സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്ക് ചെറിയ തിരിച്ചടി;ഓണം അവധിക്കു ശേഷം കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കർണാടക ആർടിസി 38 സ്പെഷലുകൾ പ്രഖ്യാപിച്ചു;

ബെംഗളൂരു∙ ബലിപെരുന്നാൾ, ഓണം അവധിക്കു ശേഷം കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കർണാടക ആർടിസി 38 സ്പെഷലുകൾ പ്രഖ്യാപിച്ചു. കോട്ടയം (4), എറണാകുളം (6), തൃശൂർ (6), പാലക്കാട് (6), കോഴിക്കോട് (6), മാഹി (4), കണ്ണൂർ (6) എന്നിവിടങ്ങളിൽ നിന്ന് സെപ്റ്റംബർ 4, 5, 10 തീയതികളിലായാണ് സ്പെഷൽ സർവീസുകൾ. ഇതിനു പുറമെ ഈയാഴ്ച നാട്ടിലേക്കു പോകുന്നവർക്കായി കർണാടക ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിച്ചു.

ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 64 സ്പെഷൽ ബസുകളാണുള്ളത്. കോട്ടയം (5), എറണാകുളം (7), മൂന്നാർ (1), തൃശൂർ (9), പാലക്കാട് (6), കോഴിക്കോട് (13), മാഹി (4), കണ്ണൂർ (19) എന്നിവിടങ്ങളിലേക്കാണ് സ്പെഷലുകൾ. നാട്ടിലേക്കു വൻതിരക്കുള്ള സെപ്റ്റംബർ ഒന്നിനു കണ്ണൂർ (15), കോഴിക്കോട് (10) എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സ്പെഷലുകൾ.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഇത്തവണ കേരള ആർടിസിയും കർണാടകയും നാട്ടിലേക്ക് ആവശ്യത്തിനു സ്പെഷലുകൾ അനുവദിച്ചതു ദീർഘദൂര സ്വകാര്യ ബസുകളുടെ ടിക്കറ്റ് വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണ ഉൽസവകാലങ്ങളിൽ പരമാവധി 30 സ്പെഷലുകൾ അനുവദിക്കാറുള്ള കേരള ആർടിസിക്ക് ഇത്തവണ എൺപതിലേറെ അധിക സർവീസുകളാണ് ബെംഗളൂരുവിൽ നിന്നുള്ളത്.

കർണാടക ആർടിസിയും കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ സ്പെഷലുകളിൽ ബുക്കിങ് തുടങ്ങിയതോടെ സ്വകാര്യ ബസുകളിൽ പലതും ടിക്കറ്റ് ചാർജ് കുറയ്ക്കാൻ നിർബന്ധിതരായി. സെപ്റ്റംബർ ഒന്നിന് ബെംഗളൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 3750 രൂപ വരെയായിരുന്നു സ്വകാര്യ ബസുകളിലെ നിരക്ക്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

എന്നാൽ ടിക്കറ്റ് വിൽപന മന്ദഗതിയിലായതോടെ 500 രൂപയോളമാണ് നിരക്കു കുറഞ്ഞത്. ഓണാവധിക്കു ശേഷം നാട്ടിൽ നിന്നു തിരികെയുള്ള സർവീസുകളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 2750 രൂപയാണ് സ്വകാര്യ ബസുകളിലെ ഉയർന്ന ടിക്കറ്റ് ചാർജ്.

ഓണാവധിക്കു ശേഷം നാട്ടിൽ നിന്നു മടങ്ങുന്നവർക്കായി രണ്ടു സ്പെഷൽ ട്രെയിനുകൾ. എറണാകുളം–യശ്വന്തപുര സ്പെഷൽ (06548) സെപ്റ്റംബർ ആറിനും എറണാകുളം–ബാനസവാടി സുവിധ (82615) സെപ്റ്റംബർ 10നുമാണ് സർവീസ് നടത്തുന്നത്. യശ്വന്ത്പുര സ്പെഷൽ ട്രെയിനിൽ വെയ്റ്റ് ലിസ്റ്റിലായെങ്കിലും 10നുള്ള ബാനസവാടി സുവിധയിൽ നൂറുകണക്കിനു ടിക്കറ്റുകൾ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts