ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ 10–ാം ഭാഗവത സപ്താഹ യജ്ഞം 18ന് തുടങ്ങും. വൈകിട്ട് ഏഴിന് യജ്ഞത്തിനു തിരിതെളിക്കും. പെരുമ്പള്ളി കേശവൻ നമ്പൂതിരി, പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യൻമാർ. 19 മുതൽ ദിവസവും രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പാരായണവും പ്രഭാഷണവും. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ നാഗപൂജ നാളെ ഉച്ചയ്ക്കു 12നു നടക്കുമെന്നു ക്ഷേത്രസമിതി സെക്രട്ടറി എം.എൻ.കുട്ടി അറിയിച്ചു.
Read MoreDay: 16 September 2017
നഗരത്തില്‍ ഓണാഘോഷങ്ങള്‍ തുടരുന്നു..
കേരളത്തിൽ ഓണം വന്നുപോയെങ്കിലും ബെംഗളൂരു മലയാളികൾക്ക് അങ്ങനങ്ങ് ഓണത്തെ പറഞ്ഞുവിടാൻ മനസില്ല. ഓണാവധിക്കു നാട്ടിൽ പോയവരെയും ഓണം മറുനാട്ടി്ൽ ആഘോഷിച്ചവരെയും ഒരുമിച്ചു ചേർത്ത് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളി സംഘനടകള്‍ മലയാളി ഫോറം ബെംഗളൂരു∙ ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം നാളെ രാവിലെ ഒൻപതിന് ഹൊസൂർ റോഡിലെ നിംഹാൻസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിനു പൂക്കളമൽസരം, പായസ മൽസരം, ഓണസദ്യ, ശിങ്കാരിമേളം, കലാപരിപാടികൾ, വൈകിട്ട് അഞ്ചിനു മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കവിതാ സായാഹ്നം, പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.30ന്…
Read Moreചെറു മഴപെയ്താല്‍ വെള്ളത്തിലാകുന്ന നഗരത്തെ രക്ഷപ്പെടുത്താന്‍ ബിബിഎംപി;സർവേ നടത്താൻ ബിഎംടിഎഫ്
ബെംഗളൂരു∙ മഴ പെയ്താൽ പെരുവെള്ളത്തിലാഴുന്ന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കോറമംഗല, എസ്ടി ബെഡ്, ജെസി റോഡ്, ശാന്തിനഗർ ബസ് സ്റ്റേഷൻ, എച്ച്എസ്ആർ ലേഒൗട്ട്, കെആർ പുരം, നന്ദഗോകുല ലേഒൗട്ട് തുടങ്ങിയിടങ്ങളിൽ മഴച്ചാലുകളും മറ്റും കയ്യേറിയുള്ള നിർമാണങ്ങളെക്കുറിച്ച് സർവേ നടത്താൻ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ടാസ്ക് ഫോഴ്സ് (ബിഎംടിഎഫ്). ഇവർ നടത്തുന്ന അവലോകനത്തിന്റെ പശ്ചാത്തലത്തിൽ, കയ്യേറ്റമൊഴിപ്പിച്ച് മഴവെള്ളച്ചാൽ തെളിക്കുന്ന നടപടികളുമായി ബിബിഎംപി മുന്നോട്ടു പോകും. മഹാനഗരത്തിലെ 132 കിലോമീറ്റർ മഴവെള്ളച്ചാലുകളുടെ നിർമാണ പ്രവർത്തനങ്ങൾ 2018 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജ്. 62…
Read Moreനമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളോടും ഷോപ്പിങ് മാളുകളോടും ചേർന്നു കൂടുതൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ വരുന്നു. ട്രിനിറ്റി, ഇന്ദിരാനഗർ, ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിലും വൈറ്റ്ഫീൽഡ് ഫീനിക്സ് മാർക്കറ്റ് സിറ്റി, കോറമംഗല ഫോറം മാൾ, ഗരുഡ മാൾ എന്നിവിടങ്ങളിലുമാണു പുതിയ ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുന്നതെന്നു ട്രാഫിക് ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗോയൽ പറഞ്ഞു. നിലവിൽ എംജി റോഡ് മെട്രോ സ്റ്റേഷനിലാണു പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ വന്നിറങ്ങുന്നവരിൽ നിന്ന് ഓട്ടോക്കാർ അമിത നിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു…
Read More