മാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും.

ബെംഗളൂരു : ബാംഗ്ലൂർ സെന്റർ മാർത്തോമ്മാ കൺവൻഷൻ ജനുവരി 18 മുതൽ 21വരെ വിവിധ ഇടവകകളിലായി നടക്കും. റവ. വി.എസ്.വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. ചെന്നൈ–ബാംഗ്ലൂർ ഭദ്രാസനാധിപനും ബാംഗ്ലൂർ സെന്റർ പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിക്കും. 18ന് ഈസ്റ്റ് മാർത്തോമ്മാ പള്ളിയിലും 19നു ഹെബ്ബാൾ ജറുസലം മാർത്തോമ്മാ പള്ളിയിലും 20നു പ്രിംറോസ് റോഡ് മാർത്തോമ്മാ പള്ളിയിലും വൈകിട്ട് ആറു മുതൽ കൺവൻഷൻ നടക്കും. സമാപന പരിപാടികൾ 21നു സഭയുടെ ദേവനഹള്ളി ബീരസന്ദ്ര ക്യാംപസിൽ രാവിലെ എട്ടിനാരംഭിക്കും. കുർബാനയ്ക്കുശേഷം ബാംഗ്ലൂർ സെന്ററിന്റെ…

Read More

സുബണ്ണപാളയ അയ്യപ്പക്ഷേത്രം മഹോൽസവം 23 ന്

ബെംഗളൂരു∙ സുബണ്ണപാളയ എംഎസ് നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോൽസവം 23ന് ആരംഭിക്കും. വൈകിട്ട് ആറിന് അഭിനയ സംഘം അവതരിപ്പിക്കുന്ന നൃത്തം, എട്ടിന് ടി.എസ്.രാധാകൃഷണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 24ന് ഉദയ അസ്തമയ പൂജകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വാദ്യമേളത്തിന് പെരുമനം സതീശൻ നേതൃത്വം നൽകും. 11നു മഹാ അന്നദാനം, 3.30നു പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും. വൈകിട്ട് ഏഴിനു പഞ്ചതായമ്പകയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകും.

Read More

ഇനി അഗ്നിശമനസേന പറന്നെത്തും;സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ ഉപയോഗിക്കും.

ബെംഗളൂരു: കർണാടകയിലെ അഗ്‌നിശമന സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ വരുന്നു. ബെംഗളൂരു നഗരത്തിലെ ഗതാഗത തടസ്സങ്ങളിൽ കുരുങ്ങി, അപകടസ്ഥലങ്ങളിൽ സമയത്ത് എത്താൻ കഴിയാത്ത സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിലാണിത്. ഫയർ എൻജിനുകളും ആംബുലൻസുകളുമാണു സേനയ്ക്കുള്ളത്. ഇടറോഡുകളിലും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലും ഇവ എത്തിക്കാൻ ഏറെ പ്രയാസമാണെന്ന് കർണാടക അഗ്നിശമന സേനാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാർക്കണ്ഡേയ പറഞ്ഞു. ഇതുസംബന്ധിച്ച് ബിബിഎംപി മേയർ സമ്പത്ത് രാജുമായി ചർച്ച നടത്തി. കൗൺസിൽ യോഗത്തിൽ അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ ചെറുവാഹനങ്ങൾ നിരത്തിലിറങ്ങും. പൊലീസ് പട്രോളിങിന് ഉപയോഗിക്കുന്ന തരത്തിലുള്ള എൻഫീൽഡ്…

Read More

ആശങ്ക വേണ്ട! പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തില്ല;ഡിസംബർ 31നും ജനുവരി ഒന്നിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും.

ബെംഗളൂരു : പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തില്ല. പകരം ഡിസംബർ 31നും ജനുവരി ഒന്നിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും. പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു മദ്യവിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യവിൽപന അനുവദിക്കുന്നതിൽ കുഴപ്പമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം ഇന്നലെ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചത്. ക്രമസമാധാന പാലനത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. വാഹനാപകടങ്ങളും സ്ത്രീകൾക്കെതിരെയുള്ള അക്രമവും ഒഴിവാക്കുന്നതിനാണ് ഈ ദിവസങ്ങളിൽ മദ്യവിൽപന നിരോധിക്കണമെന്ന്…

Read More

ബാഗ്ലൂരിനെ തോൽപ്പിച്ച് ചെന്നൈ എഫ് സിയും , ആദ്യ വിജയം നേടി എടികെ കൊൽകത്തയും

ഐ.എസ്.എല്ലിൽ കുതിപ്പ് തുടർന്നുകൊണ്ടിരുന്ന ബെംഗളൂരു എഫ്.സിക്ക് ചെന്നൈയിൻ എഫ്.സി വക ഷോക്ക്.  2-1 നാണ്  ചെന്നൈയിൻ ബെംഗളുരുവിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുൻപിൽ തോൽപ്പിച്ചത്. ഡെർബിയുടെ എല്ലാ ആവേശങ്ങളും നിറഞ്ഞ മത്സരത്തിൽ റഫറിക്ക് നിരവധി തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ബെംഗളൂരു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ബെംഗളൂരു പ്രതിരോധം പരാജയപ്പെട്ടപ്പോൾ മികച്ചൊരു ഷോട്ടിലൂടെ ജെജെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി…

Read More

നാളെ മുതല്‍ നാല് ദിവസത്തേക്ക് ഇലക്ട്രോണിക് സിറ്റി മേല്‍പാലത്തില്‍ ഗതാഗത നിയന്ത്രണം.

