ബെംഗളൂരു∙ കർണാടക ഇക്കോ ടൂറിസം ഡവലപ്മെന്റ് ബോർഡ് ഇക്കോ ട്രയൽസ് യാത്രകളുടെ നിരക്കിൽ കുറവ് വരുത്തുന്നു. സാഹസിക സഞ്ചാരികൾക്കായി മൂന്ന് മാസം മുൻപാണ് കർണാടകയിലെ ഏഴ് വനപാതകളിൽ ഇക്കോ ട്രയൽസ് ട്രക്കിങ് ആരംഭിച്ചത്. നിലവിൽ 450 രൂപ ഈടാക്കുന്നത് 250 രൂപയാക്കാനാണ് ആലോചന. കൂടുതൽ പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, അവലബേട്ട, രാമനഗരയിലെ സാവൻദുർഗ, നില തുമക്കൂരുവിലെ ബിദറക്കാട്ടെ, സിധാര ബേട്ട, ദേവരായനദുർഗ ദൊഡ്ബല്ലാപുരയിലെ മക്കലി ദുർഗ എന്നിവിടങ്ങളിലാണ് അംഗീകൃത ട്രക്കിങ് പാതകളൊരുക്കിയിരിക്കുന്നത്. വനപാതകളിലൂടെയുള്ള അനധികൃത ട്രക്കിങ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്ന…
Read MoreYear: 2017
കൌണ്ട് ഡൌണ്‍ ആരംഭിച്ചു;മന്ത്രി തോമസ് ചാണ്ടി ഏതു നിമിഷവും രാജിവക്കാന്‍ സാധ്യത;ഹൈക്കോടതിയും മന്ത്രിയെ കൈവിട്ടു.
കൊച്ചി∙ കായൽ കയ്യേറ്റ ആരോപണത്തിൽ പിടിവള്ളി തേടി ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി തള്ളി. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയ ശേഷമാണ് കോടതിയുടെ നടപടി. അതേസമയം ഹൈക്കോടതി വിധി, എൻസിപി നേതൃയോഗത്തിന്റെ തീരുമാനം എന്നിവ പരിശോധിച്ച് തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞു. രാവിലത്തെ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ ചാണ്ടിക്കു വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ…
Read Moreഗൌരി ലങ്കേഷിനെ വധിച്ചവരെ സര്‍ക്കാര്‍ വെറുതെവിടില്ല എന്ന് മുഖ്യമന്ത്രി.എന്നാല്‍ വേഗത്തിലാകട്ടെ എന്ന് പ്രതിപക്ഷ നേതാവ്.
ബെളഗാവി ∙ ഗൗരി ലങ്കേഷിന്റെ കൊലപാതകം മനുഷ്യത്വത്തിനു മേലുള്ള കടന്നാക്രമണമാണെന്നും ഘാതകരെ തന്റെ സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെളഗാവി സുവർണ സൗധയിൽ ആരംഭിച്ച ശീതകാല സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ ഉറപ്പ്. പ്രതികളെ കണ്ടെത്താൻ ആത്മാർഥമായ ശ്രമമാണു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിവരുന്നത്. അതിദാരുണമായൊരു കൊലപാതകമാണിതെന്നും ഗൗരിയെ അനുസ്മരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ധാർവാഡിൽ കൊല്ലപ്പെട്ട കൽബുറഗിയുടെ ഘാതകരെയും പിടികൂടാനുള്ള ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ പതിച്ച അസഹിഷ്ണുതയുടെ വെടിയുണ്ടയാണ് ഗൗരിയുടെ…
Read Moreവരുന്നു ശബരിമലയില്‍ കര്‍ണാടക ഭവന്‍;ഭൂമി വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍.
ബെംഗളൂരു ∙ ശബരിമലയിൽ കർണാടക ഭവൻ നിർമിക്കുന്നതിനായുള്ള സ്ഥലം സമയബന്ധിതമായി വിട്ടുനൽകണമെന്ന ആവശ്യം മുന്നോട്ടുവച്ച് കർണാടക സർക്കാർ. നിലയ്ക്കലിൽ ഇതിനായി അനുവദിച്ച നാലരയേക്കർ സ്ഥലം കാലതാമസമില്ലാതെ വിട്ടുനൽകണമെന്ന ആവശ്യമാണു തിരുവനന്തപുരത്തു മുഖ്യന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കർണാടക ആവശ്യപ്പെട്ടത്. സംസ്ഥാന എമർജൻസി കോഓർഡിനേറ്റർ കെ.കെ.പ്രദീപാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്തത്. 2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു.…
Read Moreചിത്ര സന്തേ ജനുവരി ഏഴിന്;നവംബര്‍ 30 വരെ കലാകാരൻമാർക്ക് റജിസ്റ്റർ ചെയ്യാം.
