ബെംഗളുരുവിന് വീണ്ടും പരാജയം..

ഇന്ത്യൻ സൂപ്പർലീഗിലെ തുടക്കക്കാരുടെ ആദ്യ ഏറ്റുമുട്ടലിൽ ജെംഷഡ്പൂരിനു വിജയം, ഇന്ന് കണ്ടീരവയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ബെംഗളൂരു ജെംഷേദ്പുരിനോട് തോറ്റത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫെൻസ് ഉള്ള കൊപ്പൽ ആശാന്റെ ടീം ഇഞ്ചുറി ടൈമിൽ കിട്ടിയ ഒരു പെനാൽറ്റി ഗോൾ ആക്കി ബെംഗളുരുവിനു  തുടർച്ചയായ രണ്ടാം തോൽവി സമ്മാനിക്കുകയായിരുന്നു.

ചുരുക്കി പറഞ്ഞാൽ അലസമായിരുന്നു ഫസ്റ്റ് ഹാഫിലെ കളി, തുടക്കം മുതൽ ഒതുങ്ങിയാണ് ജെംഷെഡ്പൂർ കളിച്ചതു, എന്നാൽ  ഗോൾ അടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ബെംഗളുരുവിനു പക്ഷെ ജെംഷെഡ്പൂർ ഡിഫെൻസിനു മുന്നിൽ ക്ലച് പിടിക്കാൻ സാധിച്ചില്ല. മുപ്പത്തി നാലാം മിനുറ്റിൽ മെഹ്താബ് പരിക്കേറ്റു പുറത്തുപോയത് ബെംഗളുരു മുതലാക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും പതിവിലേറെ അബദ്ധങ്ങൾ കാണിച്ചു  കൂട്ടിയ ബെംഗളൂരു ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ ജെംഷെഡ്പൂർ ഡിഫെൻസിൽ ഉറച്ച കളി തന്നെ തുടർന്നതോടെ വിരസം ആയി ഫസ്റ്റ് ഹാഫ്.

മുൻ കളികളെ പോലെ ഫസ്റ്റ് ഹാഫ് ഒതുങ്ങി കളിക്കുന്ന ബെംഗളൂരു സെക്കന്റ് ഹാഫ് ആഞ്ഞടിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് വീണ്ടും തെറ്റി, ജെംഷെഡ്പൂർ സെക്കന്റ് ഹാഫിൽ കുറച്ചൊന്നു ഉഷാറായപ്പോൾ ബെംഗളൂരു ഒന്ന് പരുങ്ങലിലായി. എന്നാൽ ആർക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. സെക്കന്റ് ഹാഫ് കഴിയാറായതോടെ കുറച്ചു കൂടി ആക്രമിച്ചു കളിച്ച ബെംഗളൂരു തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന് ഇഞ്ചുറി ടൈമിൽ ആണ് രാഹുൽ ബെഹ്‌കയുടെ ഡിഫെൻസിംഗ് പിഴവിന് റഫറി പെനാൽറ്റി അനുവദിച്ചത്. ഗോളിയെ കബളിപ്പിച് ട്രിനാടെ  ബെഗളൂരുവിന്റെ വല കുലുക്കി. ശേഷിക്കുന്ന ഇഞ്ചുറി ടൈമും കൂടി ഡിഫൻഡ് ചെയ്ത ജെംഷെഡ്പൂർ അങ്ങിനെ വിലപ്പെട്ട മൂന്ന് പോയിന്റും കൊണ്ടാണ് ബംഗളുരുവിൽ നിന്നും പോകുന്നത്. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ ഉള്ള  പ്രകടനം തന്നെ ആണ് ജെംഷെഡ്പൂർ ഇന്ന് പുറത്തെടുത്തത് ഗോൾ കീപ്പർ മുതൽ സ്‌ട്രൈക്കർ വരെ അവരവരുടെ റോളുകളിൽ ഉറച്ചു നിന്നു. മികച്ച പ്രകടനം നടത്തിയ ഒരു പറ്റം ജെംഷെഡ്പൂർ കളിക്കാരെ തഴഞ്ഞു ബെംഗളൂരു സ്‌ട്രൈക്കർ മിക്കുവിനാണ് പക്ഷെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് കൊടുത്തതു.

കേരളത്തിനെതിരെ കൊച്ചിയിൽ ഡിസംബർ മുപ്പത്തി ഒന്നിനാണ് ബെംഗളുരുവിന്റെ അടുത്ത മത്സരം.  നാളെ നടക്കുന്ന മത്സരത്തിൽ  സീസണിലെ  തങ്ങളുടെ രണ്ടാമത്തെ എവേയ് മത്സരത്തിൽ  കേരളം ചെന്നൈയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us