ചെന്നെ: കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 82 വയസ്സായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ -ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതർ നൽകുന്ന വിവരം. ശങ്കരാചാര്യർ സ്ഥാപിച്ചെന്ന് വിശ്വസിക്കുന്ന കാഞ്ചി മഠത്തിലെ അറുപത്തി ഒൻപതാമത് മഠാധിപതിയായിരുന്നു ജയേന്ദ്ര സരസ്വതി. 1935 ജൂലൈ 18ന് തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ ഇരുൾനീകി ഗ്രാമത്തിലാണ് ജയേന്ദ്ര സരസ്വതി ജനിച്ചത്. സുബ്രഹ്മണ്യം മഹാദേവ അയ്യർ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 1954 ലാണ് ജയേന്ദ്രസരസ്വതി എന്ന പേരിൽ സന്യാസം സ്വീകരിച്ചത്. 1994ലാണ് ചന്ദ്രശേഖര…
Read MoreMonth: February 2018
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി ജെ പിക്ക് ഒപ്പം! 25 വര്‍ഷത്തെ ഇടത് ഭരണത്തിന് ത്രിപുരയില്‍ അന്ത്യമാകും;എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ.
ന്യൂഡല്‍ഹി:വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ കഴിഞ്ഞ 25 വർഷമായി അധികാരത്തിൽ തുടരുന്ന ഇടതുമുന്നണി ഭരണത്തെ തകര്‍ത്ത് ബി ജെ പി ഭരണം പിടിക്കുമെന്ന് രണ്ടു എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. എക്സിറ്റ് പോൾ പ്രകാരം, മേഘാലയയിലും നാഗാലാൻഡിലുമായി രണ്ട് മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി.സ്ഥാനം ഉറപ്പിക്കും. ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്ടി സഖ്യം 35-45 സീറ്റുകൾ നേടുമെന്നാണ് ജന്‍കി ബാത്ത്-ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പറയുന്നത്. ആക്സിസ്-മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ബിജെപി-ഐപിഎഫ്ടിക്ക് 44-50 സീറ്റ് പ്രവചിക്കുന്നുണ്ട്,മറ്റുള്ളവർക്ക് 11 സീറ്റ് വോട്ടു വിഹിതവുമായി 0-3 സീറ്റുകൾ ലഭിക്കും. ത്രിപുരയിൽ ഭരണകക്ഷിയായ…
Read Moreഐഎൻഎക്സ് മീഡിയാ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ
ചെന്നൈ: പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ . ചെന്നൈയിലാണ് സിബിഐ അറസ്റ്റ് ചെയ്തത് . ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിലാണ് അറസ്റ്റ്. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും നേരത്തെ കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും നുങ്കംപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
Read Moreഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദി വിമാന കമ്പനിയായ ഫ്ലൈനാസ് തുടങ്ങിയവയിലാണ് നിരക്ക് കുറച്ചിരിക്കുന്നത്.
Read Moreസിനിമാ കഥകളെ വെല്ലുന്ന ജീവിതം, കുറ്റകൃത്യങ്ങൾ, ജയിൽ ചാട്ടം;13 സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്ന, മൂന്ന് സംസ്ഥാനങ്ങളിലായി കുറ്റകൃത്യങ്ങൾ നടത്തിയ”സൈക്കോ ശങ്കറിന് “ജയിലിൽ അന്ത്യം.
ബെംഗളൂരു :നമ്മൾ പലരും സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജീപ്പിതമായിരുന്നു ജയശങ്കർ എന്ന സൈക്കോ ശങ്കറിന്റേത്, ആന്ധ്ര, തമിഴ്നാട്, കർണാടകഎന്നിവിടങ്ങളിലായി 13 സ്ത്രീകളെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന എം. ജയ്ശങ്കർ (40) പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവനൊടുക്കിയ നിലയിൽ. ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ച നിലയിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് ജയിൽ അധികൃതർ ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില കൂടുതൽ മോശമായതോടെ വിക്ടോറിയ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആംബുലൻസിൽ വച്ച് മരണം സംഭവിച്ചതായാണ് റിപ്പോർട്ട്.…
Read Moreകേരള ആർടിസിയുടെ വിഷു റിസർവേഷന് മികച്ച പ്രതികരണം;ടിക്കറ്റ് കിട്ടാത്തവർക്ക് രണ്ടാഴ്ച കഴിഞ്ഞ് ബുക്കിംഗ് ആരംഭിക്കുന്ന കർണാടക ആർടിസിയിൽ ശ്രമിക്കാം.
