റെയിൽവേ കനിഞ്ഞു, ഓണാഘോഷത്തിന് ആശ്വാസമേകി സ്പെഷൽ ട്രെയിൻ

ബെംഗളുരു മലയാളികൾക്ക് ആശ്വാസമേകി സെപ്തംബർ 1ന് വെള്ളിയാഴ്ച വൈകീട്ട് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സ്വകാര്യ ബസ്സ് സർവ്വീസുകളുടെ പകൽക്കൊള്ളയിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് റെയിൽവേ വെബ്സൈറ്റിൽ നിന്ന് ഉടൻ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച വൈകീട്ട് 3.20ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575 YPR- KCVL Exp) കൊച്ചുവേളിയിൽ പിറ്റേന്ന് കാലത്ത് 6:50 നു എത്തിച്ചേരും. ട്രെയിനിന്റെ സമയവും നിര്‍ത്തുന്ന സ്ഥലങ്ങളും താഴെ ചേര്‍ക്കുന്നു

Read More

മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം;ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചു.

മുംബൈ : 12 വര്‍ഷത്തിനു ശേഷം മുംബൈ നഗരം വീണ്ടും വെള്ളത്തിനടിയില്‍,തുടര്‍ച്ചയായി പെയ്ത മഴയുടെ ഫലമായി ലോവേര്‍ പരേല്‍,കൊളാബ,ദാദര്‍,തുടങ്ങിയ പല സ്ഥലങ്ങളിലെയും റോഡുകള്‍ വെള്ളത്തിനടിയിലായി.ട്രാക്കുകള്‍ വെള്ളത്തിനടിയിലായത്തോടെ മുംബൈ നഗരത്തിന്റെ ജീവനാടിയായ സബര്‍ബന്‍ ട്രെയിനുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു,അത് ജോലി ആവശ്യങ്ങള്‍ക്കും മറ്റും നഗരത്തിലെത്തിയ ആളുകളെ ബുദ്ധിമുട്ടിലാക്കി. പരെലിലെ കെ ഇ എം ആശുപതിയില്‍ വെള്ളം കയറി,അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു.

Read More

ചിക്കബാനവാര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ ക്ലാസുകൾ തുടങ്ങി.

ബെംഗളൂരു ∙ ചിക്കബാനവാര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ ക്ലാസുകൾ തുടങ്ങി. ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7411442893 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു.

Read More

സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്ക് ചെറിയ തിരിച്ചടി;ഓണം അവധിക്കു ശേഷം കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കർണാടക ആർടിസി 38 സ്പെഷലുകൾ പ്രഖ്യാപിച്ചു;

ബെംഗളൂരു∙ ബലിപെരുന്നാൾ, ഓണം അവധിക്കു ശേഷം കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കർണാടക ആർടിസി 38 സ്പെഷലുകൾ പ്രഖ്യാപിച്ചു. കോട്ടയം (4), എറണാകുളം (6), തൃശൂർ (6), പാലക്കാട് (6), കോഴിക്കോട് (6), മാഹി (4), കണ്ണൂർ (6) എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ 4, 5, 10 തീയതികളിലായാണ് സ്പെഷൽ സർവീസുകൾ. ഇതിനു പുറമെ ഈയാഴ്ച നാട്ടിലേക്കു പോകുന്നവർക്കായി കർണാടക ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 64 സ്പെഷൽ ബസുകളാണുള്ളത്. കോട്ടയം…

Read More

ഭർത്താവിനോടുള്ള വിരോധം തീർക്കാൻ അമ്മയുടെ ക്രുരത; മട്ടുപ്പാവിൽ നിന്ന് ആദ്യം തള്ളിയിട്ടിട്ടും സ്വന്തം മകൾ മരിച്ചില്ല; വലിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും വീഴ്‌ത്തി മരിച്ചെന്ന് ഉറപ്പിച്ചു; നാട്ടുകാർ പിടികൂടി പൊലീസിൽ എത്തിച്ച സ്വാതിക്ക് മാനസിക പ്രശ്‌നങ്ങളെന്നും മൊഴി:

