കൊച്ചി ∙ പ്രതീക്ഷിച്ച ആവേശം സമ്മാനിക്കാതെ പോയ കേരളാ ബ്ലാസ്റ്റേഴ്സ്–എടികെ കൊൽക്കത്ത ഉദ്ഘാടനപ്പോരിന്റെ ആദ്യപകുതി ഗോൾരഹിതം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ അത്ര സന്തോഷിപ്പിക്കാത്ത പ്രകടനമാണ് ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റേത്. കൊൽക്കത്ത പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. മുന്നേറ്റനിരയിൽ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റർ ബെർബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അളക്കാൻ. മധ്യനിരയിൽ കറേജ് പെകൂസൻ, മിലൻ സിങ് എന്നിവരും…
Read MoreDay: 17 November 2017
ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ
ബെംഗളൂരു∙ ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ നന്ദിഹിൽസിൽ നടക്കും. രാവിലെ ആറിന് ആരംഭിക്കും. മൂന്നു വിഭാഗങ്ങളിലായാണു മൽസരം നടക്കുന്നത്. ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയിലെ ദേവനഹള്ളിയിൽ നിന്നാണു മൽസരം ആരംഭിക്കുന്നത്. സാഹസിക ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായാണു സൈക്കിൾ ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്
Read Moreബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി
ബെംഗളൂരു∙ യുവാക്കൾക്കു തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുമെന്ന് ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽ വ്യവസായ മന്ത്രി ആർ.വി.ദേശ്പാണ്ഡെ. ബെംഗളൂരു പാലസിൽ 18 വരെയാണു ടെക് സമ്മിറ്റ്. 2017-30 കാലഘട്ടത്തിൽ 1.88 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാനാണ് ആലോചിച്ചു വരുന്നത്. സംസ്ഥാനത്തു 16-35 വയസ്സിനിടെയുള്ള 2.12 കോടി പേരാണുള്ളത്. വിദഗ്ധ തൊഴിൽ രംഗത്ത് ഇതു പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. തൊഴിലുകൾ തേടുന്നവരുടെ സംസ്ഥാനമായി നിൽക്കാതെ തൊഴിലുകൾ നൽകുന്ന ഇടമായി നാം മാറണം. അതിനായി നൈപുണ്യം നേടിയെടുക്കുകയാണ് ആദ്യം വേണ്ടത്. കർണാടകയുടെ വളർച്ചയിൽ ഇതുവരെ നിക്ഷേപ…
Read Moreടിക്കറ്റില്ല; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്– കൊൽക്കത്ത മൽസരത്തിന്റെ ടിക്കറ്റ് ലഭ്യമല്ലാത്തതിൽ പ്രതിഷേധവുമായി ആരാധകർ. പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം അടങ്ങിയില്ല. രോഷാകുലരായ കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു. രാവിലെ മുതൽ ടിക്കറ്റിനായി കാത്തുനിൽക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരിൽ അധികവും. ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും…
Read Moreബോർഡ് കന്നഡയിലല്ലെങ്കിൽ നടപടി: ബിബിഎംപി
ബെംഗളൂരു∙ വ്യാപാര സ്ഥാപനങ്ങളുടെ പേരുകൾ കന്നഡയിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ബിബിഎംപി. കഴിഞ്ഞ ദിവസം കൊമേഴ്സ്യൽ സ്ട്രീറ്റിലെ കടകളിൽ നിന്ന് കന്നഡയിലല്ലാത്ത ബോർഡുകൾ അഴിച്ചുമാറ്റിയതിനു പിന്നാലെ മന്ത്രി മാളിലെ സ്റ്റോറുകൾക്ക് ബിബിഎംപി മുന്നറിയിപ്പു നൽകി. കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുടെ കർശന നിർദേശം പാലിച്ച് ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് കമ്മിഷണർ എൻ.മഞ്‍ജുനാഥ് പറഞ്ഞു. പ്രധാന ബോർഡിന്റെ 60 ശതമാനം സ്ഥലം കന്നഡയിലായിരിക്കണം. ഇംഗ്ലിഷിലും ഹിന്ദിയിലും ബോർഡ് വയ്ക്കുന്നവർ കന്നഡയെ അവഗണിക്കുന്നത് അംഗീകരിക്കില്ലെന്നും മഞ്ജുനാഥ് പറഞ്ഞു.
Read Moreനിങ്ങളുടെ ഐഎസ്എൽ,ബെംഗളൂരു വാർത്തക്കൊപ്പം.