ബെംഗളൂരു : കേരള ആർടിസിയുടെ വിഷു അവധിക്കുള്ള ടിക്കറ്റുകളുടെ വിൽപനക്ക് മികച്ച പ്രതികരണം. യാത്രയുടെ 45 ദിവസം മുൻപേ ടിക്കറ്റ് റിസർവേഷൻ തുടങ്ങുന്ന കേരള ആർടിസിയിൽ ഏപ്രിൽ 13നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ബസുകളിലെ നൂറുകണക്കിനു ടിക്കറ്റുകളാണ് റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തീർന്നത്.. തിരുവനന്തപുരം ,എറണാകുളം, തൃശൂർ, കോട്ടയം,പാലക്കാട് ഭാഗങ്ങളിലേക്കുള്ള ബസുകളിലാണ് ടിക്കറ്റുകൾ വേഗം തീരുന്നത്. കർണാടക ആർടിസിയുടെ വിഷു റിസർവേഷൻ തുടങ്ങാൻ രണ്ടാഴ്ച കൂടിയുള്ളതിനാൽ അതിനു മുൻപേ കേരള ബസുകളിലെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞേക്കാം. ടിക്കറ്റ് ചാർജ് കൂടുതലുള്ള വോൾവോ–സ്കാനിയ ബസുകളിൽ ഒട്ടേറെ…
Read Moreമുംബൈയുടെ പ്ലേ ഓഫ് സ്വപ്നം തച്ചുതകർത്ത് ഡൈനാമോസ്
ഡെൽഹി ഡൈനാമോസിന് ഈ ഐ എസ് എല്ലിൽ ഒരു സ്വപ്നവും ബാക്കിയില്ല പക്ഷെ ഇപ്പോ ഡെൽഹിയുടെ പണി ബാക്കിയുള്ള ഐ എസ് എൽ ടീമുകളുടെ സ്വപ്നം തകർക്കലാണ്. ഇന്ന് മുംബൈയുടെ ഐ എസ് എൽ പ്ലേ ഓഫ് സ്വപ്നമാണ് ഡെൽഹി ഡൈനാമോസ് തകർത്തത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഡെൽഹി ഡൈനാമോസ് ആക്രമണം മാത്രം ടാക്ടിക്സാക്കി ആയിരുന്നു ഇറങ്ങിയത്. നന്ദകുമാറിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ലീഡെടുത്തു. രണ്ടാം പകുതിയിൽ എവർട്ടൺ സാന്റോസ് മുംബൈയുടെ പ്ലേ ഓഫ്…
Read Moreശ്രീദേവിയുടെ മൃതദേഹം രാത്രി ഒന്‍പതു മണിക്ക് മുംബൈയിലെത്തും.
ദുബായ്: ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒന്‍പതു മണിയോടെ മുംബൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കേസ് നടപടികള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്. അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ദുബായില്‍ എത്തിച്ചേര്‍ന്നിരുന്നു. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുന്നത്. അര്‍ജുന്‍ കപൂറും അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും.സംസ്കാരം നാളെ…
Read Moreസോഷ്യൽ മീഡിയയിൽ നർമ്മം വിതച്ച് ബെംഗളൂരു മലയാളികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം.
ബെംഗളൂരു : നഗരത്തിലെ മലയാളികൾ ചേർന്ന് തയ്യാറാക്കിയ ഹ്രസ്വചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പൊട്ടിച്ചിരിയുടെ അലകളുയർത്തുന്നു. 80- 90 കളിലെ വേഷവിധാനങ്ങളിൽ അഭിനേതാക്കൾ വന്നു പോകുന്ന ചിത്രത്തിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് 90 കളിലെ സൂപ്പർ ഹിറ്റ്മോ ഹൻലാൽ സിനിമകളിലെ നർമ്മ സംഭാഷണങ്ങളാണ്.വീഡിയോ താഴെ കാണാം.
Read Moreഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു!
ന്യൂഡല്‍ഹി: സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു. അടുത്ത മാസം 6ന് ആരംഭിക്കുന്ന നാവികാഭ്യാസത്തിലെ ക്ഷണം നിരസിച്ചതായി നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. കാരണങ്ങളൊന്നും മാലിദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മിലന്‍ സംഘടിപ്പിക്കുന്നത്. മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന്‍ സംഘടിപ്പിക്കുന്നത്. എട്ടുദിവസമാണ് അഭ്യാസം നീണ്ടുനില്‍ക്കുന്നത്.
Read More