ബെംഗളൂരു∙ ദസറ ആഘോഷത്തിനു മുന്നോടിയായി മൈസൂരു നഗരത്തിൽ സുരക്ഷ കർശനമാക്കി. ചടങ്ങുകൾ 21ന് ആണ് ആരംഭിക്കുന്നതെങ്കിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാത്തവർക്കു മുറികൾ നൽകരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡോ.സുബ്രഹ്മണ്യേശ്വര റാവു ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതു പുരോഗമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു നിർമാണങ്ങൾക്കു തടസ്സംസൃഷ്ടിക്കുന്നുണ്ട്.