മിക്കുവിന് ഇരട്ട ഗോൾ, ബെംഗളുരുവിനു ഹാപ്പി ന്യൂയെർ…

കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടലിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഈ സീസണിൽ തോൽവി ഏറ്റുവാങ്ങി, സീസണ് വളരെ മുൻപുതന്നെ മഞ്ഞപ്പടയുമായി കൊമ്പുകോർത്ത ബെംഗളൂരു ഫാൻസിനു 2017ലെ അവസാന മത്സരത്തിൽ മികച്ച വിജയവും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ  തകർത്തത്. രണ്ടു കളികൾ തുടരെ തോറ്റിട്ടു കൊച്ചിയിലോട്ടു വണ്ടി കയറിയ ബെംഗളൂരു, ചെന്നൈയിൽ പോയി സമനില വാങ്ങിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചു കാണില്ല. വിനീതും റിനോയും ഇറങ്ങാത്ത കളിയിൽ, സീസണിൽ ആദ്യമായി സുഭാശിഷ് റോയിക്കു തുടക്കത്തിലേ കളിയ്ക്കാൻ അവസരം കിട്ടിയപ്പോൾ ഹ്യൂമേട്ടനും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചു.

ആദ്യ പകുതിയിൽ തികച്ചും വിരസം ആയിരുന്നു കേരളത്തിന്റെ കളി, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മധ്യ നിരയും, കിട്ടിയ അർധാവസരങ്ങൾ മുതലാക്കാൻ സ്ട്രൈക്കേഴ്‌സും പരാജയപ്പെടുകയായിരുന്നു. എന്നാൽ മറുവശത്തു ബെംഗളൂരു തുടരെ തുടരെ കേരളത്തിന്റെ ഗോൾ മുഖത്ത് വിറപ്പിച്ചു കൊണ്ടേ ഇരുന്നു. ചെന്നൈക്കെതിരെ കഴിഞ്ഞ കളിയിൽ കണ്ട പോരാട്ട വീര്യം ഇന്നത്തെ കളിയിൽ കാണാനേ സാധിച്ചില്ല. ബെംഗളുരുവിന്റെ ഫിനിഷിങിലെ പാളിച്ചകൊണ്ട് ആദ്യപകുതി ഗോൾ രഹിതമായി പിരിഞ്ഞു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

എല്ലാ കളിയിലേം പോലെ സെക്കന്റ് ഹാൾഫിൽ ആണ് ബെംഗളൂരു തനിനിറം പുറത്തെടുത്തത്. അറുപതാം മിനുറ്റിൽ ബോക്സിനുള്ളിൽ ജിങ്കൻറെ കയ്യിൽ ബോൾ ഉരസിയത്തിനു ലഭിച്ച പെനാൽറ്റി ഛേത്രി ഗോൾ കീപേർക്കു അവസരം ഒന്നും നൽകാതെ ഗോൾ ആക്കുകയായിരുന്നു. തുടർന്ന് ആക്രമിച്ചു കളിയ്ക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സിന് ഒരു തരത്തിലും ക്ലച് പിടിക്കാൻ സാധിച്ചില്ല. താരതമ്യേനെ ദുർബല മായിട്ടുള്ള ബെംഗളൂരു ഡിഫൻസിനെ ബ്രേക്ക് ചെയ്യാൻ പോലും സാധിക്കാതെ ബ്ലാസ്റ്റേഴ്‌സ് അറ്റാക്കുകൾ പാതിവഴിയിൽ തീർന്നു. ആ സമയവും ബെംഗളൂരു തുടർച്ചയായി നല്ല അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. 75 ആം  മിനുറ്റിൽ പരിക്ക് പറ്റിയ സുഭാശിഷ്റോയിനെ പ്ലയെർ രാഹുബ്ക്കയെ വച്ച് സുബ്സ്ടിട്യൂറ്റ് ചെയ്യേണ്ടി വന്ന കോച്ച് പകരം വിളിച്ചത് ഫോർവേഡ് പ്ലയെർ സിഫിനെയോസിനെ ആണ്. പിന്നീട് വെസ് ബ്രൗണിനെ ഡിഫെൻസ് ഏൽപിച്ചു ജിങ്കാൻ ഫോർവേഡ് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. തികഞ്ഞ പരാജയം ആയിരുന്നു ആ നീക്കം എന്നത് ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ അടിച്ചു കയറ്റി മിക്കു തെളിയിച്ചു തന്നു. പേക്കൂസൻ ആണ് ഇഞ്ചുറി ടൈമിന്റെ അവസാനം  കേരളത്തിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഇരു ടീമിന്റെയും കളിവച്ച് അർഹിക്കുന്ന റിസൾട്ട് തന്നെ ആണെങ്കിലും സ്റ്റേഡിയം മഞ്ഞയിൽ നിറച്ചു ചാന്റും ചെയ്തു  കേരളത്തിനെ സപ്പോർട്ട് ചെയ്യുന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു തങ്ങൾ അർഹിക്കുന്ന രീതിയിൽ ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് പെർഫോം ചെയ്യുന്നത് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് കുപ്പികളും കസേരയും വലിച്ചെറിഞ്ഞു പ്രതിഷേധിച്ചിട്ടാണ് പലരും സ്റ്റേഡിയം വിട്ടു പുറത്തുപോയത്. കൊച്ചിന്റെ തന്ത്രങ്ങൾ ഒന്നും ഫലം കാണാത്തതും മേജർ സിനിങ്ങുകൾ ആയ ബെർബയും വെസ്‌ബ്രൗനും അതിനൊത്ത പ്രകടനം കാഴ്ചവാക്കാത്തതും ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കുന്നു. ഏഴു കളികൾ കളിച്ചിട്ടും ഇനിയും താളം കണ്ടെത്താനാകാതെ വിഷമിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുകുന്നത് തുടരെ തുടരെ ഉള്ള മാച്ചുകൾ ആണ്. ജനുവരി നാലിന് പുണെയും ആയാണ് അടുത്ത മത്സരം.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts