ചെന്നൈ∙ അമ്മയുടെ ഓർമകൾക്കുമുന്നിൽ വൈരാഗ്യം മറക്കുന്ന മക്കളെപ്പോലെ, തമിഴ്നാട്ടിൽ ഒപിഎസും ഇപിഎസും ‘സ്നേഹത്തിലായി’. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷമാണ് ഒ.പനീർസെൽവം, എടപ്പാടി പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചത്. ‘അമ്മ’ ജയലളിതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ആസ്ഥാനത്തെത്തിയാണു പനീർസെൽവം ലയന തീരുമാനം അറിയിച്ചത്. വി.കെ.ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ പാർട്ടി പിടിച്ചടക്കുമെന്നും തങ്ങൾ പുറത്താകുമെന്നുമുള്ള ഭയമാണ് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാൻ പ്രചോദിപ്പിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ.ശശികലയെ നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി…
Read MoreDay: 21 August 2017
ചിന്നമ്മയും ഇലവരശിയും ജീവിച്ചിരുന്നത് ജയിലിന് പുറത്തു;തെളിവുകള്‍ പുറത്തു;വീഡിയോ ഇവിടെ കാണാം.
ബംഗളൂരു: ശശികലയും ഇളവരസിയും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുപോയതായി സംശയിക്കുന്നുവെന്ന് കർണാടക മുൻ ജയിൽ ഡിഐജി ഡി രൂപ. ജയിലിലെ പ്രധാന വാതിലെന്ന് കരുതുന്ന വഴിയിലൂടെ ജയിൽ വസ്ത്രത്തിലല്ലാതെ ശശികലയും ഇളവരസിയും കടന്നുവരുന്ന ദൃശ്യങ്ങൾ രൂപ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. വിഐപി ആയാണ് പരപ്പന ജയിലിലെ ശശികലയുടെ താമസമെന്ന് റിപ്പോർട്ട് നൽകിയ മുൻ ജയിൽ ഡിഐജി രൂപ അത് സാധൂകരിക്കുന്ന തെളിവാണ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്.ശശികലയും ഇളവരസിയും ജയിൽ വിട്ട് പുറത്തുപോയെന്ന സംശയവും അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും. ജയിലിലെ പ്രധാന…
Read Moreആവേശം അണപൊട്ടിയ രാവിൽ റാന്തലിന് തിരിതെളിഞ്ഞു;ബെംഗളൂരു മലയാളികളുടെ സ്വന്തം മ്യൂസിക്കൽ ബാന്റായ റാന്തലിന്റെ ആദ്യ പ്രകടനം നടന്നത് ” നൻമ സാംസ്കാരിക വേദി” അങ്കണത്തിൽ.
ബെംഗളൂരു :ഉച്ചനേരത്ത് നിർത്താതെ പെയ്ത മഴ ഒന്നു ശമിച്ചു. സമയം 04:00 മണി: മണ്ണും മനസ്സും തണുത്തിരുന്നു, വിബിഎച്ച്സി നൻമ കൾചറൽ അസോസിയേഷനിലെ പ്രധാന സംഘാടകർ ചിന്തയിലാണ് ,ആകാശത്തിലെ കാർമേഘങ്ങളിൽ ഒരു പാതി സംഘാടകരുടെ മുഖങ്ങളിലും ദൃശ്യം. ഇനിയും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടോ ? റാന്തലിന്റെ ആദ്യ പ്രകടനം മഴയിൽ മുങ്ങിപ്പോകുമോ? യോഗ സെന്ററിന് സമീപമൊരുക്കിയ തുറന്ന വേദി മഴയിൽ മുങ്ങുമോ ?വേദി മഴയിൽ നനയാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റാനുള്ള ചിന്തകൾ അണിയറയില്‍. സമയം 5:30 ആകാശത്തിലെ കാർമേഘങ്ങൾ മാറി സംഘടകരുടേയും ശബദവിന്യാസക്കാരുടേയും മുഖത്ത്…
Read Moreകൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്.
ബെംഗളൂരു ∙ കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്. മലയാളികൾ ഉൾപ്പെടെ ഐടി മേഖലയിലെ നൂറുകണക്കിനു ജീവനക്കാർ ചേർന്നു രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐപിയു) ആണ് റജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഐടി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒട്ടേറെ സംഘടനകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ റജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയൻ സംഘടന വിരളമാണ്. കമ്പനികൾക്കു പുറത്തുനിന്നു ട്രേഡ് യൂണിയൻ രൂപീകരിക്കാം സംസ്ഥാന തൊഴിൽ നിയമങ്ങൾ പ്രകാരം ഐടി കമ്പനികൾ കേന്ദ്രീകരിച്ചു തൊഴിലാളി…
Read More