കർണാടക ടൂറിസം പാക്കേജിൽ കേരളത്തിലെ പുണ്യസ്ഥലങ്ങളും ഉള്‍പ്പെടുത്തി.

ബെംഗളൂരു ∙ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള കർണാടക ടൂറിസം വികസന കോർപറേഷന്റെ പുണ്യയാത്രാ പാക്കേജിൽ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി. കർണാടകയ്ക്കു പുറമേ, കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ, പള്ളികൾ, ദർഗകൾ, ബുദ്ധ, ജൈന, സിഖ് ആരാധനാലയങ്ങൾ എന്നിങ്ങനെ 21 തീർഥാടനകേന്ദ്രങ്ങളാണു പാക്കേജിൽ. ലോക ടൂറിസംദിനാഘോഷത്തിന്റെ ഭാഗമായി 25% നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. 900 മുതൽ 10,000 രൂപവരെയാണു രണ്ടുമുതൽ നാലുദിവസം വരെയുള്ള യാത്രകൾക്കുള്ള നിരക്ക്. യാത്രക്കാർക്കായി ബെംഗളൂരുവിൽ മാത്രം 19 പിക്കപ്പ് പോയിന്റുകളുണ്ട്. ബുക്കിങ്ങിനു വെബ്സൈറ്റ്: www.kstdc.co

Read More
Click Here to Follow Us