ബംഗലൂരു : നിക്ഷേപ തട്ടിപ്പിലൂടെ ഏകദേശം നാലു കോടിയോളം രൂപ കബളിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ഇന്‍വെസ്റ്റ് മെന്റ് കമ്പനിക്കെതിരെ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു ..മുന്‍ സ്പോര്‍ട്ട്സ് ജേണലിസ്റ്റ് അടക്കമുള്ള അഞ്ചോളം മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘വിക്രം ഇന്‍വെസ്റ്റ്മെന്റ് കമ്പനി’ എന്ന സ്വകാര്യ ബാങ്കിനെതിരെയാണ് ദ്രാവിഡിന്റെ കേസ് …!
പരാതിയനുസരിച്ച് 2014 ല്‍ ആണ് മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചതെന്നു പറയുന്നു , തുടര്‍ന്ന് നിക്ഷേപത്തിന്റെ സാധ്യതകള്‍ വിവരിക്കുകയും അതിനനുസരിച്ച് 20 കോടിയോളം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ഉണ്ടായി …
സ്പോര്‍ട്ട്സ് ലേഖകനുമായുള്ള ബന്ധമായിരുന്നു കമ്പനിയിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത് ..പക്ഷെ കമ്പനിയുടെ പേരില്‍ ആയിടയ്ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ തട്ടിപ്പ് കേസില്‍ ആരോപണം ഉന്നയിച്ചിരുന്നു ..എന്നാല്‍ പരാതി നല്കാന് ആരും മേനക്കെട്ടില്ല …വിശ്വാസ്യത നഷ്ടപ്പെട്ടപ്പോള്‍ ദ്രാവിഡ് അത് തിരികെ ചോദിച്ചു ..ഇതിനനുസരിച്ച് 16 കോടി തിരിച്ചു നല്കി ..പക്ഷെ ബാക്കിയുള്ള 4 കോടി നല്‍കാതെ നാളുകളായി കബളിപ്പിക്കയായിരുന്നു…പരാതിയില്‍ അഞ്ചു വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്തു ..കമ്പനി നാളുകള്‍ക്ക് മുന്‍പേ അടച്ചു പൂട്ടിയിരുന്നു