ബെംഗളൂരു ∙ ബാങ്ക് പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകുന്നെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാരിനു കത്തെഴുതി. കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലേക്കുള്ള പരീക്ഷകളിൽ കന്നഡിഗർക്കു മുൻഗണന നൽകണം എന്നാവശ്യപ്പെട്ടു കന്നഡ അനുകൂല സംഘടനകൾ കഴിഞ്ഞ ദിവസം കർണാടകയിൽ ബാങ്ക് പരീക്ഷ അലങ്കോലമാക്കിയിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ജോലികളെല്ലാം അന്യ സംസ്ഥാനക്കാർ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച ഇവർ ആന്ധ്ര ആസ്ഥാനമായുള്ള ബാങ്കിന്റെ കർണാടകയിലെ ശാഖകളിൽ പ്രബേഷനറി ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയാണു തടസ്സപ്പെടുത്തിയത്. രാജ്യത്ത് എവിടെ നിന്നുള്ളവർക്കും പങ്കെടുക്കാവുന്ന ഇന്ത്യൻ ബാങ്കിങ് പ്രഫഷനൽ സിലക്‌ഷൻ(ഐബിപിഎസ്) പരീക്ഷയിൽ…
Read MoreMonth: September 2017
ബിഎംടിസിയിലും മേട്രോയിലും ഉപയോഗിക്കവുന്ന സ്മാര്‍ട് കാർഡ് പദ്ധതി പെരുവഴിയില്‍.
ബെംഗളൂരു ∙ മെട്രോ ട്രെയിനിലും ബിഎംടിസി ബസിലും ഉപയോഗിക്കാവുന്ന സ്മാർട് കാർഡ് പദ്ധതി വകുപ്പ് ഏകോപനത്തിലെ വീഴ്ചമൂലം പെരുവഴിയിൽ. മെട്രോ ഒന്നാംഘട്ടം പൂർത്തിയാകുന്ന മുറയ്ക്കു സ്മാർട് കാർഡും പുറത്തിറക്കാനായിരുന്നു പദ്ധതി. പക്ഷേ, പ്രാരംഭചർച്ചകൾ നടന്നതല്ലാതെ തുടർനടപടി ഉണ്ടായില്ല. ബിഎംടിസിയും ബിഎംആർസിഎല്ലും ചേർന്നാണു കാർഡ് പദ്ധതിക്കു തുടക്കമിട്ടത്. വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണു പദ്ധതി മുടങ്ങിയത്. മെട്രോയിലും ബിഎംടിസിയും ഉപയോഗിക്കാവുന്ന കാർഡ് പുറത്തിറക്കിയാൽ ഫീഡർ ബസ് സർവീസുകളിലേക്കും കൂടുതൽ യാത്രികരെ ആകർഷിക്കാമെന്നാണ് ബിഎംടിസി ജീവനക്കാർ പറയുന്നത്. യാത്രികർ കുറഞ്ഞതോടെ ബിഎംടിസി ഫീഡർ സർവീസുകൾ വെട്ടിച്ചുരുക്കി.…
Read Moreവനിതകളുടെ ഇന്ദിര മൊബൈൽ കന്റീൻ
ബെംഗളൂരു ∙ തുച്ഛമായ വിലയിൽ ഭക്ഷണം വിളമ്പുന്ന ഇന്ദിര കന്റീനുകൾക്കു പിന്നാലെ സ്ത്രീകൾ നടത്തുന്ന മൊബൈൽ കന്റീനുകളുമായി സംസ്ഥാന സർക്കാർ. ഇന്ദിരാ കന്റീനുകൾ പോലെ കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ‘ഇന്ദിരാ സവിരുചി കൈ തുത്തു’ മൊബൈൽ കന്റീനുകൾ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്നു കർണാടക വനിതാ വികസന കോർപറേഷൻ(കെഎസ്ഡബ്ല്യുഡിസി) അധ്യക്ഷ ഭാരതി ശങ്കർ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൊബൈൽ കന്റീനുകളുടെ ഡ്രൈവിങ്, പാചകം, ശുചീകരണം തുടങ്ങി മുഴുവൻ ജോലിയും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുക. കന്റീനുകളുടെ മേൽനോട്ടം ജില്ലാ സ്ത്രീശക്തി…
Read Moreഹരോഹള്ളിയിൽ വരുന്നു ‘ഷീ’ ടെക്പാർക്ക്
ബെംഗളൂരു ∙ വനിതാ സംരംഭകർക്കുള്ള കർണാടകയിലെ ആദ്യത്തെ ടെക്പാർക് ഹരോഹള്ളിയിൽ നവംബറിൽ പ്രവർത്തനമാരംഭിക്കും. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ് ഹരോഹള്ളി ഫേസ് മൂന്നിൽ 300 ഏക്കറിലാണു പാർക്ക് നിർമിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാൻ 160 അപേക്ഷകളാണു ലഭിച്ചിരിക്കുന്നതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി രത്ന പ്രഭ പറഞ്ഞു. ബെംഗളൂരുവിനു പുറമേ കലബുറഗി, ധാർവാഡ്, മൈസൂരു എന്നിവിടങ്ങളിലും വനിതാ ടെക്പാർക്കുകൾ ആരംഭിക്കും.
