എതിരാളികളെ തച്ചുതകർത്ത് പൂനെയും, ബാഗ്ലൂരും

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം. ലീഗിലെ ആദ്യ മത്സരം ജയിക്കാൻ കഴിയാത്ത ഇരുടീമുകളും ഇന്ന് ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ മികച്ച ഫുട്ബോൾ തന്നെ അതുകൊണ്ട് കാണാൻ കഴിഞ്ഞു. പക്ഷെ മാർസലീനോ – ആൽഫാരോ കൂട്ടുകെട്ട് ഒപ്പം ഉണ്ടായത് പൂനെയെ കളിയിൽ ബഹുദൂരം മുന്നിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലത്തെ ഗോൾഡൻ ബൂട്ട്…

Read More

മല്യക്ക് വലവിരിച്ച് കേന്ദ്രം;മുംബൈയിലെ ആർതർ റോഡ് ജയിൽ താങ്കളെ കാത്തിരിക്കുകയാണ്.

ന്യൂഡൽഹി ∙ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്കായി മുംബൈയിലെ ആർതർ റോഡ് ജയിൽ ‘കാത്തിരിക്കുകയാണെന്ന്’ ഇന്ത്യ. തന്നെ തിരികെ ഇന്ത്യയിലേക്കയച്ചാൽ അതു ജീവനു ഭീഷണിയാകുമെന്ന് മല്യ യുകെ കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇക്കാര്യം കേന്ദ്രം കേസ് കൈകാര്യം ചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുക. ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) വഴിയായിരിക്കും ഇക്കാര്യം കോടതിയെ അറിയിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സിസംബർ നാലിനാണു കേസ് പരിഗണിക്കുന്നത്. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000…

Read More

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരോട് ബസ്, മെട്രോ യാത്ര ശീലമാക്കാൻ ടെക് പാർക്കുകളുടെ ഉപദേശം.

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരോട് ബസ്, മെട്രോ യാത്ര ശീലമാക്കാൻ ടെക് പാർക്കുകളുടെ ഉപദേശം. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രീസ് അസോസിയേഷനാണ് ജീവനക്കാർക്കു പൊതുഗതാഗതം ശീലമാക്കാൻ നിർദേശം നൽകിയത്. നിലവിൽ 400 ബിഎംടിസി ബസുകളാണ് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്തുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് സിൽക് ബോർഡ് വരെയുള്ള ഷട്ടിൽ ബസ് സർവീസുകളുമുണ്ട്. ജയനഗർ മെട്രോ സ്റ്റേഷൻ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷൻ, ജയദേവ ആശുപത്രി എന്നിവിടങ്ങളിലേക്ക് ബിഎംടിസി പുതിയ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ സിഇഒ എൻ.എസ്.രമ പറഞ്ഞു.പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പലരെയും സ്വന്തം…

Read More

ഗാർമെന്റ് ഫാക്ടറി തൊഴിലാളിയായ യുവതിയെ കൂട്ടമാനഭംഗം നടത്തിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ.

ബെംഗളൂരു ∙ ഗാർമെന്റ് ഫാക്ടറി തൊഴിലാളിയായ യുവതിയെ കൂട്ടമാനഭംഗം നടത്തിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. മദനായകനഹള്ളിയിൽ 15 ദിവസം മുൻപുണ്ടായ സംഭവത്തിൽ രാഘവേന്ദ്ര കുമാർ, വെങ്കടേഷ് എന്നിവരാണു പിടിയിലായത്. മറ്റൊരു പ്രതി വിജി ഒളിവിലാണ്. മദനായകനഹള്ളി പൊലീസ് കേസെടുത്തു.

Read More

തെരഞ്ഞെടുപ്പിന് മുന്‍പുള്ള പദ്ധതികളുടെ ഒഴുക്ക് തുടരുന്നു;ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു സ്വകാര്യ ആശുപത്രികളിൽ സൗജന്യചികിൽസ ഉറപ്പാക്കാൻ സർക്കാർ പദ്ധതി വരുന്നു.

