ബെംഗളൂരു ∙ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടിരുന്ന രണ്ടു കേരള ട്രെയിനുകൾ ജനുവരിമുതൽ ബാനസവാടി സ്റ്റേഷനിലേക്കു മാറ്റുന്നതിനെതിരെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 18നു ധർണ നടത്തും. കർണാടകയിലെ ഒട്ടേറെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കർണാടക കേരള ട്രാവലേഴ്സ് ഫോറ (കെകെടിഎഫ്) ത്തിന്റെ ആഭിമുഖ്യത്തിൽ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ വൈകിട്ടു 4.30നാണു ധർണ നടത്തുക. ബാനസവാടിയിലേക്കു മാറ്റുന്നതിനു പകരം ഈ ട്രെയിനുകൾ മൈസൂരുവിലേക്കു നീട്ടി പ്രശ്നം പരിഹരിക്കണമെന്നാണു പ്രധാന ആവശ്യം. ബെംഗളൂരു–എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08), ആഴ്ചയിൽ രണ്ടുദിവസം വീതമുള്ള ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ്…
Read MoreDay: 8 November 2017
മൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു∙ കർണാടക ആർടിസി മൈസൂരു വിമാനത്താവളത്തിലേക്ക് എസി ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു. വൈകിട്ട് അഞ്ചിന് എൽ ആൻഡ് ടി ക്യാംപസിൽ നിന്നു പുറപ്പെടുന്ന ബസ് ഇൻഫോസിസ്, ഹെബ്ബാൾ, റെയിൽവേ സ്റ്റേഷൻ വഴി 6.25നു മന്ദാകാലിയിലെ വിമാനത്താവളത്തിലെത്തും. തിരിച്ച് വൈകിട്ട് ഏഴിനു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ബസ് 8.20ന് എൽ ആൻഡ് ടിയിലെത്തും.കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബസ് സർവീസ് ആരംഭിച്ചത്.
Read Moreഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദിന്റെ വവ്വാലുകളുടെ നൃത്തം മികച്ച നാടകം;സിജു മേക്കാടന്‍ മികച്ച നടന്
ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദക്ഷിണമേഖല നാടക മൽസരത്തിൽ മികച്ച നാടകമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് അവതരിപ്പിച്ച വവ്വാലുകളുടെ നൃത്തം തിരഞ്ഞെടുത്തു. ചെന്നൈ മക്തൂബ് അവതരിപ്പിച്ച ഒരു വാലന്റൈൻസ് ഡേ എന്ന നാടകത്തിലെ അഭിനയത്തിന് സിജു മേക്കാടൻ മികച്ച നടനായും അതേ നാടകത്തിലെ അഭിനയത്തിന് അനശ്വര സുരേഷിനെ മികച്ച നടിയായും തിരഞ്ഞെടുത്തതായി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ അറിയിച്ചു.
Read Moreകർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവ, ധാന്യ മേള ജനുവരി 19 മുതൽ
ബെംഗളൂരു∙ കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് (ജൈവ, ധാന്യ) മേള ജനുവരി 19 മുതൽ 21 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും. ജൈവ കാർഷിക ഉൽപന്നങ്ങൾക്കും ധാന്യങ്ങൾക്കുമായി 400 പ്രദർശന സ്റ്റാളുകളും സംരംഭകർക്കായി ബിസിനസ് മീറ്റും ഇതിന്റെ ഭാഗമായി ഉണ്ടാകും. കർണാടകയിൽ ഈ വർഷം 25,000 ഹെക്ടർ പ്രദേശത്താണ് ധാന്യവിളകൾ കൃഷി ചെയ്യുന്നതെന്ന് മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. ഇത് 40,000 ഏക്കറിലേക്കു വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Read Moreരണ്ടരമാസംകൊണ്ട് ഒന്നരക്കോടി പേരുടെ വയറുനിറച്ച് ഇന്ദിരാ കന്റീൻ;
ബെംഗളൂരു ∙ രണ്ടരമാസംകൊണ്ട് ഒന്നരക്കോടി പേരുടെ വയറുനിറച്ച് ഇന്ദിരാ കന്റീൻ. ബിബിഎംപി പരിധിയിൽ ആരംഭിച്ച 150 ഇന്ദിരാ കന്റീനുകളിൽനിന്നാണ് 83 ദിവസങ്ങളിലായി ഇത്രയും പേർ വിവിധ ദിവസങ്ങളിലായി ഭക്ഷണം കഴിച്ചത്. സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം ചെയ്ത കന്റീനുകൾ 198 വാർഡുകളിലും ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും സ്ഥലമേറ്റെടുപ്പാണു ബിബിഎംപിക്കു പ്രതിസന്ധി സൃഷ്ടിച്ചത്. ജനുവരി ഒന്നിനകം കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും കന്റീനുകൾ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ എന്നിവയോടു ചേർന്നും ഇന്ദിരാ…
Read Moreവനിതകൾക്കും കുട്ടികൾക്കുമായി പിങ്ക് ഓട്ടോറിക്ഷകൾ അടുത്ത വർഷം
ബെംഗളൂരു ∙ പുതുവർഷത്തിൽ നഗരത്തിൽ വനിതകൾക്കും കുട്ടികൾക്കും മാത്രമായി പിങ്ക് ഓട്ടോറിക്ഷകൾ വരുന്നു. ബിബിഎംപിയുടെ സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 300 മുതൽ 400 ഓട്ടോകളാണ് ആരംഭിക്കുന്നതെന്നു മേയർ സമ്പത്ത് രാജ് പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഓട്ടോ വാങ്ങാനുള്ള അവസരം നൽകും. 25,000 രൂപ സബ്സിഡിയും അനുവദിക്കും. ജിപിഎസ്, സിസിടിവി ക്യാമറ സംവിധാനങ്ങളും ഓട്ടോയിൽ ഒരുക്കും. നഗരത്തിൽ കൂടുതൽ വനിതകൾ ഓട്ടോ ഡ്രൈവിങ് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രങ്ങളിലെ ഉയർന്ന നിരക്കാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിവരം. നിലവിൽ നഗരത്തിൽ വനിതാ ഓട്ടോ ഡ്രൈവർമാർ…
Read Moreഎൻഎസ്എസ് മലയാളം മിഷൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.
