കേരള ആർടിസി ബസിൽ കത്തി ചൂണ്ടി കൊള്ള;ഒരാള്‍ പിടിയില്‍.

ബെംഗളൂരു ∙  കേരള ആർടിസി സൂപ്പർഫാസ്റ്റിലെ യാത്രക്കാരെ ബൈക്കിലെത്തിയ നാലുപേർ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കവർച്ചക്കാരിൽ ഒരാളെ വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ബാക്കി മൂന്നുപേർ കൂടി ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കു വരുകയായിരുന്ന ബസ് ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെ ബെംഗളൂരു–മൈസൂരു ദേശീയപാതയിലെ ചന്നപട്ടണയിൽ എത്തിയപ്പോഴാണു സംഭവം. പ്രാഥമികാവശ്യം നിർവഹിക്കാനായി പുറത്തിറങ്ങണമെന്നു യാത്രക്കാരിലൊരാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണു ബസ് നിർത്തിയത്. ഈസമയം അക്രമികൾ ചാടിക്കയറുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ കഴുത്തിൽ കത്തി വച്ച് രണ്ടു സ്ത്രീകളുടെ ഒന്നേമുക്കാൽ പവന്റെയും രണ്ടേമുക്കാൽ…

Read More

ഇന്ന് കേരളആര്‍ടിസിക്ക് 22 സ്പെഷ്യല്‍ സര്‍വിസുകള്‍;കര്‍ണാടകക്ക് 58 സര്‍വിസുകള്‍;സ്വകാര്യ ബസുകളുടെ കഴുത്തറപ്പന്‍ മനോഭാവത്തെ പൊതുമേഖല മറികടന്നത് ഇങ്ങനെ.

ബെംഗളൂരു:ഓണത്തിരക്കിൽ ബെംഗളൂരുവിൽ നിന്നു കേരള ആർടിസിക്ക് ഇന്ന് 22 സ്പെഷൽ സർവീസുകൾ. കർണാടക ആർടിസിക്ക് 58 എണ്ണവും. നേരത്തെ അനുവദിച്ച 18 സ്പെഷലുകൾക്കു പുറമേ തൃശൂർ, തലശേരി, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളിലേക്കാണ് കേരള ആർടിസിയുടെ അധിക സർവീസുകൾ. ഇവയിലെ ടിക്കറ്റ് വിൽപന ഇന്നു രാവിലെ തുടങ്ങുമെന്നു കെഎസ്ആർടിസി അറിയിച്ചു. നാളെയും കേരള ആർടിസി 22 സ്പെഷൽ സർവീസുകൾ നടത്തുംടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ) മുൻപെങ്ങുമില്ലാത്ത…

Read More

ബലി പെരുന്നാളിന് തയ്യാറായി നഗരം.

ബെംഗളൂരു ∙ ബലിപ്പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായുള്ള ബലിമാംസ വിതരണത്തിനുള്ള ഒരുക്കങ്ങൾ സജീവമായി. ജയമഹൽ മെയിൻ റോഡ്, ചാമരാജ്പേട്ട് ഈദ്ഗാഹ് ഗ്രൗണ്ട്, ശിവാജിനഗർ, യശ്വന്ത്പുര എന്നിവിടങ്ങളിൽ ബലിമാംസത്തിനായുള്ള ആടുകളുടെ വ്യാപാരം ദിവസങ്ങൾക്കു മുൻപേ തന്നെ ആരംഭിച്ചിരുന്നു. വടക്കൻ കർണാടകയിലെ ബെളഗാവി, യാദ്ഗീർ എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് ആടുകളെയാണ് വിൽപനയ്ക്കായി എത്തിച്ചിട്ടുള്ളത്. ബന്നൂർ, സിറ, സിന്ധന്നൂർ, ബാഗേവാടി ഇനങ്ങളിലുള്ള ആടുകൾക്കാണ് ആവശ്യക്കാരേറെ. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വില വരുന്നവ വിൽപനയ്ക്കുണ്ട്. ജയമഹൽ പാലസ് റോഡിന്റെ ഇരുവശങ്ങളിലും ആടു കച്ചവടക്കാർ കൈയടക്കിയതോടെ ഗതാഗതക്കുരുക്കും വർധിച്ചു.

Read More

സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ക്ഷീരഭാഗ്യയുമായി കൈകോർക്കാൻ ഓൺലൈൻ പോർട്ടൽ ഭീമനായ ആമസോൺ.

 ബെംഗളൂരു∙ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ക്ഷീരഭാഗ്യയുമായി കൈകോർക്കാൻ ഓൺലൈൻ പോർട്ടൽ ഭീമനായ ആമസോൺ. ആഴ്ചയിൽ അഞ്ചു ദിവസം സ്കൂൾ കുട്ടികൾക്ക് പാൽ കൊടുക്കുന്ന പദ്ധതിയാണിത്. ഇസ്കോണിന്റെ നേതൃത്വത്തിലുള്ള അക്ഷയപാത്ര ഫൗണ്ടേഷനുമായി ചേർന്ന് 1300 സർക്കാർ സ്കൂളുകളിലെ 170000 കുട്ടികൾക്ക് പാലെത്തിക്കാനുള്ള പദ്ധതിയെ പൂർണ ഫലപ്രാപ്തിയിലെത്തിക്കാനാണ് ആമസോൺ സഹകരണമെന്ന് മൃഗസംരക്ഷണ മന്ത്രി എ.മഞ്ജു പറഞ്ഞു. സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആമസോൺ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും ഡയറക്ടറും ജനറൽ മാനേജരുമായ ഗോപാൽ പിള്ള പറഞ്ഞു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി സ്കൂൾ കൂട്ടികൾക്കുൾപ്പെടെ ഉച്ചയൂണു നൽകുന്ന…

Read More
Click Here to Follow Us