ബെംഗളൂരു∙ നിർദിഷ്ട തലശ്ശേരി-മൈസൂരു റെയിൽപാതയുടെ സർവേയ്ക്കു കർണാടകയുടെ പച്ചക്കൊടി. നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് കേരളം സമർപ്പിച്ച രൂപരേഖയാണു കർണാടക അംഗീകരിച്ചത്. നാഗർഹോളെ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ലൈനിന് അനുമതി നൽകില്ലെന്നായിരുന്നു കർണാടകയുടെ ആദ്യനിലപാട്. കേരള ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ ബെംഗളൂരുവിൽ കർണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഖുന്ത്യയുമായി നടത്തിയ ചർച്ചയിലാണു വാക്കാൽ അനുമതി ലഭിച്ചത്. വിശദമായ ഉത്തരവ് അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും. വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല കൊങ്കൺ റെയിൽവേ…
Read MoreDay: 10 November 2017
വിമാനത്തില്‍ വന്ന് “ജോലി” ചെയ്ത് മടങ്ങുന്ന കുപ്രസിദ്ധ ബാവരിയ സംഘത്തിലെ 5 പേർ പിടിയിൽ;ബൈക്കില്‍ എത്തി മാല മോഷ്ട്ടിക്കള് പ്രധാന ജോലി.
ബെംഗളൂരു ∙ യുപിയിൽ നിന്നു വിമാനത്തിൽ ബെംഗളൂരുവിലെത്തുകയും കവർച്ചയ്ക്കു ശേഷം മോഷണ മുതലുമായി തിരികെ പോവുകയും ചെയ്തിരുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ. കുപ്രസിദ്ധ കവർച്ചാസംഘമായ ബാവരിയ ഗ്യാങ്ങിൽപെട്ട ജയ്പ്രകാശ്, വരുൺകുമാർ, നിതിൻകുമാർ, ജിതേന്ദ്രകുമാർ, കപിൽ കുമാർ, നന്ദകിഷോർ എന്നിവരാണ് പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ടി. സുനിൽകുമാർ പറഞ്ഞു. രണ്ടുപേർ ഒളിവിലാണ്. ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന ഇവർ മോഷണ മുതലുമായി യുപിയിലേക്കു കടക്കും. പണത്തിന് ആവശ്യം വരുമ്പോഴെല്ലാം ഇവർ ബെംഗളൂരുവിൽ പറന്നിറങ്ങുകയും ചെയ്യും.…
Read Moreശിശുദിന പുഷ്പമേള കബ്ബന്‍ പാര്‍ക്കില്‍ നാളെ ആരംഭിക്കും.
ബെംഗളൂരു ∙ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കബൺ പാർക്കിലെ പുഷ്പമേള നാളെ മുതൽ 14 വരെ നടക്കും. ഒരു ലക്ഷം പൂക്കൾ കൊണ്ട് ഡൽഹിയിലെ ലോട്ടസ് ക്ഷേത്രത്തിന്റെ മാതൃകയാണ് പ്രധാനകവാടത്തെ അലങ്കരിക്കുന്നത്. അവധി ദിനമായതിനാൽ നാളെയും ഞായറാഴ്ചയും കബൺ പാർക്കിലേക്കു വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. ശിശുദിനമായ 14നു ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ബാലഭവനിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. തുടർച്ചയായ മൂന്നാം വർഷമാണ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കബൺ പാർക്കിൽ പുഷ്പമേള നടത്തുന്നത്.
Read Moreബിസിനസ് ഡിജിറ്റൽവൽക്കരണം നമ്മ ബെംഗളൂരു ഒന്നാം സ്ഥാനത്ത്
ബെംഗളൂരു ∙ ബിസിനസിൽ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള നഗരമെന്ന ഖ്യാതി ബെംഗളൂരുവിന്. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിൽ സാൻഫ്രാൻസിസ്കോ ഉൾപ്പെടെ ലോകോത്തര നഗരങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു മുന്നിലെത്തിയത്. രണ്ടാംസ്ഥാനത്തുള്ള സാൻഫ്രാൻസിസ്കോയ്ക്കു പിന്നിലായി മുംബൈയും ന്യൂഡൽഹിയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കണ്ടുപിടിത്തം, പുതിയ സങ്കേതങ്ങൾ വികസിപ്പിക്കൽ, സംരംഭകത്വം, സാമ്പത്തിക ചുറ്റുപാട് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബെംഗളൂരു ഒന്നാമതാണെന്നു സർവേയിൽ പറയുന്നു.
Read Moreവിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കനത്ത സുരക്ഷയിൽ ഇന്നു ടിപ്പുജയന്തി.
ബെംഗളൂരു ∙ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കനത്ത സുരക്ഷയിൽ ഇന്നു ടിപ്പുജയന്തി. സർക്കാർ സംഘടിപ്പിക്കുന്ന ടിപ്പുജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു സംസ്ഥാനത്തെമ്പാടും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായ കുടക് മേഖല അതീവ ജാഗ്രതയിലാണ്. ഇവിടെ നാളെ രാവിലെ എട്ടുവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ പരിപാടികൾ നടക്കുന്ന മടിക്കേരി, വീരാജ്പേട്ട്, സോമവാർപേട്ട് എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി. ഈ ദിവസങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ നയിക്കുന്ന പരിവർത്തന യാത്ര ജില്ലയിൽ പ്രവേശിക്കുന്നതു നേരത്തേ വിലക്കിയിരുന്നു. വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ചതിനാലാണിത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഉഡുപ്പി,…
Read More