കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടലിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഈ സീസണിൽ തോൽവി ഏറ്റുവാങ്ങി, സീസണ് വളരെ മുൻപുതന്നെ മഞ്ഞപ്പടയുമായി കൊമ്പുകോർത്ത ബെംഗളൂരു ഫാൻസിനു 2017ലെ അവസാന മത്സരത്തിൽ മികച്ച വിജയവും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത്. രണ്ടു കളികൾ തുടരെ തോറ്റിട്ടു കൊച്ചിയിലോട്ടു വണ്ടി കയറിയ ബെംഗളൂരു, ചെന്നൈയിൽ പോയി സമനില വാങ്ങിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചു കാണില്ല. വിനീതും റിനോയും ഇറങ്ങാത്ത കളിയിൽ, സീസണിൽ ആദ്യമായി സുഭാശിഷ് റോയിക്കു തുടക്കത്തിലേ കളിയ്ക്കാൻ അവസരം കിട്ടിയപ്പോൾ ഹ്യൂമേട്ടനും ആദ്യ…
Read MoreDay: 1 January 2018
ഒരുവർഷത്തിനകം 17 റെയിൽവേ സ്റ്റേഷനുകളിൽകൂടി വൈഫൈ
ബെംഗളൂരു : കർണാടകയിൽ 17 റെയിൽവേ സ്റ്റേഷനുകളിൽ കൂടി ഒരു വർഷത്തിനകം വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നു റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ രാജ്യസഭയെ അറിയിച്ചു. നിലവിൽ ബെംഗളൂരു സിറ്റി, മംഗളൂരു സെൻട്രൽ, കലബുറഗി, ഹുബ്ബള്ളി, മൈസൂരു, യശ്വന്ത്പുര, ബംഗാർപേട്ട്, കെങ്കേരി, ധാർവാഡ് റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ വൈഫൈ ലഭ്യമാണ്. വാഡി, ബീദർ, അരസിക്കെരെ, ബാഗൽകോട്ട്, ബാനസവാടി, ഭദ്രാവതി, ബിരൂർ, ഗദക്, ഹരിഹർ, ഹാസൻ, ഹാവേരി, കൊപ്പാൾ, ലോൻഡ, മണ്ഡ്യ, തൊരനഗല്ലു, തുമകൂരു, യെലഹങ്ക സ്റ്റേഷനുകളിലാണ് അടുത്ത ഘട്ടത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുക.
Read More