ശുദ്ധ തട്ടിപ്പാണത് ….! അതി സങ്കീർണ്ണത നിറഞ്ഞ നിമിഷങ്ങൾ അതിജീവിക്കാൻ എന്ന വ്യാജേന , സാമർഥ്യം നേടിയ ഒരു വിദഗ്ധ ഉപദേശകനെ ഒപ്പം കൂട്ടി നടത്തുന്ന നാടകം …വടക്കൻ അയർലന്റിലെ ഒരു പ്രമുഖ പത്രം കുറിച്ചതായിരുന്നു അത് ….ഏകദേശം എട്ടു വർഷമായി കാണും ….അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്കിന് ഇന്ത്യയടക്കം ലോകമെമ്പാടും പ്രേക്ഷകരെ നേടി കൊടുത്ത ഒരു പരിപാടിയെ കുറിച്ചായിരുന്നു ആ വാർത്ത ….ചാനലിന്റെ പേര് ഡിസ്കവറി ….. ! പ്രൊഗ്രാമിന്റെ പേര് MAN v/s WILD …..!
2006 മാർച്ചിൽ ആരംഭിച്ചു 2011 നവംബറിൽ സംപ്രേക്ഷണം അവസാനിപ്പിച്ച നിരവധി എപ്പിസോഡുകൾ….!
പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമേയില്ലെന്ന് തോന്നുന്നു ….ബെയർ ഗ്രിൽസ് എന്ന ബ്രിട്ടീഷ് സാഹസികന്റെ എന്ന പേര് കേട്ടാൽ തന്നെ ഓർമ്മ വരുന്ന കുറെ രംഗങ്ങൾ നമ്മുടെ മനസ്സിലുണ്ട് …..റോബിൻസൺ ക്രൂസോ എന്ന കൃതിയിൽ വിവരിക്കുന്ന പോലെ ഒറ്റപ്പെട്ടു പോയ സന്ദർഭങ്ങൾ ..കൂട്ടിനു സ്വന്തം നിഴൽ മാത്രം …നാം എന്ത് ചെയ്യും ….? പ്രകൃതിയുമായി എത്രത്തോളം ഇഴചേർന്ന് ജീവിക്കാമെന്നു ഉദാഹരണം സഹിതം ആ മനുഷ്യൻ കാട്ടി തന്നു …..ഇടയ്ക് പകർന്നു തരുന്ന ചില പൊടിക്കൈകൾ ..! കേട്ടിട്ടില്ലേ . അമിതമായ ശരീരോഷ്മാവിനെ സാധാരണ നിലയിലെത്തിക്കാൻ സ്വന്തം മൂത്രം നനച്ച തുണി തലയിൽ കൂടി വരിഞ്ഞു കെട്ടുക …..അത് പുലർച്ചെ ശേഖരിച്ചു പാനം ചെയ്യുക …പോഷകങ്ങൾ നിറഞ്ഞ ജന്തു ജന്യങ്ങളുടെ അവയവങ്ങളും വിസർജ്ജ്യങ്ങളുമടക്കം ജീവൻ നിലനിർത്തുവാൻ വേണ്ടി ഉപയോഗിക്കുക ….! വിചിത്രമെന്നു” തലയ്ക്കോളാമെന്നുമൊക്കെ” നാം വിധിക്കുന്ന ഈ അവസ്ഥയെ സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹം കാട്ടി തന്നു ……ഒരേ സമയം വിമർശനവും ആരാധക പിന്തുണയും ലഭിച്ച ഒരു പരിപാടി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് ….പ്രേഷക പിന്തുണ ലഭിക്കുവാൻ യൂണിറ്റും വിദഗ്ധരുമായി കാട്ടി കൂട്ടിയ നാടകമായി ഒരുവശത്തു നിരവധി ചോദ്യങ്ങൾ ഉയർത്തുമ്പോഴും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ അതൊക്കെ ചിരിച്ചു തള്ളി …..
