ഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം.

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞിടത്ത് നിന്ന് തന്നെ തുടങ്ങാം അദ്ധേഹത്തിന്റെ അമ്മാവന്‍ ഒരു ഡോക്ടര്‍ ആണ്,ഇന്ത്യക്കകത്തും പുറത്തും കുറെ വര്‍ഷത്തെ അനുഭവ സമ്പത്തിനു ശേഷം  കേരളത്തിലെ ഒരു നഗരത്തിലെ  പ്രസിദ്ധമായ ഒരാശുപത്രിയില്‍ അദ്ദേഹം ഒരു പ്രധാന വകുപ്പിന്റെ തലവനായി ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി,ഒരു സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള ആശുപത്രിയായത് കൊണ്ട് തന്നെ ശമ്പളം എത്രകിട്ടും എന്നതിനേക്കാള്‍ എങ്ങനെ ജനങ്ങളെ സഹായിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ആണ് അദ്ദേഹം അവിടെ ജോലിക്ക് ചേര്‍ന്നത്‌ , സ്വദേശത്തും വിദേശത്തുമായി കുറെ പ്രാക്ടീസ് ചെയ്തതുകൊണ്ട് തന്നെ സമ്പത്ത് ഉണ്ടാക്കുക എന്നത് അദ്ധേഹത്തിന്റെ ലക്ഷ്യങ്ങളില്‍ എവിടെയും ഉണ്ടായിരുന്നില്ല,കുറച്ചു ദിവസത്തെ ആ ആതുരലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി മറ്റു പല ആശുപത്രികളുടെ അത്ര തന്നെയില്ലെങ്കിലും ഇവിടെയും മെഡിക്കല്‍ എത്തിക്സ് ന് അപ്പുറം കാശുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വളരെയധികം നടക്കുന്നുണ്ട്,ആതുര ശുശ്രുഷ എന്ന തന്റെ ലക്‌ഷ്യം മുന്നോട്ടു നയിക്കട്ടെ എന്ന് കരുതി അദ്ദേഹം കണ്ണടച്ചു മുന്നോട്ടു പോയി,പല ഡിപ്പാര്‍ട്ട്മെന്റ്  കളിലും പലതും നടക്കുന്നത് കാണാതെ നടിച്ചു..അവസാനം തന്റെ ഡിപ്പാര്‍ട്ട്മെന്റ്  ല്‍ തന്നെ എത്തിക്സ് ന് വിപരീതമായി പലതും നടക്കുന്നുണ്ട് എന്നറിഞ്ഞ അദ്ദേഹം സ്തബ്ദനായി,ആശുപത്രിയുടെയും ഉടമസ്തരായുള്ള ട്രസ്റ്റ് നെ കണ്ടു നിജസ്ഥിതി അവരെ അറിയിക്കേണ്ടത് തന്റെ കടമയാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ട്രസ്റ്റ് ന്റെ ഉന്നത അധികാരിയുടെ സമയം ചോദിച്ചു,അദ്ധേഹത്തെ നേരിട്ട് കണ്ടു കാര്യം പറഞ്ഞു,നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുത്തു,രേഖകള്‍ കാണിച്ചു കൊടുത്തു.അപ്പോള്‍ ട്രസ്റ്റ്‌ന്റെ ഉന്നതനായ, ഏറ്റവും മുകളില്‍ ഇരിക്കുന്ന ആള്‍ ഇങ്ങനെ പറഞ്ഞത്രേ “ഞാനും ഇങ്ങനെ പലതും നടക്കുന്നുണ്ട് എന്നറിയുന്നുണ്ട്,പലതും എന്റെ കയ്യില്‍ അല്ല അതെല്ലാം മറ്റുപലരുമാണ് നോക്കുന്നത്” പുറത്തിറങ്ങിയ ഡോക്ടര്‍ കാറില്‍ ഇരുന്നു ഇമെയിലില്‍ രാജിക്കത്ത് ആശുപത്രി അധികൃതര്‍ക്ക് അയച്ചു കൊടുത്ത ശേഷം നേരെ വീട്ടിലേക്കു പോന്നു.

മുകളില്‍ എഴുതിയത് കേരളത്തിലെ ഒരു നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ആശുപത്രിയില്‍ നടക്കുന്ന മെഡിക്കല്‍ ദുരാചാരത്തെ /അപമര്യദയെ കുറിചാണ് അപ്പോള്‍ ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളില്‍ ,മുക്കിനു മുക്കിനു ആശുപത്രികളും ക്ലിനിക്കുകളും ഉള്ള നഗരത്തില്‍ എന്തെല്ലാം നടക്കുന്നുണ്ടാവും.നഗരത്തിലെ കുറെ വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലേഖകനും അടുത്ത ചില സുഹൃത്തുക്കളും നേരിട്ട മെഡിക്കല്‍ എത്തിക്കല്‍-സാമ്പത്തിക ചൂഷണവുമായി   ബന്ധപ്പെട്ട അനുഭവങ്ങള്‍ ആണ് ഇവിടെ കുറിക്കുന്നത്.നിയമപരമായ പ്രശ്നങ്ങള്‍ നേരിടാന്‍ താല്പര്യമില്ലാത്തതിനാല്‍ സ്ഥാപനങ്ങളുടെ പേരുകള്‍ കൃത്യമായി വെളിപ്പെടുത്താന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്.

