ബെംഗളൂരു ∙ ശിവക്കോട്ട മുത്തപ്പൻ ചൈതന്യ മഠപ്പുരയുടെ വെള്ളാട്ട മഹോൽസവവും വാർഷികാഘോഷവും 10, 11 തീയതികളിൽ നടക്കും. തന്ത്രി കുന്നത്തില്ലം മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാദിന പൂജകൾ, കൊടിയേറ്റം, വെള്ളാട്ടം, അന്നദാനം, ഭക്തിഗാനസുധ. 11നു രാവിലെ പത്തിനു വെള്ളാട്ടം തിരുവപ്പന, അന്നദാനം, കലാപരിപാടികൾ, വൈകിട്ട് പള്ളിവേട്ട, നറുക്കെടുപ്പ്, കരിമരുന്ന് പ്രകടനം എന്നിവയോടെ സമാപിക്കുമെന്നു സെക്രട്ടറി പി.എം.സുദേവൻ അറിയിച്ചു.
Read MoreMonth: February 2018
12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ശ്രാവണബലേഗോള മസ്തകാഭിഷേകത്തിന് 175 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി
ബെംഗളൂരു ∙ ശ്രാവണബെലഗോളയിൽ 17ന് ആരംഭിക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായി കർണാടക ആർടിസി 175 സ്പെഷൽ ബസ് സർവീസുകൾ നടത്തും. ബെംഗളൂരു, മംഗളൂരു, മൈസൂരു, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണു സർവീസുകൾ. ചന്നരായപട്ടണ, ശ്രാവണബെലഗോള റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് 60 മിനിബസ് സർവീസുകളുമുണ്ടാകും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേ 10 സ്പെഷൽ ട്രെയിൻ സർവീസുകൾ നടത്തും.
Read Moreആരോഗ്യമേഖലക്കും കാര്‍ഷിക മേഖലക്കും കൂടുതല്‍ ഊന്നല്‍ മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു.
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു. എട്ടു ശതമാനം വളർച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. 2018–19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.2–7.5 വളർച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുമെന്ന് തുടക്കത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനസൗകര്യ…
Read Moreതെരഞ്ഞെടുപ്പു അടുത്തപ്പോള്‍ കോളടിച്ചത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്;30% വേതന വര്‍ധനയ്ക്ക് ശുപര്‍ശ.
ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കു 30% ശമ്പള വർധനയ്ക്ക് ആറാം വേതന പരിഷ്കരണ കമ്മിഷൻ ശുപാർശ. പെൻഷൻതുക വർധനയ്ക്കും ശുപാർശയുണ്ട്. 2017 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ ആവശ്യപ്പെട്ട പരിഷ്കരണം 5.2 ലക്ഷം സർക്കാർ ജീവനക്കാർക്കും 5.73 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളിലെയും ജീവനക്കാർ, കോളജുകളിലെയും സർവകലാശാലകളിലെയും നോൺ–ടീച്ചിങ് സ്റ്റാഫുകൾ ഉൾപ്പെടെ 73,000 പേർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കമ്മിഷൻ ശുപാർശ നടപ്പാക്കിയാൽ പ്രതിവർഷം 10,508 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാവുക.…
Read Moreബി.എം.ടി.സി വാങ്ങിയ ഇലക്ട്രിക് ബസ്സുകള്‍ ഐ.ടി ഹബുകളിലേക്ക് സര്‍വീസ് നടത്തും.
ബെംഗളൂരു: ബിഎംടിസി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന 150 റൂട്ടുകൾക്ക് അന്തിമരൂപമായി. ഐടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വാടക അടിസ്ഥാനത്തിലാണ് ബസുകൾ ബിഎംടിസിക്ക് കൈമാറുന്നത്. ആദ്യഘട്ടത്തിലെത്തുന്ന 40 ബസുകൾ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ വി.പൊന്നുരാജ് പറഞ്ഞു. എസി, നോൺ എസി വിഭാഗങ്ങളിലായുള്ള ബസിന്റെ ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റമുണ്ടാകില്ല. പത്ത് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെടുന്നത്. ടെൻഡർ നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ബസിന്റെ ടിക്കറ്റ് നിരക്കും റൂട്ടും നിശ്ചയിക്കാനുള്ള അധികാരം ബിഎംടിസിക്കായിരിക്കും.
