സൂക്ഷിക്കുക; നഗരത്തില്‍ എങ്ങും മാല പൊട്ടിക്കല്‍ സംഘങ്ങള്‍ സജീവം;10 ദിവസം; കള്ളന്മാർ പൊട്ടിച്ചത് 38 മാല

ബെംഗളൂരു ∙ ഇടവേളയ്ക്കു ശേഷം ബൈക്കിലെത്തി മാലപൊട്ടിക്കൽ ബെംഗളൂരുവിൽ വീണ്ടും വ്യാപകം. 10 ദിവസത്തിനിടെ 38 മാല മോഷണ കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തത്. ഇന്നലെ നെലമംഗലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതെ തുടർന്നു പട്രോളിങ് ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകി.

രാവിലെ തനിയെ പുറത്തിറങ്ങുന്ന വീട്ടമ്മമാരാണ് കവർച്ചയ്ക്ക് ഇരയായവരിൽ ഏറെയും. മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, മാഗഡി റോഡ്, കെംഗേരി, ഹെബ്ബാൾ, നന്ദിനി ലേഔട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന മൂന്നു കാർ ഡ്രൈവർമാർ കഴിഞ്ഞമാസം പിടിയിലായിരുന്നു. ഇവരിൽ നിന്ന് 18 സ്വർണമാലകളും പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഈ സംഭവത്തിനു ശേഷവും ഇത്തരം കവർച്ചകൾ കുറഞ്ഞിട്ടില്ലെന്നു സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us