ബെംഗളൂരു: കലാസ-ബണ്ടുരി-മഹാദേയി വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഉക്കൂട്ട പ്രഖ്യാപിച്ച ബന്ദ് 25 ബുധനാഴ്ച നടക്കും,മഹാദേയി നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ക്ക് ഗോവയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കണം എന്ന ആവശ്യവുമായാണ് വിവിധ കന്നഡ അനുകൂല സംഘടനകളുടെ കൂടായ്മയുടെ മേധാവിയായ വട്ടാല്‍ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്.
രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ബന്ദ്,രാവിലെ ഏഴുമണിക്ക് ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള രാജ്കുമാര്‍ സമാധിയില്‍ നിന്നും (കണ്ടീരവ സ്റ്റുഡിയോ) ടൌണ്‍ ഹാള്‍ വരെ കൂടുതല്‍ പ്രക്ഷോഭകരെ സംഘടിപ്പിച്ച് ഉള്ള റാലി നടത്തുമെന്നും കന്നഡ ചാലുവലി സംഘ വട്ടാല്‍ വിഭാഗം നേതാവ് വട്ടാല്‍ നാഗരാജ് അറിയിച്ചു.
ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് ബന്ദ് പൂര്‍ണമാകാനാണ് സാധ്യത.സർക്കാർ ഓഫിസുകളും സ്കൂളുകളും കോളജുകളും പെട്രോൾ ബങ്കുകളും അടഞ്ഞുകിടക്കും. ബസുകളും ഓടാൻ അനുവദിക്കില്ല. രണ്ടായിരത്തിലധികം സംഘടനകളാണു നിലവിൽ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും വാട്ടാൽ പറഞ്ഞു. അതേസമയം തങ്ങളുടെ സമരം ഒരു രാഷ്ട്രീയ കക്ഷിയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു കർഷകരും വ്യക്തമാക്കി.
അതെ സമയം മെട്രോ ഓടുമോ ഇല്ലെയോ എന്ന് ഉറപ്പു പറയാന്‍ ഇപ്പോള്‍ കഴിയില്ല.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 10നു ബെള്ളാരിയിലെ ഹൊസ്പേട്ടിലെത്തുമ്പോൾ കരിങ്കൊടി പ്രകടനങ്ങളും പ്രക്ഷോഭവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗോവയിലെ കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാൻ രാഹുൽ മുൻകൈയെടുക്കണമെന്നും കർഷകർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ യില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബന്ദ് ബെംഗളൂരുവിനെ ബാധിച്ചിരുന്നില്ല എന്നാല്‍ വടക്കന്‍ കര്‍ണാടക ,കോലാര്‍ തുടങ്ങിയ സ്ഥലങ്ങളെ സാരമായി ബാധിച്ചിരുന്നു.
അതെ സമയം ഇതേ പ്രധാനമന്ത്രി ബെംഗളൂരുവില്‍ എത്തുന്ന ഫെബ്രുവരി നാലിന് ഇതേ വിഷയത്തില്‍ ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
(ബന്ദുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും BengaluruVaartha.Com സമയാ സമയങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.