ബംഗളൂരു: ഏഴുവയസ്സുകാരിയെ പാർപ്പിടസമുച്ചയത്തിന്റെ മട്ടുപ്പാവിൽനിന്ന് തള്ളിയിട്ട് കൊന്നതിന് പിന്നിൽ കുട്ടിയുടെ അമ്മയെന്നെ് പൊലീസ്. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ട മകൾക്ക് ജീവനുണ്ടെന്ന് കണ്ട് വലിച്ചിഴച്ച് മുകളിൽകൊണ്ടുപോയി വീണ്ടും തള്ളിയിടുകയും ചെയ്ത ക്രൂരതയാണ് നടന്നത്. ബംഗളൂരു ജരഗനഹള്ളിയിലാണ് സംഭവം. ഐഷിക എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പശ്ചിമബംഗാൾ സ്വദേശിനി സ്വാതിയാണ് (30) അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നും പൊലീസ് അറിയിച്ചു. ഒമ്പതുവർഷംമുമ്പ് വിവാഹശേഷമാണ് സ്വാതി ബെംഗളൂരുവിലെത്തിയത്. ഐ.ടി. കമ്പനി ജീവനക്കാരനാണ് ഭർത്താവ് കാഞ്ചൻ. തന്നോടുള്ള വിരോധം…

Read More

ഓണം അഴിക്കുള്ളില്‍ തന്നെ;ജനപ്രിയ നായകന് ജാമ്യമില്ല.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. ഇത് മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഇതില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്.…

Read More

ഓണാഘോഷം ഗംഭീരമാക്കാന്‍ കേരള സംഗീത ഉപകരണങ്ങളുടെ വിപണന മേള എം ജി റോഡില്‍.

ബെംഗളൂരു∙ ഓണക്കാലത്ത് വാദ്യസംഗീതത്തിന്റെ താളമേളവുമായാണ് കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  സുരഭിയിൽ ഓണം വിപണനമേള ആരംഭിച്ചിരിക്കുന്നത്. എംജി റോഡ് പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്ങിലെ നവീകരിച്ച ഷോറൂമിൽ കേരളീയ വാദ്യോപകരണങ്ങളുടെ  വൈവിധ്യ ശേഖരമാണ് വിൽപനയ്ക്കുള്ളത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, തുടി, ഹാർമോണിയം, വയലിൻ, ശ്രുതിപ്പെട്ടി എന്നിവയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും വിൽപനയ്ക്കുണ്ടെന്ന് ഷോറൂം മാനേജർ സംഗീത് റാം പറഞ്ഞു. 750 മുതൽ 15,000 രൂപവരെയാണ് വില. കുത്താമ്പുള്ളിയിൽ നിന്നാണ് കൈത്തറി വസ്ത്രങ്ങളെത്തിയത്. കേരളീയ സാരികൾക്ക് 600 മുതൽ 6000 രൂപവരെയാണ്…

Read More

കേരളത്തിന്റെ വികസനത്തിൽ മറുനാടൻ-പ്രവാസി മലയാളികളുടെ പ‌ങ്കാളിത്തം ഉറപ്പാക്കുന്നതിനു നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികളെ ലഭിച്ചേക്കും.

ബെംഗളൂരു : കേരളത്തിന്റെ വികസനത്തിൽ മറുനാടൻ-പ്രവാസി മലയാളികളുടെ പ‌ങ്കാളിത്തം ഉറപ്പാക്കുന്നതിനു നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികളെ ലഭിച്ചേക്കും. രാജ്യത്തിനകത്ത് കർണാടകയിൽ നി‌ന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അ‌ടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ പ്രാതിനിധ്യം തീരുമാനിച്ചത്. അംഗങ്ങളിൽ പ്രവാസി തിരിച്ചറിയൽ കാർഡുള്ള 500 സംഘടനാ പ്രതിനിധികൾക്കു മുൻഗണന ലഭിക്കു‍മെന്നാണു സൂചന. 2018ൽ ആകും ആദ്യ കേരള സഭ നടക്കുക. പ്രവർത്തനത്തിനു നോർക്ക കരടു രേഖ തയാറാക്കി. അടുത്തമാസം ഇതു മന്ത്രിസഭ പരിഗണിക്കുന്നതോടെ…

Read More
Click Here to Follow Us