ബെംഗളൂരു : നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ നാളെ രാവിലെ അഞ്ച് മുതൽ 21ന് അർധരാത്രിവരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. സിൽക്ക് ബോർഡ് ഭാഗത്ത് നിന്ന് വരുന്ന ബസ്, ലോറി അടക്കമുള്ള ഭാരവാഹങ്ങൾ മേൽപാലത്തിന് താഴെ ഹൊസൂർ റോഡ് വഴി കടന്നുപോകണം. ഹൊസൂർ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾക്ക് പാലത്തിനു മുകളിൽ കൂടി സിൽക്ക്ബോർഡിലെത്താം. എന്നാൽ, ഇരുചക്രവാഹനങ്ങൾ, കാറുകൾ, മിനി ലോറികൾ എന്നിവയ്ക്കു പാലത്തിലൂടെ ഇരുഭാഗത്തേക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ബാംഗ്ലൂർ എലിവേറ്റഡ് ടോൾ വേ ലിമിറ്റഡ് അറിയിച്ചു.  

Read More

ആഞ്ഞടിച്ചു എഫ് സി ഗോവ , തട്ടകത്തിൽ തകർന്നടിഞ്ഞു ഡൈനാമോസ്

സ്വന്തം തട്ടകത്തിൽ ഗോവയുടെ ഗോൾ മഴയിൽ മുങ്ങി ഡൽഹി ഡൈനാമോസ്, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആതിഥേയരെ എഫ് സി ഗോവ തകർത്തു തരിപ്പണമാക്കിയത് , ആദ്യ പകുതിയുടെ അവസാന മിനുട്ടുകൾ വരേയും ഡൽഹി ഡൈനാമോസ് കളിയിൽ മികച്ചു നിന്നു എന്നാൽ ആദ്യപകുതിയുടെ ആഡഡ് ടൈമിൻ്റെ ആദ്യ മിനുട്ടിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് കോറോ ഗോൾ നേടിയതോടെ ഗോവൻ ആധിപത്യയത്തിനു തുടക്കം കാണുകയായിരുന്നു, രണ്ട് മിനുട്ടുകൾക്കകം ലാൻസറോട്ടയുടെ മനോഹരമായ ഹൈബോൾ ഗോൾക്കീപ്പറെ മറികടന്ന് വലകുലുക്കിയതോടെ രണ്ട് ഗോൾ ഗോവൻ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.  …

Read More

ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം ..

ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർലീഗിലെ നാലാം സീസണിലെ ആദ്യ വിജയം, കൊച്ചിയിൽ നടന്ന മത്സരത്തിൽ നോർതേയ്സ്റ്റിനെ ഫസ്റ്റ് ഹാഫിൽ വിനീത് അടിച്ച ഒരു ഗോളിന് ആണ് ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് അഞ്ചാം മത്സരത്തോടെ അറുതിയായതു. ഫസ്റ്റ് ഹാഫിന്റെ അവസാനത്തോടെ നോർത്തീസ്റ്റ് ഗോൾ കീപ്പർ രേഹനേഷ് റെഡ് കാർഡ് കണ്ടു പുറത്തായതും കളിയിൽ നിർണായകമായി. തുടർന്ന് പത്തുപേരായി കുറഞ്ഞിട്ടും നോർത്തീസ്റ്റ് നല്ല പ്രകടനം തന്നെ സെക്കന്റ് ഹാഫിൽ പുറത്തെടുത്തു. ബെർബെറ്റോവ് ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയ ആദ്യ മത്സരത്തിൽ, ബെർബക്ക് പകരം വെസ് ബ്രൗൺ ആദ്യമായിട്ട് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിൽ ഇറങ്ങി. ഡിഫെൻസിവ് ചുമതലയുള്ള മിഡ് ഫീൽഡർ…

Read More

ബൈബിളിനെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി ഒരുക്കിയ മെഗാഷോ ‘എന്റെ രക്ഷകൻ’ ഇന്നുമുതൽ വൈറ്റ്ഫീൽഡില്‍

ബെംഗളൂരു ∙ ബൈബിളിനെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി ഒരുക്കിയ മെഗാഷോ ‘എന്റെ രക്ഷകൻ’ ഇന്നുമുതൽ ബെംഗളൂരുവിൽ പ്രദർശിപ്പിക്കും. വൈറ്റ്ഫീൽഡ് റോഡിലെ സെന്റ്‌ ജോസഫ് കോൺവെന്റ് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കൂറ്റൻ ഓഡിറ്റോറിയത്തിൽ മൂന്നു ദിവസങ്ങളിലായാണു പ്രദർശനം. ഇന്നു വൈകിട്ട് ഏഴിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബാംഗ്ലൂർ അതിരൂപതാ അധ്യക്ഷൻ ഡോ. ബർണാഡ് മൊറേസ്, മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ, ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്നു…

Read More

ശ്രീനാരായണ സമിതി വൈവാഹിക സംഗമം

ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ വൈവാഹിക സംഗമം ജനുവരി 26ന് അൾസൂരിലെ സമിതി ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു. ഫോൺ: 080 25548133, 9448276947.

Read More
Click Here to Follow Us