കൊച്ചി : 11 മത് കണ്‍സോഷ്യം ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ കണ്‍സല്‍ടെന്റ് ഓഫ് കേരളയുടെ വാര്‍ഷിക പൊതു സമ്മേളനം 26.01.2018 ന് ഏറണാകുളം ഹോളിഡെ ഇന്നില്‍ നടന്നു.പ്രസിഡന്റ് സുമോജ് മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2018 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം എക്സല്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിടുഷന് ചെയര്മാന് ശ്രീ നടേശന് നിര്‍വഹിച്ചു. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് : സുമോജ് മാത്യു സെക്രട്ടേറി : കിരണ്‍ ജോസ് ട്രഷറര്‍ : ജെയ്സണ്‍ ഫിലിപ് വൈസ് പ്രസിഡന്റ് മാര്‍ : ഡോ: സിറില്‍ തോമസ്…
Read MoreDay: 30 January 2018
ബൈക്കിലെത്തി യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തില്‍ പോലിസ്
ബെംഗളൂരു : ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. എച്ച്എസ്ആർ ലേഔട്ട്, 6–സെക്ടറിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. രാത്രി 10.30നു റോഡിലൂടെ പോകവെ ബൈക്കിലെത്തിയവർ മോശമായി പെരുമാറി. ബഹളം വച്ചെങ്കിലും ഇവർ കടന്നു കളഞ്ഞു. റോഡ് വിജനമായിരുന്നുവെന്നും ഇരുട്ടായിരുന്നതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനു സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Moreഐ.ടി.നഗരത്തിലെ തിരക്കു കുറക്കാൻ മെഗാ സബർബാൻ റെയിൽ പദ്ധതിയുമായി കേന്ദ്ര സർക്കാർ;170 കിലോമീറ്റർ മേൽപ്പാലം നിർമ്മിക്കും.
ബെംഗളൂരു : കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ബെംഗളൂരുവിലെ മെഗാ സബർബൻ റെയിൽപ്പാത പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ. കർണാടക സർക്കാരും റെയിൽവേയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം നിലവിലെ സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ, ഐടി നഗരത്തിന്റെ ട്രാഫിക് കുരുക്കഴിക്കാൻ പുതിയ പദ്ധതി നടപ്പാക്കാനാണ് എൻഡിഎ സർക്കാർ ഉദ്ദേശിക്കുന്നത്. ബംഗളൂരു നഗരത്തിനടുത്തുള്ള നിലവിലുള്ള റെയിൽവേ റൂട്ടുകളിലൂടെ 170 കിലോമീറ്റർ “എലിവേറ്റഡ് ” ഇടനാഴിയും നിർമിക്കും. ബയപ്പനഹാള്ളിയും ബാംഗ്ലൂരു സിറ്റിയും ലോകനിലവാരമുള്ള സ്റ്റേഷനുകളിലേക്ക് ഉയർത്തുന്ന പദ്ധതിക്കൊപ്പം ബനാസ്വാടി, യെലഹങ്ക,…
Read Moreശിശു സൗഹാർദ ഗ്രാമ സൃഷ്ടിക്കായി ഇന്‍ഫോസിസും കെഎസ്സിഎഫും കൈ കോര്‍ക്കുന്നു.
ബെംഗളൂരു : ശിശു സൗഹാർദ ഗ്രാമ സൃഷ്ടിക്കായി ഇൻഫോസിസ് ഫൗണ്ടേഷനും നൊബേൽ ജേതാവ് കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിലുള്ള കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷനും (കെഎസ്സിഎഫ്) ധാരണാപത്രം ഒപ്പിട്ടു. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കു പുറമെ കുട്ടികൾക്ക് അക്രമ വിമുക്തമായ അന്തരീക്ഷം ഒരുക്കാനും സംഘടനകൾ ലക്ഷ്യമിടുന്നു. ഗ്രാമങ്ങൾ ബാലവേല വിമുക്തമാക്കുക, പഞ്ചായത്തുകളിൽ ബാല പഞ്ചായത്തുകൾ രൂപീകരിക്കുക, സർക്കാരിന്റെ ശിശുക്ഷേമ പദ്ധതികളെക്കുറിച്ചു ബോധവൽക്കരണം നടത്തുക, ഗ്രാമങ്ങളിൽ ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുക, ശൈശവ വിവാഹവും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെട്ട പദ്ധതിക്കുള്ള ഫണ്ട് ഇൻഫോസിസ്…
Read Moreമലയാളം മിഷൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
ബെംഗളൂരു :കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷൻ ഗ്രന്ഥശാലയുടെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസെന്റ് നിർവഹിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഓഫീസിൽ, സമാജം പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളം മിഷൻ കോഡിനേറ്റർ ബിലു സി നാരായണൻ, ടോമി ആലുങ്കൽ, കെ ദാമോദരൻ, കെ കുഞ്ഞപ്പൻ, ജെയ്സൺ ലൂക്കോസ്, പി സത്യനാഥൻ ബാബു എന്നവർ സംസാരിച്ചു. ഇന്ദിര ബാലൻ, കവിത, മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ, ചിത്തരഞ്ജൻ, ബാലചന്ദ്രൻ, രാജേഷ്, കെ പി…
Read Moreതലശേരി- മൈസൂരു റെയിൽപാതക്ക് എതിരെ 18ന് കുടക് സംഘടനകളുടെ പ്രതിഷേധം.
മൈസൂരു : നിർദിഷ്ട തലശേരി- മൈസൂരു റെയിൽപാതയ്ക്കെതിരെ കുടകിലെ പരിസ്ഥിതി സംഘടനകൾ 18നു മൈസൂരുവിൽ പ്രതിഷേധ റാലി നടത്തും. റെയിലു മാർഗ വിരോധിസമിതിയുടെ നേതൃത്വത്തിലാണു മൈസൂരു റെയിൽവേ സ്റ്റേഷനു മുന്നിൽ റാലിയും ധർണയും നടത്തുന്നത്. വികസനത്തിന്റെ പേരിൽ കുടക് മേഖലയെ മരുഭൂമിയാക്കാനുള്ള നീക്കമാണു കേരള, കർണാടക സർക്കാരുകൾ നടത്തുന്നതെന്നു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി പ്രസിഡന്റ് കേണൽ മുത്തണ്ണ പറഞ്ഞു. വൻതോതിൽ മരങ്ങളും കാപ്പിത്തോട്ടങ്ങളും നശിപ്പിച്ചുള്ള വികസനം കുടക് നിവാസികൾക്ക് ആവശ്യമില്ല. തലശേരിയിൽ നിന്നുള്ള റെയിൽപാത നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനുമേൽ കേരളം സമ്മർദം ശക്തമാക്കുകയാണ്.…
Read Moreകർണാടക-തമിഴ്നാട് അതിർത്തിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ബംഗളൂരു: കർണാടക-തമിഴ്നാട് അതിർത്തിയിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ബംഗളൂരു ആർടി നഗറിൽ സ്ഥിരതാമസക്കാരായ തലശേരി സ്വദേശികളായ വി. രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവർ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗുരെയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൂവരും തല്‍ക്ഷണം മരിച്ചു. മരണപ്പെട്ട ഡോ അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു…
Read Moreശ്രാവണബെലഗോളയിൽ വിദേശ ജൈനമതസ്ഥർക്കായി പ്രത്യേക അഭിഷേകം 21 മുതൽ
ഹാസൻ : വിദേശത്തുള്ള ജൈനമതസ്ഥർക്കായി ശ്രാവണബെലഗോളയിൽ 21, 22 തീയതികളിൽ പ്രത്യേക അഭിഷേക ചടങ്ങുകൾ നടക്കും. നിലവിൽ 200 പ്രവാസി ഇന്ത്യക്കാരാണു ചടങ്ങുകൾക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ 25 വരെ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകൾക്കു 10 ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.
Read Moreമലയാളികള്‍ക്ക് എതിരെയുള്ള അക്രമ സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു.കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മലയാളി വ്യാപാരിയെ കൊള്ളയടിച്ചു.
ബെംഗളൂരു : ഈജിപുരയിൽ മലയാളി വ്യാപാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 20,000 രൂപ കവർന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശി റഫീഖിന്റെ പണമാണു ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ഞായറാഴ്ച രാത്രി ഒൻപതിന് ആർഎ റോഡിലായിരുന്നു സംഭവം. കടയടച്ചു വീട്ടിലേക്കു ബൈക്കിൽ മടങ്ങുകയായിരുന്ന റഫീഖിനെ ഇടവഴിയിൽ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി. റഫീഖിന്റെ കയ്യിൽനിന്നു മൊബൈൽ ഫോണും തട്ടിപ്പറിച്ചു. പണം കൈവശപ്പെടുത്തിയശേഷം മൊബൈൽ ഫോൺ തിരികെ നൽകി. ബൈക്കിന്റെ താക്കോലും ഊരിയെടുത്താണു സംഘം കടന്നത്. വിവേക്നഗർ പൊലീസിൽ പരാതി നൽകി. മലയാളികൾ ഏറെ താമസിക്കുന്ന ഈജിപുര…
Read Moreഗൗരി ലങ്കേഷ് വധം ഇരുട്ടില്‍ തപ്പി എസ്.എ.ടി;സിബിഐ അന്വേഷിക്കണം എന്ന് സഹോദരന്;വേണ്ടെന്ന് സഹോദരി.
ബെംഗളൂരു : ഗൗരി ലങ്കേഷ് വധം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു സഹോദരൻ ഇന്ദ്രജിത് ലങ്കേഷ്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരം അല്ലാത്തതിനാലാണിത്. എന്നാൽ ഇന്ദ്രജിത്തിന്റെ മാത്രം തീരുമാനമാണിതെന്നും എസ്ഐടി അന്വേഷണം തുടരണമെന്നാണ് തങ്ങളുടെ താൽപര്യമെന്നും സഹോദരി കവിത ലങ്കേഷ് വ്യക്തമാക്കിയതോടെ സഹോദരങ്ങൾ തമ്മിലുള്ള ഭിന്നത മറനീക്കി. സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ദ്രജിത്, രാഷ്ട്രീയസമ്മർദം എസ്ഐടി അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഗൗരി വധത്തിന്റെ പേരിൽ ചിലർ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നതു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.എസ്ഐടി അന്വേഷണ…
Read More