ആഞ്ഞടിച്ചു എഫ് സി ഗോവ , തട്ടകത്തിൽ തകർന്നടിഞ്ഞു ഡൈനാമോസ്

സ്വന്തം തട്ടകത്തിൽ ഗോവയുടെ ഗോൾ മഴയിൽ മുങ്ങി ഡൽഹി ഡൈനാമോസ്, ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആതിഥേയരെ എഫ് സി ഗോവ തകർത്തു തരിപ്പണമാക്കിയത് ,

ആദ്യ പകുതിയുടെ അവസാന മിനുട്ടുകൾ വരേയും ഡൽഹി ഡൈനാമോസ് കളിയിൽ മികച്ചു നിന്നു എന്നാൽ ആദ്യപകുതിയുടെ ആഡഡ് ടൈമിൻ്റെ ആദ്യ മിനുട്ടിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് കോറോ ഗോൾ നേടിയതോടെ ഗോവൻ ആധിപത്യയത്തിനു തുടക്കം കാണുകയായിരുന്നു, രണ്ട് മിനുട്ടുകൾക്കകം ലാൻസറോട്ടയുടെ മനോഹരമായ ഹൈബോൾ ഗോൾക്കീപ്പറെ മറികടന്ന് വലകുലുക്കിയതോടെ രണ്ട് ഗോൾ ഗോവൻ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.

 

രണ്ടാം പകുതിയുടെ തുടക്കത്തിലേ അറ്റാക്കിങ് ഗെയിം തുടങ്ങിയ ഡൈനാമോസ് 63ആം മിനുട്ടിൽ റോമിയോ ഫെർണാണ്ടസിൻ്റെ അളന്നു മുറിച്ച സിമ്പിൾ ക്രോസിൽ കാലു ഊച്ചെയ്ക്ക് ബോൾ ചെറിയൊരു ടാപ്പിൻ ചെയ്യേണ്ടിവന്നതേ ഉള്ളൂ സ്കോർ 2:1 , സമനില ഗോളിനായ് പൊരുതിക്കളിച്ച ഡൽഹിയുടെ ഗബ്രിയേൽ സെച്ചോറൊയക്ക് 66 ആം മിനുട്ടിൽ മന്ദാറാവു ദേസ്സായിയെ ഫൗൾ ചെയ്തതിനു രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

84 ആം മിനുട്ടിൽ അറാനയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച പ്രീതം കോട്ടാലിൻ്റെ ഓൺഗോൾ ,തൊട്ടടുത്ത നിമിഷം അറാനയുടെ മികച്ച അസിസ്റ്റിൽ കോറോയ്ക്കു പകരമെത്തിയ കൊലോങ്കയുടെ തകർപ്പൻ ഫിനിഷ് ഡൈനാമോസ് ഫ്ലാറ്റ് 4:1
88ആം മിനുട്ടിൽ അറാന വീണ്ടും വലകുലുക്കി ഡൈൽഹി ഡൈനാമോസിൻ്റെ പോസ്റ്റിൽ അവസാന ആണിയുമടിച്ചപ്പോൾ സ്കോർ എഫ്‌ സി ഗോവ 5
ഡൽഹി ഡൈനാമോസ് 1.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

വിജയത്തോടെ 12 പോയൻ്റ് നേടി എഫ് സി ഗോവ പോയിൻ്റ് ടേബിളിൽ ഒന്നാമതും, തുടർച്ചയായ നാലാം മത്സരത്തിലും തോൽവിയോടെ ഡൽഹി ഡൈനാമോസ് ഒൻപതാം സ്ഥാനത്തും നിൽക്കുന്നു .

ഒരു ഗോളും രണ്ട് അസിസ്റ്റും നേടി അറന ഹീറോ ഒഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ നാരയൺ ദാസ് എമേർജിഗ് പ്ലെയർ അവാർഡ് നേടി.

നാളത്തെ ആദ്യമത്സരത്തിൽ ബാഗ്ലൂർ എഫ് സി ചെന്നൈയേൻ എഫി സിയെ നേരിടും , രണ്ടാം മത്സരത്തിൽ മുംബൈ കൊൽക്കത്തയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us