Read Moreബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന്
ബെംഗളൂരു : ബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന് രാവിലെ 10.30നു മഹാദേവപുരയിലെ എംഎൽആർ കൺവൻഷൻ സെന്ററിൽ ആരംഭിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രി എം.ആർ.സീതാറാം ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുക്കുന്ന ശിൽപശാലകൾ, വിവിധ കമ്പനികളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഫുആദ് പാറക്കടവൻ പറഞ്ഞു. ഫോൺ: 96866 68640
Read Moreശല്യക്കാരനെ കുരുമുളക് സ്പ്രേ കൊണ്ട് നേരിട്ട് മലയാളി യുവതി.
ബെംഗളൂരു : അപമര്യാദയായി പെരുമാറിയ യുവാവിനു നേരെ മലയാളി യുവതി കുരുമുളകു സ്പ്രേ പ്രയോഗിച്ചു. സംഭവത്തെക്കുറിച്ചു യുവതി നൽകിയ പരാതിയിൽ ഹുബ്ബള്ളി സ്വദേശി ഗ്ലാഡിസനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാലിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന യുവതി പഠനസംബന്ധമായ ആവശ്യത്തിനാണു ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച മടങ്ങിപ്പോകാനായി സ്വകാര്യബസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ബസ് പുറപ്പെടുന്ന ഗാന്ധിനഗറിലേക്കു പോകാനാണു മഡിവാളയിൽനിന്ന് ഏജൻസിയുടെ പിക്അപ് വാനിൽ കയറിയത്. ഇതിനിടെ അടുത്ത സീറ്റിലിരുന്ന ഗ്ലാഡിസൻ അപമര്യാദയായി പെരുമാറി. ഒരുവട്ടം താക്കീതു നൽകിയ യുവതി കൊണ്ടുവിടാൻ എത്തിയ സുഹൃത്തിനെ…
Read Moreഈസ്റ്റർ–വിഷു അവധിക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു;കേരള ആര് ടി സി ബുക്കിംഗ് രണ്ടാഴ്ചക്കു ഉള്ളില്‍ തുടങ്ങും
ബെംഗളൂരു : ഈസ്റ്റർ – വിഷു അവധിക്കാലത്ത് ബെംഗളൂരുവിൽനിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റ് വിൽപന തുടങ്ങി. എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 1200 മുതൽ 3000 രൂപ വരെയാണു നിരക്ക്. മാർച്ച് അവസാന ആഴ്ചയിലും ഏപ്രിൽ രണ്ടാമത്തെ ആഴ്ചയിലും പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റുകളാണ് ചില സ്വകാര്യ ഏജൻസികൾ രണ്ടു മാസം മുൻപേ വിൽപന തുടങ്ങിയത്. സാധാരണ സ്വകാര്യ ബസുകളിൽ യാത്രയുടെ 30 ദിവസം മുൻപാണു റിസർവേഷൻ തുടങ്ങുക. എന്നാൽ, ഈസ്റ്ററിനും വിഷുവിനും ബെംഗളൂരുവിൽനിന്നുള്ള കേരള – കർണാടക ആർടിസി ബസുകളിലെ റിസർവേഷൻ തുടങ്ങാൻ…
Read Moreകമല സുരയ്യക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ.
ഇന്നത്തെ ഗൂഗിള്‍ ഡൂഡിൽ, കമല ദാസ് (കലാ ദാസ്) ന് ആദരമാര്‍പ്പിച്ചു കൊണ്ടുള്ളതാണ്. 1960-കളിൽ കൽക്കത്തയിൽ കലാപത്തിന്റെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുണ്ടായ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ നിരവധി ശബ്ദങ്ങളിൽ ഒന്നായിരുന്നു പിന്നീട് കമല സുരയ്യ ആയി മാറിയ കമല ദാസ് എന്നാ മലയാളികളുടെ മാധവിക്കുട്ടി. 1934 മാർച്ച് 31 ന് തൃശൂർ ജില്ലയിലെ പുന്നയ്യുക്കുളത്തിൽ ജനിച്ചു. മാതൃഭൂമി വി.എം. നായരുടെ മുൻ മാനേജിങ് എഡിറ്ററുമായിരുന്ന നാലപ്പാട്ട് ബാലാമണി അമ്മയാണ് കമല സുരേയ്യ യുടെ മാതാവ് . കൽകട്ടയിൽ ബാല്യകാലം ചെലവഴിച്ചു. അവിടെ പിതാവ് വാൽഫോർഡ് ട്രാൻസ്പോർട്ട് കമ്പനിയില്‍ ജോലി…
Read More