ബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോ‍ർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.

ബെംഗളൂരു ∙ ഇത്തവണ ബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോ‍ർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു തിരക്കു തുടങ്ങുന്ന ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ നാലു ദിവസങ്ങളിലായി എൺപതിലേറെ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. ബാബു അറിയിച്ചു. ഓരോ ദിവസവും ശരാശരി 20 എണ്ണം വീതം എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, പയ്യന്നൂർ, തലശേരി, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കെല്ലാം സ്പെഷൽ സർവീസുകളുണ്ടാകും.

കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 94835 19508 (മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 87626 89508(പീനിയ) മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ കൂടുതൽ സ്പെഷലുകൾ നേരത്തെ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ബെംഗളൂരു മലയാളികൾ. സ്വകാര്യ ബസുകളുടെ നിരക്കു കൊള്ളയിൽ നിന്ന് ആശ്വാസമാകും കേരള ആർടിസിയുടെ സ്പെഷൽ ബസുകളെന്നു ബൊമ്മനഹള്ളിയിൽ നിന്നുള്ള നിതിൻ അഭിപ്രായപ്പെട്ടു. ആവശ്യത്തിനു സ്പെഷൽ ബസുകൾ ഇല്ലാത്തതിനാലാണ് മലയാളികൾ കർണാടക ആർടിസിയെയും സ്വകാര്യ ബസുകളെയും ആശ്രയിക്കുന്നത്. സേലം, പാലക്കാട് വഴി കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കണമെന്നാണ് മഡിവാളയിൽ നിന്നുള്ള ബൈജുവിന്റെ ആവശ്യം. സ്വകാര്യ ബസുകളെ അപേക്ഷിച്ചു ടിക്കറ്റ് ചാർജ് വളരെ കുറവുള്ള കേരള ആർടിസി സ്പെഷലുകൾ സാധാരണക്കാർക്കു ഓണക്കാലത്തു കൂടുതൽ സഹായകരമാകുമെന്നു ഇലക്ട്രോണിക് സിറ്റി നിവാസി സന്തോഷ് കുമാർ പറയുന്നു.

ഇതുവരെ പ്രഖ്യാപിച്ച സ്പെഷൽ ബസുകൾ

1. കോട്ടയം: ഡീലക്സ്(കോഴിക്കോട് വഴി) –വൈകിട്ട് 6.30: 2. എറണാകുളം:– ഡീലക്സ്(കോഴിക്കോട് വഴി) –വൈകിട്ട് 6.00 3. എറണാകുളം:– ഡീലക്സ്(കോഴിക്കോട് വഴി) –വൈകിട്ട് 6.15 4. തൃശൂർ:– ഡീലക്സ്(കോഴിക്കോട് വഴി) –രാത്രി 7.00 5. തൃശൂർ:– ഡീലക്സ്(കോഴിക്കോട് വഴി) –രാത്രി 7.15 6. തൃശൂർ:– ഡീലക്സ്(സേലം, പാലക്കാട്) –രാത്രി 8.30 7. കോഴിക്കോട്:– ഡീലക്സ്(മാനന്തവാടി) –രാത്രി 8.20 8. കോഴിക്കോട്:– ഡീലക്സ്(മാനന്തവാടി) –രാത്രി 9.25 9. കോഴിക്കോട്:– ഡീലക്സ്(മാനന്തവാടി) –രാത്രി 9.35 10. കോഴിക്കോട്:– ഡീലക്സ്(മാനന്തവാടി) –രാത്രി 9.45 11. കോഴിക്കോട്:– ഡീലക്സ്(ബത്തേരി) –രാത്രി 11.25 12. കോഴിക്കോട്:– എക്സ്പ്രസ്(മാനന്തവാടി) –രാത്രി 11.50 13. തലശേരി:– ഡീലക്സ്(കൂത്തുപറമ്പ് വഴി) –രാത്രി 10.20

14. കണ്ണൂർ:– ഡീലക്സ്(മട്ടന്നൂർ വഴി) – രാത്രി 9.46 15. കണ്ണൂർ:– എക്സ്പ്രസ്(മട്ടന്നൂർ വഴി) – രാത്രി 10.00 16. കണ്ണൂർ:– സൂപ്പർഫാസ്റ്റ്(കൂത്തുപറമ്പ്) –രാത്രി 10.46 17. പയ്യന്നൂർ: എക്സ്പ്രസ് (കണ്ണൂർ, തളിപ്പറമ്പ്)– രാത്രി 9.15 18. പയ്യന്നൂർ: എക്സ്പ്രസ്(ചെറുപുഴ)– രാത്രി 10.15 19. ബത്തേരി: സൂപ്പർഫാസ്റ്റ് (ഗുണ്ടൽപേട്ട്) –രാത്രി 11.55

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us