തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്താകെ ഇത്തവണ 4,41,097 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ 14811 പേരുടെ കുറവുണ്ട്. എങ്കിലും പരീക്ഷയുടെ നടപടിക്രമങ്ങളില്‍ യാതൊരുതരത്തിലും വിട്ടുവീഴ്ച വരുത്തരുതെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. സംസ്ഥാനത്തെ 1160 ഗവണ്മെന്റ് വിദ്യാലയങ്ങളും 1433 എയ്ഡഡ് വിദ്യാലയങ്ങളും 453 അണ് എയ്ഡഡ് സ്കൂളുകളും പരീക്ഷാകേന്ദ്രങ്ങളാണ്. ആണ്‍കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതാന്‍ കൂടുതല്‍. 2,24560 ആണ്‍കുട്ടികളും 2,16,537 പെണ്‍കുട്ടികളും പരീക്ഷ എഴുതും.
പരീക്ഷയ്ക്ക് ജയിക്കാനാവശ്യമായ മാര്‍ക്കിന്റെ പകുതിയും ലഭിച്ചാണ് മിക്ക കുട്ടികളും പരീക്ഷക്ക് പുറപ്പെടുന്നത്. സി.ഇ മാര്‍ക്ക് ഹാള്‍ ടിക്കറ്റിനൊപ്പം ലഭിച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായത്.
ഇംഗ്ലീഷിനു പുറമേ പ്രാദേശിക ഭാഷകളായ മലയാളം, തമിഴ്, കന്നട എന്നിവയിലൊന്നിലും പരീക്ഷാര്‍ഥിയുടെ പേര് രേഖപ്പെടുത്തിയാണ് ഇത്തവണത്തെ ഹാള്‍ടിക്കറ്റ്. ഇന്ന് ആരംഭിക്കുന്ന പരീക്ഷ 28നാണ് അവസാനിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.