ഇന്ത്യൻ ഫുട്ബോളിന്റെ തലയാണ് കൊൽക്കത്തയെങ്കിൽ ഹൃദയമാണ് ഗോവയെങ്കിൽ ശരീരത്തിലെവിടെയും ഒഴുകി നടക്കുന്ന ഓജസ്സും തേജസ്സും ശക്തിയു ബുദ്ധിയും പ്രദാനം ചെയ്യുന രക്തമാണ് കേരള ഫുട്ബാൾ… ഒളിമ്പ്യൻ റഹ്മാൻ മുതൽ കറുത്ത മാൻ ഐ എം വിജയൻ ,വി പി സത്യൻ ,ജോ പോൾ അഞ്ചേരി, ജിജു ജേക്കബ്, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, വി പി ഷാജി, ഫിറോസ് വി റഷീദ്, വിനീത്, റാഫി അങ്ങനെ അങ്ങനെ എണ്ണിത്തീരാൻ കഴിയാതെ കഴിഞ്ഞ കൗമാര ലോകകപ്പിൽ ആടിത്തിമിർത്ത രാഹുൽ കെ പി വരെ…
Read Moreവീണ്ടും “കടക്കൂ പുറത്ത്”; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി.
കൊച്ചി∙ സർക്കാരിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങൾ രൂക്ഷമായതിന്റെ കെറുവ് മാധ്യമങ്ങളോട് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചപ്പോഴാണ്, ‘മാറി നിൽക്ക്’ എന്നു പറഞ്ഞ് രോഷം പ്രകടിപ്പിച്ചത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തർക്കം, കഴിഞ്ഞദിവസം നേതൃത്വങ്ങളുടെ പരസ്യ പ്രതികരണങ്ങളിലൂടെ മുറുകിയിരുന്നു. ഇതിനൊപ്പം ഇരുപാർട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയിറുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങൾ സമീപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന…
Read Moreസെര്‍വര്‍ വീണ്ടും പണിതന്നു;കേരള ആർടിസി ക്രിസ്മസ് ടിക്കറ്റ് ബുക്കിങ് തുടങ്ങാനായില്ല;ഇന്ന് ബുക്കിംഗ് പുനരാരംഭിക്കും;പ്രധാന ദിവസങ്ങളിലെ സെര്‍വര്‍ പണിമുടക്കില്‍ ദുരൂഹത.
ബെംഗളൂരു∙ കേരള ആർടിസിയുടെ വെബ്സൈറ്റ് തകരാറിലായതിനെ തുടർന്ന് ക്രിസ്മസ് സ്പെഷൽ ബസുകളുടെ ബുക്കിങ് തുടങ്ങാനായില്ല. ബുക്കിങ് ഇന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതലാണു സർവർ പണിമുടക്കിയത്. ബെംഗളൂരുവിലെ കൗണ്ടറുകളിലും സൈറ്റ് കിട്ടാതായതോടെ ടിക്കറ്റെടുക്കാനെത്തിയവർ നിരാശരായി മടങ്ങി. കഴിഞ്ഞ ആഴ്ചയും വെബ്സൈറ്റ് പണിമുടക്കിയിരുന്നു. വെബ്സൈറ്റ് പരിഷ്കരണം നടക്കുന്നതിന്റെ ഭാഗമായാണു തകരാറെന്നാണ് അധികൃതരുടെ വിശദീകരണം. തിരക്കുള്ള സമയങ്ങളിൽ മുൻപും വെബ്സൈറ്റ് തകരാറിനെ തുടർന്നു വരുമാനയിനത്തിൽ കനത്ത നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ട്. ഡിസംബർ 21 മുതൽ 24വരെ ബെംഗളൂരുവിൽ നിന്നു 32 സ്പെഷൽ ബസുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെ…
Read Moreപത്മാവതിക്കെതിരെ പ്രതിഷേധവുമായി രജപുത്ര സംഘടനകൾ നിരത്തില്‍.
ബെംഗളൂരു ∙ സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ ‘പത്മാവതി’യുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടു രജപുത്ര സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കർണി രജ്പുത് സേനയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ‘സ്വാഭിമാൻ അഭിയാൻ’റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്ര വംശത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുമെന്നും ആരോപിച്ചാണു സിനിമയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നത്. ദീപിക പദുക്കോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതി സംവിധാനം ചെയ്തതു സഞ്ജയ് ലീലാ ബൻസാലിയാണ്. തങ്ങൾ ദൈവമായി ആരാധിക്കുന്ന, 13ാം നൂറ്റാണ്ടിലെ ചിത്തോർ രാജ്ഞി റാണി പത്മാവതിയെക്കുറിച്ചു തെറ്റായ വിവരങ്ങളാണു സിനിമയിലുള്ളതെന്നു…
Read Moreബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി.
ബെംഗളൂരു∙ ബെംഗളൂരു ഓപ്പൺ ഗോൾഫ് ചാംപ്യൻഷിപ് ആരംഭിച്ചു. കർണാടക ടൂറിസം വികസന കോർപറേഷന്റെയും കർണാടക ഗോൾഫ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് 18 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു കോടി രൂപയുടെ സമ്മാനങ്ങളുള്ള ടൂർണമെന്റിൽ രാജ്യാന്തര താരങ്ങളായ ജ്യോതി രൺഥവ, രാഹിൽ ഗൻജെ, ചിക്കരംഗപ്പ, ചിരാഗ്കുമാർ, ഖാലിൻ ജോഷി, ഉദയൻ മനെ എന്നിവർ പങ്കെടുക്കുന്നുണ്ട്.
Read More