ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദി വിമാന കമ്പനിയായ ഫ്ലൈനാസ് തുടങ്ങിയവയിലാണ് നിരക്ക് കുറച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts