മുംബൈ : മലയാളി താരം ബേസിൽ തമ്പി, തമിഴ്നാട് താരം വാഷിങ്ടൻ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിൽ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ബുംറയെ ഇന്ത്യയുട ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. വൃദ്ധിമാൻ സാഹയ്ക്കു പുറമെ വിക്കറ്റ് കീപ്പറായി പാർഥിവ് പട്ടേലും ടീമിലുണ്ട്. ടിനു യോഹന്നാൻ, എസ്.ശ്രീശാന്ത് എന്നിവർക്കുശേഷം ഇന്ത്യൻ ടീമിൽ ഇടം നേടുന്ന…
Read MoreDay: 4 December 2017
ശശി കപൂർ അന്തരിച്ചു.
മുംബൈ : നടനും നിർമ്മാതാവുമായിരുന്ന ശശി കപൂർ അന്തരിച്ചു.79 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. 1940 ബാലതാരമായി അരങ്ങേറ്റം കുറിച്ച ശശി കപൂറിന് 1980 ൽ നല്ല നടനുള്ള ദേശീയ അവാർഡ് ലഭിച്ചു.2015ൽ രാജ്യം ദാദ സാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചു. പ്രശസ്ത സിനിമ താരങ്ങളായിരുന്ന ഷമ്മി കപൂർ, രാജ് കപൂർ തുടങ്ങിയവർ സഹോദരങ്ങളാണ്.
Read Moreചെന്നൈയ്ക്ക് വിജയം, ഗോൾ നേടിയിട്ടും സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്സ്
പൂനെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ചെന്നൈ വിജയ കുതിപ്പ് തുടരുന്നു. പൂനെയിൽ നടന്ന മത്സരത്തിൽ മത്സരം സമനിലയിലാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോൾ നേടി ചെന്നൈ മത്സരം കൈപിടിയിലാക്കിയത്. ക്യാപ്റ്റൻ ഹെൻട്രിക് സെറോനെയാണ് ചെന്നൈയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. തുടക്കം മുതൽ മർസെലിഞ്ഞോയുടെ നേതൃത്വത്തിൽ പൂനെ ചെന്നൈ ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ നേടാൻ പൂനെക്കയില്ല. റാഫ ലോപ്പസിന്റെയും മർസെലിഞ്ഞോയുടെയും ശ്രമങ്ങൾ ചെറിയ വ്യതാസത്തിൽ പുറത്തു പോവുകയായിരുന്നു. രണ്ടാമത്തെ പകുതിയിൽ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് ചെന്നൈക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും…
Read Moreസ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;അയ്യപ്പ ഭക്തന്മാര്ക്കും പോകാന്‍ ടിക്കറ്റ് ഇല്ല.
ബെംഗളൂരു: മണ്ഡല മകരവിളക്കു കാലമായതിനാൽ ശബരിമലയിലേക്കും ഈ സമയത്തു വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. കർണാടക ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പമ്പയിലേക്കു ദിവസേന ഒന്നും തിരക്കു കൂടുതലുള്ള ദിവസം രണ്ടും സ്പെഷലുകളുണ്ട്. അതേസമയം കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്നു ശബരിമല സ്പെഷൽ സർവീസില്ല. ∙ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷലുകളിലെ ടിക്കറ്റ് ലഭ്യത (ഡിസംബർ 21, 22, 23 ക്രമത്തിൽ) 1. രാത്രി 9.35–കോഴിക്കോട് എയർബസ് (620 രൂപ): 40, 0, 30 2. രാത്രി 9.45–കോഴിക്കോട് എയർബസ് (620 രൂപ): 33, 0, 37…
Read Moreകര്‍ണാടകയുടെ 30 സ്പെഷ്യലുകള്‍ കേരളത്തിന് 8 എണ്ണം മാത്രം;ക്രിസ്തുമസിന് നാട്ടില്‍ പോകാന്‍ ടിക്കെറ്റില്ലാതെ മലയാളികള്‍;സ്വകാര്യ ബസുകള്‍ക്ക് ചാകര
ബെംഗളൂരു: ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾക്കായി അനുവദിച്ച സ്പെഷലുകളുടെ എണ്ണം കാണൂ ,ഈ മാസം 22നു ബെംഗളൂരുവിൽ നിന്നു കേരള ആർടിസി ഇതുവരെ എട്ട് സ്പെഷൽ ബസുകൾ മാത്രമാണ് പ്രഖ്യാപിച്ചത്. കർണാടക ആർടിസിയാകട്ടെ 30 എണ്ണവും. കേരളം കൂടുതൽ സ്പെഷൽ അനുവദിക്കാൻ വൈകുന്നതിനാലാണ് മലയാളികളിലേറെയും ഉയർന്ന നിരക്കുള്ള കർണാടക ആർടിസി ബസുകളെ ആശ്രയിക്കേണ്ടിവരുന്നത്. ഈ മാസം 21 മുതൽ 23 വരെയായി 43 സ്പെഷലുകളാണ് കർണാടക പ്രഖ്യാപിച്ചത്. കോട്ടയം(6), പമ്പ(4), മൂന്നാർ(2), എറണാകുളം(10), തൃശൂർ(7), പാലക്കാട്(4), കോഴിക്കോട്(6), കണ്ണൂർ(4) എന്നിവിടങ്ങളിലേക്കാണിവ സർവീസ് നടത്തുക. കേരള ആർടിസിക്ക്…
Read Moreക്രിസ്മസിന് നാട്ടിലെത്താന്‍ നെട്ടോട്ടം തുടരുന്നു;സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;കര്‍ണാടക-കേരള ആര് ടി സികളുടെ ടിക്കെറ്റുകള്‍ തീര്‍ന്നു.
ബെംഗളൂരു : ക്രിസ്മസിനു നാട്ടിലേക്കു വൻതിരക്കുള്ള 22നു ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ ടിക്കറ്റിനായി മലയാളികളുടെ നെട്ടോട്ടം. കേരള ആർടിസിയുടെ എട്ട് സ്പെഷൽ ബസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്നു. കർണാടക ആർടിസിയുടെ 30 സ്പെഷലുകളിൽ 12 എണ്ണത്തിൽ മാത്രമേ ടിക്കറ്റുകൾ ശേഷിക്കുന്നുള്ളു. നിരക്ക് വളരെ കൂടുതലായതിനാലാണ് ഇവയിലെ ടിക്കറ്റുകൾ വിറ്റുപോകാത്തത്. സ്വകാര്യ ബസുകളും അമിത നിരക്കാണ് ഈടാക്കുന്നത്. ട്രെയിനുകളിലും ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഈ ദിവസം കേരള ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരക്കു കൂടുതലുള്ള തൃശൂർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു കൂടുതൽ സ്പെഷലുകൾ അടുത്തയാഴ്ച…
Read Moreമലയാളം മിഷൻ പരിശീലന ക്യാംപ്
മൈസൂരു∙ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അധ്യാപക പരിശീലന ക്യാംപ് ഇന്ന് രാവിലെ 9.30നു ബി.എൻ. റോഡിലെ ഹോട്ടൽ രൂപയിൽ നടക്കും. മിഷൻ കോ ഓർഡിനേറ്റർ ബിലു സി.നാരായണൻ പങ്കെടുക്കുമെന്ന് കൺവീനർ പി.സുരേഷ് ബാബു അറിയിച്ചു. ഫോൺ: 9448222281.
Read More