കരാർ സംബന്ധിച്ച ചില പ്രശ്നങ്ങൾ നിമിത്തം ബെയർ ഗ്രിൽസ് ഡിസ്കവറിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പടിയിറങ്ങുമ്പോൾ ലോകമെങ്ങും ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ആ മനുഷ്യനെ തേടി പലയിടത്തും അലഞ്ഞു ….ബെയർ ഗ്രിൽസ് എവിടെയാണ് ..? മരിച്ചുവെന്ന് ചിലർ ..മറ്റു ചിലർ അയർലണ്ടിൽ ജീവിച്ചിരുപ്പുണ്ടെന്നു ..? എന്തായാലും ഒന്നിനെ കുറിച്ചും ഉറപ്പില്ലാത്ത അവസ്ഥ …
അസാധ്യമായത് യാതൊന്നുമില്ല ……ചെറുപ്പം മുതൽ അയാൾ കേട്ടുവളർന്നത് അത്തരം കഥകളാണ് ..1974 ജൂൺ 7 നോർത്ത് അയർലണ്ടിൽ ജനിച്ച ബെയർ ഗ്രിൽസിനു …കുട്ടിക്കാലം മധുരമേറിയ ഓർമ്മകളായിരുന്നു സമ്മാനിച്ചത് .. സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതാവായ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ….അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനെയായിരുന്നില്ല അയാൾ …..ഹെഡ്മാസ്റ്ററുടെ മകളെ പ്രണയിച്ചതും …..ക്ളാസിലെ മറ്റ് കുട്ടികളുമായി തല്ലു കൂടിയും സ്കൂളുകൾ പലതും മാറി വിദ്യാഭ്യാസം …… ഒടുവിൽ സാഹസികതയെ തന്നെ പ്രണയിച്ച യവ്വനം …. അയാളുടെ ചില വിചിത്രമായ ആഗ്രഹങ്ങളിലേക്ക് മനസ്സു സഞ്ചരിക്കുന്നത് അൽപ്പം ഭയത്തോടെയാണ് കുടുംബം വീക്ഷിച്ചിരുന്നത് …….’ഷതോകാൻ ‘ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അദ്ദേഹം വൈകാതെ തന്നെ ബ്രിട്ടീഷ് മിലിട്ടറിയുടെ സ്പെഷ്യൽ എയർ സർവീസ് റെജിമെന്റിൽ സേവനത്തിൽ പ്രേവേശിച്ചു …,,സ്കൈ ഡൈവിങ്ങിലും( sky diving) പാര ഗ്ലൈഡിംഗിലും വിദഗ്ധ പരിശീലനം നേടിയ അയാളുടെ ജീവിതം മാറ്റി മറിച്ച ഒരു സംഭവം ഉണ്ടാവുന്നത് 1996 ൽ ആയിരുന്നു ….16000 അടി ഉയരത്തിൽ നിന്നും ഒരു പരിശീലന പറക്കൽ നടത്തുന്ന സമയം ….. ചാടുന്നതിനിടയിൽ വേഗത നിയന്ത്രിക്കാൻ അദ്ദേഹം ഉപയോഗിച്ച പാരച്യൂട്ട് പ്രവർത്തനരഹിതമായി …..ബട്ടൺ പ്രവർത്തിക്കാൻ ഉണ്ടായ താമസം .. വന്നു വീണത് പരന്ന പ്രേദേശത് ….മൂന്നു വാരിയെല്ലുകളടക്കം ഓടിന്റെ നുറുങ്ങി മരണത്തെ മുഖാമുഖം കണ്ട നാളുകളായിരുന്നു അത് ….പ്രതീക്ഷകളറ്റ വേളയിൽ ഒടുവിൽ ഡോക്ടർമാർ കയ്യൊഴിഞ്ഞു ..ഇനി ഒരിക്കലൂം എണീറ്റു നടക്കില്ല എന്ന് അവർ തീർത്തും വിധിയെഴുതി ….എന്നാൽ ഒന്നരവർഷത്തെ കിടന്ന കിടപ്പിൽ നിന്നും ശേഷം എവറസ്റ് കീഴടക്കാൻ കാട്ടിയ ആ മനസ്സിനാണ് പ്ലസ് മാർക്ക് നൽകേണ്ടത് ….