Read Moreപരമ്പരാഗത വിഭവങ്ങൾ നിരത്തി ദസറ ഭക്ഷ്യമേള
ബെംഗളൂരു∙ മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയിൽ കന്നഡ നാടിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾക്ക് പ്രാധാന്യം നൽകും. മുളന്തണ്ടിൽ വേവിച്ചെടുക്കുന്ന ബിരിയാണി, റാഗിമുദെ, ഹോളിഗെ തുടങ്ങിയ വിഭവങ്ങൾക്ക് പുറമെ കുടക്, വടക്കൻ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തനത് വിഭവങ്ങളും രുചിക്കാനുള്ള അവസരമുണ്ടായിരിക്കും. 21 മുതൽ 30 വരെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300 സ്റ്റാളുകൾ മേളയിലുണ്ടാകും.
Read Moreജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി പൂജകൾ
ബെന്‍ഗളൂരു∙ ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തോടനുബന്ധിച്ചു 12നു പ്രത്യേക പൂജകൾ നടക്കും. രാവിലെ 5.30നു ഗണപതിഹോമം, 10.30ന് അഷ്ടാഭിഷേകം, വൈകിട്ട് ഏഴിനു ദീപാരാധന, ഭജന എന്നിവയുണ്ടായിരിക്കും. ഫോൺ: 080 23333352.
Read Moreനിങ്ങള്‍ തേടുന്ന ജിമിക്കിയും കമ്മലും ഇതാ…
ഒരു ഫ്ലാഷ് മോബോ അല്ലെങ്കിൽ ഒരു കിടിലൻ പാട്ടിനോടൊത്തൊരു നൃത്തമോ ഇല്ലാതെന്ത് ഓണാഘോഷമാണ് സ്കൂളിലും കോളജിലും. നമ്മുടെ ഓണാഘോഷ സമയത്ത് ഏതെങ്കിലും സിനിമാ പാട്ട് ഹിറ്റ് ആയി ഓടുന്നെങ്കിൽ അതിനോടൊപ്പമായിരിക്കും നമ്മളുടെ ഡാൻസ് അല്ലേ? അത്രയേ ഇന്ത്യൻ സ്കൂൾ കൊമേഴ്സിലെ കുട്ടികളും സ്റ്റാഫും ചെയ്തുള്ളൂ. ഓണത്തിനോട് അനുബന്ധിച്ച് റിലീസ് ആയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കിക്കൽ എന്ന പാട്ടിനൊത്തൊരു കലക്കൻ നൃത്തം ചെയ്തു. ഓണത്തിന് ഡാൻസ് കളിച്ച വിഡിയോ യുട്യൂബിലും സമൂഹമാധ്യമത്തിലും ഇടുകയും ചെയ്തു. തീർത്തും അപ്രതീക്ഷിതമായാണ് പിന്നീട് വിഡിയോ മുന്നേറിയത്.…
Read Moreദസറ ദർശിനി യാത്രകള്‍ 21 മുതൽ ആരംഭിക്കും.
മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ആർടിസിയുടെ ദസറ ദർശിനി യാത്ര 21ന് ആരംഭിക്കും. ഒക്ടോബർ അഞ്ചു വരെയുള്ള ദസറ ദർശിനി യാത്രയ്ക്കായി മൂന്ന് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ജലദർശിനി, ഗിരിദർശിനി, ദേവദർശിനി എന്നീ പേരുകളിലുള്ള മൂന്ന് യാത്രകളും മൈസൂരു സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 6.30നു പുറപ്പെട്ട് രാത്രി 9.30നു തിരിച്ചെത്തും. യാത്രക്കാരുടെ തിരക്കനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ എം.വാസു പറഞ്ഞു. ടിക്കറ്റുകൾക്കുള്ള ഓൺലൈൻ റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. കർണാടക ആർടിസിയുടെ ടിക്കറ്റ് കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടായിരിക്കും.…
Read Moreഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ന് ബഹുജന റാലി
ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്നു കൂറ്റന്‍ റാലി. പുരോഗമന സാഹിത്യകാരന്‍മാരും കലാകാരന്മാരും നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും. അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലയാളികളെ തേടിയുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന പാതകളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്യലിനു വിധേയമാക്കും. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും…
Read Moreഅവസാന നിമിഷത്തെ നെട്ടോട്ടം ഒഴിവാക്കുക;ക്രിസ്തുമസ് അവധിക്കുള്ള ടിക്കറ്റ് ബൂകിംഗ് തുടങ്ങി;സീറ്റുകള്‍ ഉടന്‍ ഉറപ്പാക്കുക.
ബെംഗളൂരു ∙ മൂന്നുമാസം അകലെയാണെങ്കിലും ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വേഗത്തിൽ തീരുന്നു. ഡിസംബർ 22ന് ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള നാലു രാത്രി ട്രെയിനുകളിലുമായി ആയിരത്തിലേറെ പേർ വെയ്റ്റ് ലിസ്റ്റിലാണ്. ഇവയിൽ ബെംഗളൂരു–കന്യാകുമാരി, ബെംഗളൂരു–കൊച്ചുവേളി ട്രെയിനുകളിൽ റിസർവേഷൻ അവസാനിക്കുകയും ചെയ്തു. രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്(16517) എന്നിവയിലാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. ക്രിസ്മസ് അവധിക്കു ശേഷം ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഡിസംബർ 25, 31, ജനുവരി ഒന്ന് തീയതികളിലാണ് നാട്ടിൽനിന്നുള്ള ട്രെയിനുകളിൽ തിരക്കു കൂടുതൽ. ∙ ഡിസംബർ 22ലെ…
Read More