ബെംഗളൂരു : ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച ബിഎംടിസി ബസ് കാറിലിടിച്ചു. ആളപായം ഉണ്ടായില്ലെങ്കിലും മദ്യപിച്ചു ലക്കുകെട്ട ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിറയെ യാത്രക്കാരുമായി പോയ ബിഎംടിസി ബസ് ഇന്നലെ സാരക്കിയിൽ വച്ചാണ് കാറിന്റെ പിന്നിലിടിച്ചത്.
തുടർന്നു സമീപവാസികൾ നടത്തിയ പരിശോധനയിൽ ഡ്രൈവർ ലോകേഷ് മദ്യപിച്ചതായി കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ്, മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു