കേപ്ഡൌണ്‍:പന്തില്‍ കൃത്രുമത്വം കാട്ടിയ കുറ്റം വന്‍ വിവാദമായ സാഹചര്യത്തില്‍ ഐ സി സി ക്ക് തുടര്‍ നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ല .ആജീവനാന്ത വിലക്കുകള്‍ പോലുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങി കൊണ്ടിരിക്കുന്നത് …അതെ സമയം അടുത്ത മാസം 7 നു നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ച് ബി സി സി ഇതുവരെ കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല ..മാന്യത കളിയെന്ന വിശേഷണം ഉള്ളിടത്തോളം പെരുമാറ്റ ലംഘനം നടത്തിയ രണ്ടു കളിക്കാരെ ലീഗില്‍ കളിപ്പിക്കുക എന്നതില്‍ ബി സി സിക്ക് നേരെയും ചോദ്യം വരാനുള്ള സാധ്യത നിലനില്‍ക്കുകയാണ് …ഏറെ പ്രധാനമായത് വിവാദ തീരുമാനങ്ങള്‍ കൈക്കൊണ്ട ഇരുവര്‍ക്കും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ലെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ തന്നെ ..!
ഇതുമൂലം ‘ വെട്ടിലാവുന്നത്’ രാജസ്ഥാന് റോയല്‍സ് , ഹൈദരാബാദ് സണ്‍ റൈസേഴ്സ് എന്നീ ടീമുകള്‍ ആണ് …
സ്മിത്തിനെ നഷ്ടപ്പെട്ടാന് റോയല്‍സ് പരുങ്ങലിലാവുമെങ്കിലും ,ഹൈദരാബാദിനെ സമ്പന്ധിച്ചിടത്തോളം വാര്‍ണ്ണര്‍ കളിക്കാതെയായാല് അവര്‍ക്ക് നഷ്ടപ്പെടുന്നത് നേടും തൂണാണ്… !!
കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഒരു കളിയിലെ മാച്ച് ഫീ മുഴുവനും പിഴയോടുക്കാനാണു വിധി വന്നിട്ടുള്ളത് …ഇനി ഒരിക്കലും ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കോ ,വൈസ് ക്യാപ്റ്റന്‍ പദവിയിലെക്കോ തിരികെ എത്താന്‍ ഇരുവര്‍ക്കും കഴിയില്ല …പക്ഷെ അതുമാത്രമല്ല പ്രധാന പ്രശ്നം …! വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ മികച്ച കളിക്കാരായ ഇരുവരുടെ കരിയര്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാകും ..! ക്രിക്കറ്റ് ലോകത്തിനു മാപ്പ് നല്കാന് കഴിയുമെങ്കിലും നിയമങ്ങളുടെ രീതി ഇങ്ങനെയൊക്കെയാണ് …വരും ദിവസങ്ങളിടെ നടപടി എന്തൊക്കെയെന്നു കണ്ടറിയാം ..!