160 രൂപയുണ്ടായിരുന്ന ടിക്കറ്റിനു പുതുക്കിയ നിരക്കു പ്രകാരം ഇനി ജിഎസ്ടി അടക്കം 105 രൂപയും കുട്ടികൾക്ക് 53 രൂപയും 60 വയസ്സിനു മുകളിലുള്ളവർക്കു 79 രൂപയും നൽകിയാൽ മതി. 25 ശതമാനം മുതൽ 37 ശതമാനം വരെയാണ് നിരക്കിളവെന്നു ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസുകളിലെ നാല് ഫെയർ സ്റ്റേജ് നിരക്കിൽ കഴിഞ്ഞ ദിവസം കുറവു വരുത്തിയിരുന്നു.
മേക്കറി സർക്കിൾ, ഹെബ്ബാൾ, എസ്റ്റീംമാൾ, കൊഗിലു ക്രോസ് എന്നിവിടങ്ങളിൽനിന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു കയറുന്നവർക്കാണു നിരക്കിളവ് . മേക്കറി സർക്കിളിൽനിന്നു കയറുന്നവർക്ക് 175 രൂപ (നേരത്തേ 190 രൂപ), ഹെബ്ബാൾ 150 രൂപ (170), എസ്റ്റീംമാൾ 140 രൂപ (170), കൊഗിലു ക്രോസ് 125 രൂപ (140) എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്.
നമ്മ മെട്രോ, വെബ്ടാക്സി സർവീസുകളിൽ നിന്നു കടുത്ത മൽസരം നേരിടുന്ന സാഹചര്യത്തിലാണു ബിഎംടിസി എസി ബസുകളിലെ നിരക്ക് കുറച്ചത്. നോൺ എസി ബസുകളിലെ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഫാക്ടറി തൊഴിലാളികൾക്കായി ആരംഭിക്കുന്ന നിരക്ക് കുറഞ്ഞ ഇന്ദിരാ സാരിഗെ ബസ് സർവീസുകളും ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും.
∙ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ, പഴയ നിരക്ക് ബ്രാക്കറ്റിൽ
19 (20), 28 (30), 38 (40) 47 (50) 53 (60) 55 (60) 58 (70) 61 (75, 80) 63 (85) 66 (90, 95, 100) 69 (105) 72 (110) 76 (115) 79 (120) 86 (130) 91 (140) 99 (150) 105 (160)