ബെംഗളൂരു∙ ഹൊസൂർ കൈരളി സമാജത്തിന്റെ ഓണച്ചന്ത നാളെമുതൽ സെപ്റ്റംബർ മൂന്നുവരെ ഹൊസൂർ ബസ് സ്റ്റാൻഡിന് എതിർവശത്തെ ജെഎംസി ഗോൾഡൻ കോംപ്ലക്സിൽ നടക്കും. നാളെ വൈകിട്ടു നാലിനാണ് ഉദ്ഘാടനം. കേരളത്തിൽനിന്നെത്തിക്കുന്ന ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭിക്കുമെന്നു പ്രസിഡന്റ് ജി.മണി അറിയിച്ചു.
∙ കോടിഹള്ളി അയ്യപ്പ സേവാ സമിതിയുടെ ഓണച്ചന്ത സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ ക്ഷേത്രം ഹാളിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുമെന്നു സെക്രട്ടറി കെ.എം.ശ്രീനിവാസൻ അറിയിച്ചു. ഫോൺ: 9740835009
∙ ആനേപ്പാളയ അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടിനും മൂന്നിനും ക്ഷേത്രാങ്കണത്തിൽ ഓണച്ചന്ത സംഘടിപ്പിക്കും. ഓണം കായിക മത്സരങ്ങൾ സെപ്റ്റംബർ 10നു രാവിലെ 10 മുതൽ നീലസന്ദ്ര ബിടിഎ കോംപ്ലക്സിന് എതിർവശത്തെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്നു ജോയിന്റ് സെക്രട്ടറി സുഭാഷ് ജി. പുള്ളുവേലി അറിയിച്ചു.
∙ ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണച്ചന്ത സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ എംഇജി ലേഔട്ടിൽ പ്രവർത്തിക്കുമെന്നു പ്രസിഡന്റ് റെജി മലയിൽ അറിയിച്ചു. ഫോൺ: 9538310997, 9845133975, 9480589897
∙ ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ ഒന്നു മുതൽ മൂന്നുവരെ നടക്കും. ബാട്യാരായണപുര ശാരദ ഹൈസ്കൂളിന് എതിർവശത്തുള്ള ഡിസിഎസ് സിൽവർ ജൂബിലി ഹാളിൽ രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെയാണു ചന്ത പ്രവർത്തിക്കുകയെന്നു സെക്രട്ടറി ജി.ജോയ് അറിയിച്ചു.