∙ രാവിലെ 10.30– കലാക്ഷേത്ര ഓഡിറ്റോറിയം കന്നഡ സാഹിത്യകാരൻ ബരഗൂർ രാമചന്ദ്രപ്പ സാംസ്കാരിക സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ‘സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ’ എന്ന വിഷയത്തിൽ കവി സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, കവി കെ.ജി. ശങ്കരപ്പിള്ള, കഥാകൃത്ത് വൈശാഖൻ, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.
∙ ഉച്ചയ്ക്ക് 12.30 – പാഠശാല ആർട് ഗാലറി സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് കേരള സർക്കാരിന്റെ മലയാളം മിഷൻ, സംഘടിപ്പിക്കുന്ന ‘കളിത്തട്ട്’ അഭിനയ–സാഹിത്യ വേദിക്കു തുടക്കമാകും. കുട്ടികളുടെ അഭിനയ–സാഹിത്യരുചികൾ പങ്കുവയ്ക്കുന്ന പരിപാടി മലയാളം മിഷൻ ബെംഗളൂരു കോഓർഡിനേറ്റർ ബിലു സി. നാരായണൻ, പി.എം. നാരായണൻ, കെ. ദാമോദരൻ എന്നിവർ നയിക്കും.
∙ വൈകിട്ട് 3.00 – സംസ രംഗമന്ദിര (ഓപ്പൺ എയർ ഓഡിറ്റോറിയം) കെ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, വി. മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന കവി സമ്മേളനം.
∙ വൈകിട്ട് 5.00 – കലാക്ഷേത്ര ഹാൾ സാംസ്കാരിക സംഗമത്തിന്റെ പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും എഴുത്തുകാരനുമായ എം.എസ്. സത്യു മുഖ്യാതിഥി ആയിരിക്കും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി. പ്രമോദ്, മലയാളം മിഷൻ പ്രോജക്ട് ഡയറക്ടർ ഡോ. സുജ സൂസൻ ജോർജ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്നു നാടകഗാനങ്ങൾ കോർത്തിണക്കി സംഗീത അക്കാദമി തയാറാക്കിയ ‘പാട്ടോർമ’ സംഗീതവിരുന്ന് അരങ്ങേറും. ഗായകരായ എടപ്പാൾ വിശ്വം, പ്രതിഭ, നൗഷാദ്, വിനോദ് കുമാർ, ഷീന എന്നിവർ നാടകഗാനങ്ങൾ ആലപിക്കും.
∙ നവംബർ 5, രാവിലെ 10.00 ദക്ഷിണമേഖലാ അമച്വർ നാടകമൽസരം. മൽസരവിഭാഗത്തിൽ സമർപ്പിക്കപ്പെട്ട തിരക്കഥകളിൽ നിന്നു തിരഞ്ഞെടുത്ത അഞ്ച് നാടകങ്ങളാണ് അവതരിപ്പിക്കുക.
∙ പ്രവേശനം സൗജന്യം രാവിലെ ഒൻപതു മുതൽ ഹാളിൽ പ്രവേശിക്കാം. റജിസ്റ്റർ ചെയ്യുന്നവർക്കു ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്നു ദക്ഷിണ മേഖലാ സാംസ്കാരിക സമിതി ചെയർമാൻ വി.കെ. പ്രകാശ്, കൺവീനർ പി. അനിൽകൃഷ്ണൻ എന്നിവർ അറിയിച്ചു.