ചെന്നൈ∙ പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. 69 വയസ്സായിരുന്നു. കാൻസറിന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന്…
Read MoreDay: 24 October 2017
വ്യാജ മുദ്രപ്പത്ര കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അബ്ദുല്‍ കരിം തെല്‍ഗി മരിച്ചതായി വ്യാജവാർത്ത.
ബെംഗളൂരു:വ്യാജ മുദ്രപ്പത്ര കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അബ്ദുല്‍ കരിം തെല്‍ഗി അന്തരിച്ചതായി ഇന്നലെ വൈകുന്നേരം മുതൽ ചില ഓൺലൈൻ പത്രങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് അദ്ധേഹത്തെ ഗുരുതരമായ അവസ്ഥയില്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്,2002 ല്‍ ആണ് തെല്‍ഗിയെ 30 വര്‍ഷത്തെ കഠിന തടവിനു വിധിച്ചിരുന്നത്,202 കോടിയുടെ മുദ്ര പത്ര കുംഭകോണം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വിഷയം ആയിരുന്നു.
Read More