ഉത്തര കന്നഡ ജില്ലയിലെ പാർട്ടി റാലിയിൽ പങ്കെടുത്ത ശേഷം ഗോകർണം സന്ദർശിക്കേണ്ടിയിരുന്ന അമിത് ഷാ ഹൊന്നവാരയിൽ നിന്നു ഹുബ്ബള്ളി വഴി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ നിന്നുള്ള ബിജെപിയുടെ സാമൂഹിക മാധ്യമ പ്രചാരകരുമായി ഇന്നലെ രാവിലെ ഉഡുപ്പിയിൽ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഹൊന്നവാരയിൽ ഡിസംബർ എട്ടിനു മരിച്ച പരേഷ് മേസ്തയുടെ വസതിയും സന്ദർശിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുട്ടിയെന്നു കളിയാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ. കുട്ടിയായ രാഹുലിന്റെ കർണാടക സന്ദർശനത്തിനു ശേഷം ബിജെപി കണക്കുകൂട്ടിയ 150 സീറ്റിലും വലിയ വിജയം ലഭിക്കുമെന്നും ഉഡുപ്പിയിൽ സാമൂഹിക മാധ്യമ പ്രചാരകരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അവകാശപ്പെട്ടു.