ബെംഗളൂരു ∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു (ബിപിഎൽ) സ്വകാര്യ ആശുപത്രികളിൽ സൗജന്യചികിൽസ ഉറപ്പാക്കാൻ സർക്കാർ പദ്ധതി വരുന്നു. ഗുണനിലവാരമുള്ള ആരോഗ്യസേവനം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതിനായി സമഗ്ര ആരോഗ്യ പദ്ധതി (യുഎച്ച്എസ്) നടപ്പാക്കാൻ ബെളഗാവിയിൽ ചേർന്ന നിയമസഭാ ശീതകാല സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവർക്കു ഗ്രാമീണമേഖലയിൽ 300 രൂപയും നഗരമേഖലയിൽ 700 രൂപയും വാർഷികച്ചെലവിൽ ചികിൽസ ലഭ്യമാക്കും. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതുറക്കുന്നതാകും പദ്ധതിയെന്നാണു പ്രതീക്ഷ. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരാണ് ഇന്ത്യയിൽ…

Read More

പൊതു സ്ഥലത്ത് മാലിന്യം തല്ലുന്നവരെ കാത്ത് ക്യാമറകള്‍ റെഡി.

ബെംഗളൂരു ∙ തടാകക്കരയിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെ സിസി ക്യാമറകളുടെ സഹായത്തോടെ പിടികൂടാൻ ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) പദ്ധതി. നഗരത്തിൽ മാലിന്യം തള്ളുന്ന ഇടങ്ങളിലായി (ബ്ലാക്ക് സ്പോട്) 2500ൽ അധികം സിസി ക്യാമറകൾ ഘടിപ്പിക്കാനും ഇവയുടെ നിരീക്ഷണത്തിനായി പ്രത്യേകകേന്ദ്രങ്ങൾ സ്ഥാപിക്കാനും 20 കോടിയോളം രൂപയാണ് ചെലവഴിക്കുക. സിസി ക്യാമറകളും നിരീക്ഷണകേന്ദ്രവും സ്ഥാപിക്കാൻ ബിബിഎംപിയുടെ 198 വാർഡുകൾക്കും 10 ലക്ഷം രൂപ വീതം അനുവദിക്കും. ക്യാമറകൾ സ്ഥാപിക്കേണ്ട ഇടങ്ങൾ സോണൽ ജോയിന്റ് കമ്മിഷണർമാരും വാർഡ് സമിതികളും കണ്ടെത്തും. ∙ മാലിന്യം തള്ളൽ വ്യാപകം ഒഴിഞ്ഞ…

Read More

ബൈക്കില്‍ റോഡില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ക്ക് പണികിട്ടും;സിസിടിവിയുടെ സഹായത്തോടെ പിടികൂടാന്‍ തയ്യാറായി പോലിസ്.

ബെംഗളൂരു ∙ നഗരത്തിൽ ഇരുചക്രവാഹനങ്ങളിൽ അപകടകരമായ രീതിയിൽ സാഹസിക പ്രകടനങ്ങൾ (ബൈക്ക് വീലി) നടത്തുന്നവരെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പിടികൂടുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഹെബ്ബാൾ എയർപോർട്ട് റോഡിൽ അഭ്യാസം നടത്തിയ മൂന്ന് യുവാക്കളെ സിസിടിവിയുടെ സഹായത്തോടെ പിടികൂടിയിരുന്നു. രാത്രിസമയങ്ങളിലും മറ്റും ഇത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ കാരണം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് നടപടി. ബൈക്ക് വീലി കാരണം ശരിയായ രീതിയിൽ വാഹനമോടിച്ചു വരുന്നവർവരെ അപകടത്തിനിടയാകുന്നതു സമീപകാലത്തു വർധിച്ചു വരികയാണ്. വീലി നടത്തി പിടികൂടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലാണ് ആദ്യനടപടി.

Read More
Click Here to Follow Us