ഇന്‍ഷുറന്‍സ് ഉണ്ടോ ?

ഒരു ഇന്ത്യന്‍ പേരില്‍ ഉള്ള ഒരു കണ്ണാശുപത്രി ശ്രുംഗല യുടെ നഗരത്തിലെ ഒരു ബ്രാഞ്ച് സന്ദര്‍ശിച്ച ലേഖകന് ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്,മറ്റു പല കണ്ണ് ദന്ത ആശുപത്രികളുടെയും പരസ്യം പത്രങ്ങളിലും ടി വി യിലും സ്ഥിരമായി വരാറുള്ളത് കൊണ്ടും അവയെ കുറിച്ച് കേട്ടറിഞ്ഞ അഭിപ്രായങ്ങള്‍ അത്ര നല്ലത് അല്ലാത്തത് കൊണ്ടും ആണ്,ഞാന്‍ ഈ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത്.ഇന്ത്യന്‍ പേരില്‍ ഉള്ള ഒരു കണ്ണാശുപത്രി ശ്രുംഗല.

കണ്ണില്‍ വെള്ളഭാഗത്ത്‌ ഒരു വീക്കം പോലെ കണ്ടപ്പോള്‍ സമീപത്തെ ഒരു ചെറിയ ക്ലിനിക്കില്‍ കാണിച്ചപ്പോള്‍ ആണ് അദ്ദേഹം ഏതെങ്കിലും വലിയ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചത്.2013-14 ആണ് കാലഘട്ടം ,ഈ ആശുപത്രി വളരെ പ്രശസ്തമാണ് അവിടെ തന്നെ പോയി നോക്കാം എന്നായി.

യെശ്വന്ത് പുരക്ക്  സമീപം മല്ലെശ്വരത്തുള്ള അവരുടെ ഒരു വലിയ ബ്രാഞ്ചില്‍ ചെന്ന് കയറി,നല്ല തിരക്കുണ്ട്‌ റിസെപ്ഷനില്‍   തന്നെ വളരെയധികം ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.ചെന്ന പാടെ റിസെപ്ഷന് സമീപത്തു ഉള്ള ഒരു സ്ത്രീ ഞങ്ങളെ കണ്ടു സഹായിക്കാന്‍ അടുത്തെത്തി അസുഖം എന്താണ് എന്ന് വിശദീകരിച്ചു പറഞ്ഞു .ഉടനെ ഒരു ചോദ്യം “ഇന്‍ഷുറന്‍സ് ഉണ്ടോ ?”,ഞാന്‍ ഒന്ന് ഞെട്ടി,അല്ല എന്തിനാണ്?നിങ്ങള്‍ ഇന്‍ഷുറന്‍സ് നെ ക്കുറിച്ച് ഇപ്പോള്‍                                   ചോദിക്കുന്നത്,ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇവിടെ രണ്ടു തരം ചികിത്സ ആണോ ? അവര്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.തന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല എന്ന് അവര്‍ക്കും കൃത്യമായി അറിയാം,ഞാനും കൂടുതല്‍ വാഗ്വാദങ്ങള്‍ക്ക് പോയില്ല.

പക്ഷെ രസകരമായ കാര്യം അസുഖവുമായി ബന്ധപ്പെട്ട ആദ്യത്തെ ചോദ്യ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നാ ചോദ്യം നമുക്ക് കേള്‍ക്കേണ്ടി വന്നത്,അസുഖം വളരെ ചെറുതാണോ അല്ലെങ്കില്‍ മാരകമാണോ എന്നുപോലും മനസ്സിലാക്കാന്‍ കഴിയുന്നതിന്റെ വളരെ മുന്‍പേ .ഇനി ഇന്‍ഷുറന്‍സ് ഉണ്ട് എന്ന് തന്നെ വക്കുക,സാധാരണ കമ്പനികളുടെ  മെഡിക്ലൈമുകള്‍ എല്ലാം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്‌ 24 മണിക്കൂര് എങ്കിലും അഡ്മിറ്റ്‌ ചെയ്യപ്പെട്ടതിന് ശേഷം മാത്രമാണ്,ചില പ്രത്വേക അസുഖങ്ങള്‍ ഒഴികെ (നായ കടി,പാമ്പ് കടി,തിമിര ശസ്ത്രക്രിയ അങ്ങനെ ചിലത് ഒരു ഇന്‍ഷുറന്‍സ് പോളിസിയും വ്യത്യസ്തമായിരിക്കും) എന്നാലും ആദ്യ നോട്ടത്തില്‍ തന്നെ ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ചോദിക്കുന്ന ആശുപത്രിയില്‍ നിങ്ങള്ക്ക് ലഭിക്കാന്‍ പോകുന്ന ചികിത്സ എന്തായിരിക്കും ? 24 മണിക്കൂര്‍ കിടന്നാല്‍ മാത്രമേ അവര്‍ക്ക് ഇന്‍ഷുറന്‍ കാറില്‍സ് കാരില്‍ നിന്ന് പണം ലഭിക്കൂ എന്ന കാരണത്താല്‍ ,അത്യാവശ്യം ഇല്ലെങ്കിലും നിങ്ങളെ അവിടെ കിടത്തി കാശു അടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കില്ലെ ? ഇന്‍ഷുറന്‍സ് ഉള്ള ആള്‍ക്കും ഇല്ലാത്ത ആള്‍ക്കും നല്‍കുന്ന മരുന്നുകളില്‍ വ്യത്യസമുണ്ടോ ?