തുടർന്ന് മിലിട്ടറിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്ത ബെയർ ,കെടുതികളിലും അപകടങ്ങളും മറ്റും വലയുന്ന മനുഷ്യരുടെ ചികിത്സയ്ക്കും മറ്റും ധന സമാഹരണവും മറ്റുമായി തനറെ സാഹസികതയ്ക്ക് സമയം നീക്കി വെച്ചു ….തനിക്കൊപ്പം രണ്ടു മൂന്നു സുഹൃത്തുക്കളെയും കൂട്ടി വായു നിറച്ച പ്രത്യേക തരാം ബോട്ടിൽ നോർത്ത് അത്ലാന്റിക്ക് സമുദ്രം മുറിച്ചു കടക്കുക …7600 മീറ്റർ ഉയരത്തിയിൽ കാറ്റു നിറച്ച ഭീമൻ ബലൂണിൽ ഡിന്നർ പ്ലാൻ ചെയ്യുക തുടങ്ങി രസകരമായ പലതും അതിലുണ്ടായിരുന്നു …..
എവറസ് കീഴടക്കിയ പ്രായം കുറഞ്ഞ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് അൽപ്പം മീഡിയ പ്രാധാന്യം ലഭിച്ചിരുന്നു ..ക്രെമേണ ചെറിയ ടെലിവിഷൻ ഷോകളിലേക്ക് ചെന്നെത്താൻ അധികം സമയം വേണ്ടി വന്നില്ല …ഇവയൊക്കെ തനറെ സാഹസികതയ്ക്ക് പ്രാധാന്യം നൽകിയെടുക്കാൻ ശ്രെദ്ധ ചെലുത്തി … പ്രതി സന്ധികളെ അതിജീവിക്കുന്ന തരത്തിൽ ചില പരമ്പരകൾ അന്ന് ജനപ്രീതി നേടിയിരുന്നു ….ബ്രിടീഷ് ടെലിവിഷനിൽ റേറ്റിങ് നന്നായുള്ള ഈ പരമ്പരകൾ കണ്ണിലുടക്കിയ ഡിസ്കവറി ..തങ്ങൾക്ക് വേണ്ടി സാഹസികതയെ സംയോജിപ്പിച്ചു ഒരു പ്രോഗ്രാം ചെയ്യാൻ അദ്ദേഹത്തെ ക്ഷണിച്ചു … ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ട പരിപാടിയുടെ തുടക്കമായിരുന്നു അത് ….
പരിപാടിക്ക് കൊഴുപ്പേകാൻ പല വിധത്തിൽ ചാനൽ ഇടപെട്ടു തുടങ്ങി ….വിദഗ്ധ യൂണിറ്റിനെ ഒപ്പം കൂട്ടി …സാഹസികതയ്ക്ക് അതി ഭാവുകത്വം നൽകുന്നത് വൻ വിമർശനമായിരുന്നു ഒടുവിൽ വിളിച്ചു വരുത്തിയത് ..സാങ്കൽപ്പിക കഥകൾക്ക് പ്രേചോദനമായ പല ദ്വീപുകളിൽ ചില തിരക്കഥകൾ ഒരുക്കി ബെയറിനെ ഒരു നായക തുല്യ വേഷത്തിൽ അവതരിപ്പിച്ചതും മറ്റും …അദ്ദേഹത്തെ ഉള്ളിൽ ചൊടിപ്പിച്ചിരുന്നു (അതിൽ ഒരു രംഗത് ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് കരടിയുടെ രൂപം ധരിപ്പിച്ചു അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നതൊക്കെ വൻ കോമഡിയായി )
