ആര്‍നാബ് പറഞ്ഞത് പച്ചക്കള്ളം;തെളിവുകളുമായി രാജ്ദീപ് സര്‍ദേശായി രംഗത്ത്.

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദത്തിനെതിരെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2002ലെ ഗുജറാത്ത് കലാപ കാലത്ത് ഹിന്ദു തീവ്രവാദികള്‍ തന്റെ വാഹനം അക്രമിച്ചെന്ന റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാദം നുണയാണെന്ന് സര്‍ദേശായി തന്റെ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീടിനു സമീപത്തുവെച്ച് കലാപകാരികള്‍ തടഞ്ഞതായി അര്‍ണബ് ഗോസ്വാമി രണ്ടു വര്‍ഷം മുന്‍പ് പ്രസംഗിച്ചിരുന്നു. അംബാസിഡര്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന തന്നെ അഹമ്മദാബാദില്‍ വെച്ച് ആക്രമിച്ചതായാണ് അര്‍ണാബ് അവകാശപ്പെട്ടത്‌. ശൂലം…

Read More

ദസറ: മൈസൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു∙ ദസറ ആഘോഷത്തിനു മുന്നോടിയായി മൈസൂരു നഗരത്തിൽ സുരക്ഷ കർശനമാക്കി. ചടങ്ങുകൾ 21ന് ആണ് ആരംഭിക്കുന്നതെങ്കിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാത്തവർക്കു മുറികൾ നൽകരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡോ.സുബ്രഹ്മണ്യേശ്വര റാവു ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതു പുരോഗമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു നിർമാണങ്ങൾക്കു തടസ്സംസൃഷ്ടിക്കുന്നുണ്ട്.

Read More

കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ വിനയ പ്രസാദ്, അബുസലീം, സമി ലാബ്സ് എംഡി മുഹമ്മദ് മജീദ്, കെടിഡിസി ഡയറക്ടർ കെ.പി.കൃഷ്ണകുമാർ, ഡപ്യൂട്ടി മേയർ എം.ആനന്ദ്, കബഡി അസോസിയേഷൻ പ്രസിഡന്റ് ഹനുമന്ത ഗൗഡ എന്നിവർ പങ്കെടുത്തു. പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിച്ച സംഗീതവിരുന്നും രഞ്ജു ചാലക്കുടിയുടെ നാടൻപാട്ടും അരങ്ങേറി.

Read More

മഞ്ഞപ്പടയുടെ ഓണാഘോഷം

ബെംഗളുരു: കേരള ബ്ലാസ്റ്റേർസിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാംഗ്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾ സെപ്തംബർ 17 ന് ബൊമ്മനഹള്ളിയിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ജോലി/പഠന സംബന്ധമായി ബാംഗ്ലൂരിൽ കഴിയുന്ന ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു ആശ്വാസമാണ് ഈ കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമായായി അനേകം ശാഖകളുള്ള ഈ കൂട്ടായ്മ ഇതിനോടകം തന്നെ അനേകം സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രക്തദാന ക്യാമ്പ്, നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. 2017 നവംബർ 18 ന് ആരംഭിക്കുന്ന ISL പുതിയ സീസണിൽ…

Read More

“തേജ്”എന്ത് ? എന്തിന് ? ഗൂഗിളിന്റെ പുതിയ ബാങ്കിംഗ് ആപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം.

അങ്ങനെ ഗൂഗിൾ ബാങ്കിങ് മേഖലയിൽ കൈ വച്ചിരിക്കുന്നു – “തേജ്”(Tez) എന്ന പേയ്മെന്റ്റ് ആപ്പ്‌ വഴി. ലളിതമാണ് Tez, എന്നാൽ ആധുനികവും. അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും കൈമാറാതെ മണി ട്രാൻസ്ഫർ നടത്താവുന്ന രാജ്യത്തെ ആദ്യത്തെ അപ്പ്. വേണ്ടത്: ബാങ്ക് അക്കൗണ്ട് റെജിസ്റ്റഡ് മൊബൈൽ നമ്പർ ജിമെയിൽ ഐഡി ചെയ്യേണ്ടത്: 1. ആപ്പ്‌ ഇൻസ്റ്റാൾ ചെയ്യുക. 2. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകുക, OTP വഴി വെരിഫൈ ചെയ്യുക. 3. PIN സെറ്റ് ചെയ്യുക 4. ബാങ്കും അക്കൗണ്ട് നമ്പറും ആഡ് ചെയ്യുക.…

Read More

ദസറ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി മൈസൂരുവിൽ നിന്നു രണ്ടു സ്പെഷൽ ട്രെയിനുകൾ.

ബെംഗളൂരു∙ ദസറ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി മൈസൂരുവിൽ നിന്നു രണ്ടു സ്പെഷൽ ട്രെയിനുകൾ. വിജയദശമി ദിവസം മൈസൂരുവിൽ നിന്നു ബെംഗളൂരുവിലേക്കും ചാമരാജ് നഗറിലേക്കുമാണ് അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഇതിനു പുറമെ ധാർവാഡ്–മൈസൂരു എക്സ്പസിനു(17301–02) 29നും 30നും ബെലഗുള, സാഗരകട്ടെ, ഹൊസ അഗ്രഹാര, അക്കിഹെബ്ബാൾ, മാവിൻകെരെ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മൈസൂരു–ശിവമൊഗ്ഗ(56259–70), മൈസൂരു–ബെംഗളൂരു(56263–64), മൈസൂരു–ചാമരാജ്നഗർ(56203–04), മൈസൂരു–തലഗുപ്പ(56275–76) ട്രെയിനുകളിൽ 29 മുതൽ ഒക്ടോബർ രണ്ടുവരെ കൂടുതൽ പേർക്കു യാത്ര ചെയ്യുന്നതിനായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ അധികമായി ഉൾപ്പെടുത്തുകയും ചെയ്യും.…

Read More
Click Here to Follow Us