ബെംഗളൂരു ∙ നായർ സേവാ സംഘ് കർണാടക ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ പഠനക്ലാസുകളുടെ ഉദ്ഘാടനം ചെയർമാൻ ആർ. വിജയൻ നായർ നിർവഹിച്ചു. മിഷൻ കോഓർഡിനേറ്റർ ബിലു സി. നാരായണൻ, എൻ. കൃഷ്ണപിള്ള, ബിനോയ് എസ്. നായർ, ശശീധരൻ, എ.ജെ. ടോമി, ഷാഹിന, ജയ്സൻ ലൂക്കോസ്, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ഫോൺ: 9980047007.
Read Moreസാധാരണക്കാരൻ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവൻ ഭൂമി കയ്യേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൊച്ചി∙ മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കയ്യേറ്റക്കേസുകളിൽ സർക്കാരിന്റെ പൊതുനിലപാട് എന്തെന്നു കോടതി ചോദിച്ചു. സാധാരണക്കാരൻ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവൻ ഭൂമി കയ്യേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിന് ഉണ്ടാകുക? സാധാരണക്കാരന്റെ ഭൂമികയ്യേറ്റത്തിൽ പെട്ടെന്നു നടപടിയുണ്ടാവില്ലേ? മന്ത്രിക്കു പ്രത്യേക പരിഗണനയാണോ നൽകുന്നത്? എല്ലാവർക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം…
Read Moreഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്;വ്യോമയാന മന്ത്രാലയം വിശദീകരണം തേടി.
ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാന കമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നു.ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരനെ യാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.സംഭവം നടന്നത് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ്. അതേസമയം മര്‍ദ്ദിച്ച ജീവനക്കാരെ ഇന്‍ഡിഗോ പുറത്താക്കിയതായി വാര്‍ത്ത ഉണ്ട് മാത്രമല്ല തെളിവായി ഉള്ള വീഡിയോ എടുത്ത ജീവനക്കാരനെയും കമ്പനി പുറത്താക്കി.മര്‍ദ്ദനമേറ്റ യാത്രക്കാരന് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്,വ്യോമയാന മന്ത്രാലയം ഇതെക്കുറിച്ച് ഇന്‍ഡിഗോ വിമാന കമ്പനിയോട് വിശദീകരണം തേടി. വീഡിയോ താഴെ കാണാം. …
Read Moreഈ വർഷം ഇതുവരെ 327 കേസുകൾ;മാല പൊട്ടിക്കുന്നവർക്കെതിരെ ഗുണ്ടാ നിയമം അനുസരിച്ച് കേസെടുക്കും.
ബെംഗളൂരു ∙ മാലപൊട്ടിക്കൽ, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്കെതിരെ ഗുണ്ടാനിയമം അനുസരിച്ചു കേസെടുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സുനിൽ കുമാർ. സമീപകാലത്തു ബൈക്കിലെത്തി മാലപൊട്ടിക്കൽ വ്യാപകമായതിനെ തുടർന്നാണിത്. പിടിയിലാകുന്നവർക്കെതിരെ കേസുകൾ ദുർബലമായതിനാൽ ഇവർ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവർത്തിക്കുകയാണ്. ഗുണ്ടാനിയമം ചുമത്തിയാൽ ഇത്തരം സാഹചര്യം ഒഴിവാക്കാനാകും. ഒറ്റയ്ക്കു പുറത്തിറങ്ങുന്ന വീട്ടമ്മമാരെയും പ്രായമായവരെയും കേന്ദ്രീകരിച്ചാണു കവർച്ച. അതിനാൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. അന്യസംസ്ഥാനങ്ങളിൽനിന്നെത്തി കവർച്ച നടത്തി കടന്നുകളയുന്നവരെ പിടികൂടുന്നതിനായി നഗരാതിർത്തിയിലെ ചെക്…
Read More