….സ്വതസിദ്ധമായ തനറെ സാഹസിക ശൈലി അതെപടി ജനങ്ങളിലേക്ക് എത്താൻ ആഗ്രഹിച്ച അദ്ദേഹത്തിന് ചാനലിലെ ചില കുബുദ്ധികളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കേണ്ട ഗതിയായി …സംഭവം പുറത്തറിഞ്ഞതോടെ പ്രേക്ഷകനോട് പരസ്യമായി മാപ്പു പറയേണ്ടതായി പോലും വന്നു …ഒടുവിൽ തന്റെ സുഹൃത്തും മറ്റൊരു അമേരിക്കൻ ചലച്ചിത്രകാരനുമായി ചേർന്ന് തികച്ചും യാഥാർഥ്യം നിറഞ്ഞ രീതിയിൽ മറ്റൊരു പരിപാടിക്ക് തുടമിടാൻ തുടങ്ങുന്ന വേളയിൽ കരാർ പ്രശ്നം ഉയർത്തി കാട്ടി ഡിസ്കവറി അദ്ദേഹവുമായുള്ള ബന്ധം വിഛേദിച്ചു …
മരണത്തെ മുഖാമുഖം കണ്ട ഒരുപാടു സന്ദർഭങ്ങളെ കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട് …ഇൻഡോനേഷ്യയിലെ സുമാത്രൻ മഴക്കാടുകളിൽ മുതലകളും മറ്റുമുള്ള തടാകത്തിൽ യൂണിറ്റ് പോലും കയ്യൊഴിഞ്ഞു പോയ വേള …..അത്തരം ഒട്ടനവധി സന്ദർഭങ്ങളെ നേരിടാൻ ചാനൽ നൽകിയിരുന്ന ഗ്യാരണ്ടി, ഒരു എപ്പിസോഡിന് 30000 യു എസ് ഡോളർ ആയിരുന്നു ( ഏകദേശം 20 ലക്ഷം രൂപ ) ..
അതി ജീവനത്തിന്റെ കാണാപ്പുറങ്ങൾ തേടി ഒരു മനുഷ്യന്റെ യാത്ര ചാനൽ ബഹിഷ്കരണത്തിന് ശേഷവും അവസാനിച്ചില്ല …..ബെയർ ഗ്രിൽസിനെ കുറിച്ച് പലരും പല കഥകൾ ഇറക്കി …അതിൽ മാരക രോഗം ബാധിച്ചു മരണമടഞ്ഞുവെന്നു പോലും കേട്ടിരുന്നു …എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു ഈ അടുത്ത കാലത് ഗ്രിൽസിന്റെ ഒരു ട്വീറ്റ് എത്തി ..’പേടിക്കണ്ട ഞാൻ മരിച്ചിട്ടില്ല …ഇവിടെ തന്നെയുണ്ട് …എമർജൻസി റെസ്ക്യൂ വിഭാഗത്തിൽ ക്ളാസുകൾ എടുത്തും …ചില പ്രാദേശിക ചാനലിൽ പരിപാടി നടത്തിയും അദ്ദേഹം സന്തോഷവാനാണ് …കോപേപ്പറെറ്റ് ചാനൽ ചതിക്കുഴികളിൽ നിരാശനാവാൻ ബെയറിനെ കിട്ടില്ല ..പകരം ഒരു പത്ത് ലക്ഷ്യം കൂടി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ അയാൾക്ക് അത്രയും ആഹ്ലാദം …മുൻപ് പ്രസിദ്ധ മുതല വേട്ടക്കാരൻ സ്റ്റീവ് ഇർവിൻ മരണപ്പെട്ട സാഹചര്യം വിറ്റ് കാശാക്കാൻ ശ്രമിച്ച ചാനൽ കുബുദ്ധിയെ നമുക്കറിയാം ..ഒരു സുപ്രഭാതത്തിൽ ബെയറിന്റെ മരണവും അവർ ആഘോഷമാക്കിയേനെ ..എന്തോ അതിനു മുൻപേ അയാൾ പടിയിറങ്ങി ….
ചില ജന്മങ്ങൾ അങ്ങനെയാണ് …കൂരമ്പുകൾ എത്ര തന്നെ ഏറ്റാലും ഒടുവിൽ ഹൃദയത്തിലേക്ക് തന്നെ തിരികെ ചേക്കേറും …കാരണം ആ ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ട് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.