ബെംഗളൂരു∙ ഇന്ദിരാ കന്റീനുകൾ വടക്കൻ കർണാടകയിലും ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ മജസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം. വടക്കൻ മേഖലയുടെ തനതുവിഭവമായ ജോവറിൽ നിന്നുണ്ടാക്കുന്ന റൊട്ടിയും ചമ്മന്തിപ്പൊടിയും അഞ്ഞൂറിലേറെ പേർക്ക് സൗജന്യമായി നൽകിയായിരുന്നു പ്രതിഷേധം.
ഇന്ദിരാ കന്റീനുകൾ സ്ഥാപിക്കാതെ, ഹൈദരാബാദ് കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക പ്രദേശങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് വാട്ടാൽ നാഗരാജ് ആരോപിച്ചു. ഈ പ്രദേശങ്ങളോടു സർക്കാരിന് ചിറ്റമ്മ നയമാണ്. പ്രവർത്തനം ആരംഭിച്ച കന്റീനുകളിൽ വടക്കൻ കർണാടകയിൽ നിന്നുള്ള വിഭവങ്ങൾ വിളമ്പണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ബെളഗാവി സുവർണ വിധാൻ സൗധയ്ക്കു മുന്നിൽ അടുത്തയാഴ്ച കന്നഡ അനുകൂല സംഘടനകൾ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.