ബെംഗളൂരു∙ കർണാടക ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിലുള്ള ചിത്ര സന്തേ (ചിത്ര ചന്ത) ജനുവരി ഏഴിനു കുമാരകൃപ റോഡിൽ നടക്കും. കലാകാരൻമാർക്ക് റജിസ്റ്റർ ചെയ്യാൻ നവംബർ 30 വരെ അവസരമുണ്ട്. ഫോൺ: 080 22261816. വെബ്സൈറ്റ്: www.karnatakachitrakalaparishath.com.
Read More1200 സ്റ്റാളുകൾ “കടലക്കായ് പരിഷേ” ബസവനഗുഡിയില്‍ ആരംഭിച്ചു.
ബെംഗളൂരു:വിവിധ തരം കടല വിഭവങ്ങളുടെ സ്വാദ് മതിവരുവോളം ആസ്വദിക്കാൻ കടലക്കായ് പരിഷെയ്ക്ക് ബസവനഗുഡിയിൽ തുടക്കമായി. കർണാടകയിലെ വിവിധ ഗ്രാമങ്ങളിലെ നിലക്കടലപ്പാടങ്ങളിൽ നിന്നുള്ള വിവിധ തരത്തിലുള്ള കടലകളാണ് ദൊഡഗണേഷ ക്ഷേത്ര റോഡിൽ ആരംഭിച്ച മേളയിലുള്ളത്. 1200 സ്റ്റാളുകളാണ് വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കടലയുടെ വിലയിൽ കാര്യമായ മാറ്റമില്ല. മണ്ണിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത ഹസി കടലയ്ക്ക് ഒരു കപ്പിന് 25 രൂപ മുതൽ 30 രൂപ വരെയാണ് വില. ഉപ്പ് പുരട്ടിയും ശർക്കര ഉരുക്കിയും വേവിച്ചെടുത്ത കടല വിഭവങ്ങളും ചൂടോടെ കഴിക്കാൻ അവസരമുണ്ട്.…
Read Moreപമ്പയിലേക്ക് കര്‍ണാടക ആര്‍ടിസി സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച്;ഒന്നും വിട്ടുപറയാതെ കേരള ആര്‍ ടി സി.
ബെംഗളൂരു∙ ശബരിമല മണ്ഡലകാലം ആരംഭിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ കർണാടക ആർടിസി ബെംഗളൂരുവിൽ നിന്നു പമ്പയിലേക്കു സ്പെഷൽ ബസ് സർവീസ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന രാജഹംസ പമ്പ സർവീസിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ദിവസവും ഉച്ചയ്ക്ക് 1.30നു ശാന്തിനഗറിൽ നിന്നു പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.15), മൈസൂരു, ഗുണ്ടൽപേട്ട്, ബത്തേരി, കോഴിക്കോട്, തൃശൂർ, കോട്ടയം, എരുമേലി വഴി രാവിലെ 8.45നു പമ്പയിലെത്തും. തിരിച്ച് പമ്പയിൽനിന്ന് വൈകിട്ട് അഞ്ചിനു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ബെംഗളൂരുവിലെത്തും. 835 രൂപയാണു നിരക്ക്. വെബ്സൈറ്റ്: www.ksrtc.in…
Read Moreപരാജയമുറപ്പിച്ച ബിജെപി അവസാന അടവുമായി രംഗത്ത്; പട്ടേൽ സമര നേതാവ് ഹാർദ്ദിക് പട്ടേലിന്റെ ലൈംഗിക വീഡിയോ പുറത്ത്.
ഒരാഴ്ച മുൻപ് തന്നെ പട്ടേൽ അവകാശ സമരനേതാവും പ്രതിപക്ഷ കക്ഷികളിലെ പ്രമുഖനായ നേതാവുമായ ഹാർദ്ദിക് പട്ടേൽ തന്റെ പേരിൽ ഒരു ലൈംഗിക വീഡിയോ പുറത്തു വരാനുള്ള സാദ്ധ്യതയുണ്ട് എന്ന പ്രസ്താവന നടത്തിയിരുന്നു.എന്നാൽ അത് കൃത്യമായ വിവരം ഉള്ളിൽ വച്ചു കൊണ്ടായിരുന്നു എന്ന് ഇപ്പോൾ ദേശീയ ചാനലുകൾ ഹാർദിക് പട്ടേലിന്റെത് എന്ന പേരിൽ ഉള്ള വീഡിയോ പുറത്തു കൊണ്ടു വന്നപ്പോൾ ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടേയും നാടായ ഗുജറാത്തിൽ രണ്ടു പേർക്കുമിത് അഭിമാന പോരാട്ടമാണ്. കർണാടകയിൽ…
Read Moreഇടവക ദിനാഘോഷം നടത്തി.
ബെംഗളൂരു∙ ജാലഹള്ളി സെന്റ് തോമസ് പള്ളിയിലെ ഇടവക ദിനാഘോഷം ഫാ. ജോർജ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഫാ. ജോസഫ് തൂമ്പനാൽ, ഇടവക വികാരി ഫാ. സിനോജ് പട്ടത്തിൽ, സഹവികാരി ഫാ. സാബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Read Moreഒരിയ്‌ക്കൽകൂടി……
ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ,നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ ഞാൻ…
Read More