ബെംഗലൂരു : നഗര പരിധിയില്‍ സിറ്റി പോലീസും ഗുണ്ടകളും തമ്മില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നിര്‍മ്മല്‍ ഏലിയാസ് രൂപെഷിനെ (35) സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..സിറ്റിയില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ജിങ്കെ പാര്‍ക്കിന് സമീപമുള്ള ശ്മശാനത്തില്‍ വെച്ചായിരുന്നു കനത്ത ഏറ്റുമുട്ടല്‍ നടന്നത് ..വെടിവെയ്പ്പില്‍ രണ്ടു കോൺസ്ടബിള്‍മാര്‍ക്ക് പരിക്കേറ്റു ..
കൊലപാതകം ,കവര്‍ച്ച,മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകള്‍ നിര്‍മ്മലിനെ പേരില്‍ ബെംഗലൂരുവില്‍ നിലവിലുണ്ട് ..മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കേസിനെ തുടര്‍ന്ന്‍ കോടതിയില്‍ ഹാജരാവാതെ കടന്നു കളഞ്ഞ ഈ ഗുണ്ടാതലവനെതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു …തുടര്‍ന്ന്‍ കോട്ടന്‍ പേട്ടിലെ വസതി ഉപേക്ഷിച്ചു ഇയാള്‍ തമിഴ് നാട്ടിലേക്ക് നീങ്ങി ..പിന്നീട് അവിടെ നിന്നുമാണ് ഇയാള്‍ പ്രവര്‍ത്തനങ്ങളത്രയും നിയന്ത്രിച്ചിരുന്നത് … ആയിടയ്ക്ക് ഗ്യാങ്ങുകള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായി ..അങ്ങനെ ബെംഗലൂരുവിലെ മറ്റൊരു ഗുണ്ടാ നേതാവായ അതുഷ് അലിയാസ് അഹമ്മദുമായി ഇയാള്‍ക്ക് ശത്രുത മൂര്ചിച്ചു ..തുടര്‍ന്ന്‍ അയാളെ വകവരുത്താനായിരുന്നു ഇയാള്‍ മൂന്ന്‍ അനുയായികള്‍ക്കൊപ്പം ബെംഗലൂരുവിലേക്ക് തിരിച്ചത് ..!
ഈ വിവരങ്ങള്‍ രഹസ്യമായി അറിഞ്ഞ സിറ്റി പോലീസ്, നിര്‍മ്മലിനു വേണ്ടി വല വിരിച്ചു ..തുടര്‍ന്ന്‍ ജിന്കെ പാര്‍ക്കിനു സമീപമെത്തിയ നിര്‍മ്മലിനെയും കൂട്ടരെയും കോട്ടന്‍ പേട്ട് സ്റേഷനിലെ ഇന്‍സ്പെക്ടര്‍ കുമാര സ്വാമിയുടെയും , ചാമരാജ് സ്റ്റേഷന്‍ സര്‍ക്കിള്‍ പ്രശാന്തിന്റെയും നേതൃത്വത്തില്‍ അപ്രതീക്ഷിതമായി വളഞ്ഞു …എന്നാല്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ, പോലീസിനു നേരെ ഗ്യാങ്ങ് വെടിയുതിര്‍ക്കുകയായിരുന്നു ..രക്ഷപെടാന്‍ സാധിക്കാത്ത തരത്തിലുള്ള പോലീസിന്റെ നീക്കം ഒടുവില്‍ സംഘത്തിന്റെ കീഴടങ്ങലില്‍ അവസാനിച്ചു …വെടിയേറ്റ നേതാവ് നിര്‍മ്മലിനെ തുടര്‍ന്ന്‍ ഗവണ്മെന്‍റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ..തുടരന്വേഷണങ്ങള്‍ക്കൊടുവില്‍ റിമാന്‍ഡ് ചെയ്യുമെന്ന് ബെംഗലൂരു പോലീസ് അറിയിച്ചു ..