തീര്‍ന്നില്ല ഇതേ ആശുപത്രി സൃന്ഖല യുടെ ഹോസുര്‍ റോഡില്‍ ഉള്ള ഒരാശുപത്രിയില്‍ 2016 ഇതേ ലേഖകന് വീണ്ടും ഉണ്ടായ അനുഭവമാണ്‌ ഇനി.മൂന്നു വയസ്സുകാരിയായ മകള്‍ക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട്‌,നഗരത്തില്‍ എല്ലാ വിധത്തില്‍ ഉള്ള വലിയ പനികളും സംഹാര താണ്ടവമാടുന്ന സമയം വെറുതെ റിസ്ക്‌ എടുക്കേണ്ട എന്ന് കരുതി മുന്‍പ് പറഞ്ഞ അതെ ആശുപത്രിയുടെ ഹോസുര്‍ റോഡില്‍ ഉള്ള ഒരു ശാഖയില്‍ കൊണ്ടുപോയി,റിസെപ്ഷനില്‍ എല്ലാ ചടങ്ങുകള്‍ക്കും ശേഷം ഡോക്ടര്‍ രുടെ മുറിയിലേക്ക് പനിയും മറ്റും ചെക്ക്‌ ചെയ്തു എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി ഒരു മധ്യവയസ്കയായ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ഒരൊറ്റ ചോദ്യം .. ഇന്‍ഷുറന്‍സ് ഉണ്ടോ ? മൂന്നു കൊല്ലം മുന്‍പ് റിസെപ്ഷനില്‍ ചോദിച്ച അതെ  ചോദ്യം .ഇപ്പ്രാവശ്യം കളവു പറഞ്ഞു ഇല്ല.എന്തായാലും സാധാരണമായ  വൈറല്‍  പനിക്ക് മൂന്നു ദിവസം അഡ്മിറ്റ്‌ ചെയ്തു 11000 രൂപയോളം ഇന്‍ഷുറന്‍സ് കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചുഎന്ന് പറയാം.

ഈ നഗരത്തില്‍ ജീവിക്കുന്ന ഒരാളുടെ കുറഞ്ഞ കാലത്ത് ഉണ്ടായ അനുഭവം മാത്രമാണ്, എല്ലാ സ്വകാര്യ ആശുപത്രികളിലും നടക്കുന്ന ചൂഷണങ്ങള്‍ ഏകദേശം ഇതുപോലെ തന്നെയാണ്   എന്നാണ്   മനസ്സിലാക്കാന്‍ കഴിഞ്ഞത് ,ഇത് ഒരു പരിധിവരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടക മെഡിക്കല്‍ എസ്ടബ്ലിഷ്മെന്റ്റ് ആക്ട്‌   നിയമസഭ പാസാക്കിയതും അതിനെതിരെ കുറെ സ്വകാര്യ ആശുപത്രി യിലെ മുതലാളിമാരായ ഡോക്ടര്‍ മാര്‍ സമരം നടത്തിയതും,ഒരാഴ്ച്ചത്തോളം രോഗികളുടെ ജീവനും കൊണ്ട് പന്താടിയതും.

നഗരത്തില്‍ ജീവിക്കുന്ന നിങ്ങളില്‍ പലരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ തന്നെയായിരിക്കും നിങ്ങള്‍ നിങ്ങള്‍ നേരിട്ട് അനുഭവിച്ച ആശുപത്രി ചൂഷണത്തിന്റെ കഥ ഞങ്ങളെ അറിയിക്കുക [email protected]

വെറും ആറു മണിക്കൂര്‍ അഡ്മിറ്റ്‌ ചെയ്തതിന് മൂന്നര ലക്ഷം രൂപ,ഞെട്ടണ്ട ബെംഗളൂരുവില്‍ തന്നെ അടുത്ത ലക്കത്തില്‍.വായിക്കാം..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us