ബി.എം.ടി.സി വാങ്ങിയ ഇലക്ട്രിക്‌ ബസ്സുകള്‍ ഐ.ടി ഹബുകളിലേക്ക് സര്‍വീസ് നടത്തും.

ബെംഗളൂരു: ബിഎംടിസി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന 150 റൂട്ടുകൾക്ക് അന്തിമരൂപമായി. ഐടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വാടക അടിസ്ഥാനത്തിലാണ് ബസുകൾ ബിഎംടിസിക്ക് കൈമാറുന്നത്. ആദ്യഘട്ടത്തിലെത്തുന്ന 40 ബസുകൾ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ വി.പൊന്നുരാജ് പറഞ്ഞു.

എസി, നോൺ എസി വിഭാഗങ്ങളിലായുള്ള ബസിന്റെ ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റമുണ്ടാകില്ല. പത്ത് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെടുന്നത്. ടെൻഡർ നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ബസിന്റെ ടിക്കറ്റ് നിരക്കും റൂട്ടും നിശ്ചയിക്കാനുള്ള അധികാരം ബിഎംടിസിക്കായിരിക്കും.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts