മുംബൈ: ബോളിവുഡിന്റെ പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി. എംപിയാണ്. മുംബൈ എച്ച് എൻ റിലൈൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെയായിരുന്നു വിനോദ്ഖന്ന അഭിനയിച്ച അവസാന ചിത്രം. നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1997-ൽ ബിജെപിയിൽ ചേർന്നു. മൂന്നുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2002-ൽ വിനോദ് ഖന്ന കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. വ്യവസായിയായ കെ.സി.ഖന്നയുടെ മകനായിട്ടാണ് വിനോദ് ജനിച്ചത് .…
Read MoreDay: 27 April 2017
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ സുവർണ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു; ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, വാണി ജയറാം, രമേഷ് നാരായൺ, രഞ്ജിനി ജോസ്, വിജയ് യേശുദാസ്, വിധു പ്രതാപ് എന്നിവരുടെ സംഗീത സന്ധ്യ. ശോഭന, റോമ, രചന നാരായണൻ കുട്ടി, അനുമോൾ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങൾ.
ബെംഗളൂരു: കേരളത്തിന് പുറത്തുള്ള ഏറ്റവും പ്രശസ്തമായ അയ്യപ്പക്ഷേത്രമാണ് നഗരത്തിലെ ജാലഹള്ളി അയ്യപ്പക്ഷേത്രം.ശബരിമല തന്ത്രിയായിരുന്ന താഴമൺ മഠത്തിലെ കണ്ഠരര് പരമേശ്വരര് 1967 എപ്രിൽ 17 ന് ആണ് ഈ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. അൻപതു വർഷത്തിനിപ്പുറം നോക്കുമ്പോൾ മലയാളികളും അല്ലാത്തവരുമായ അനവധി അയ്യപ്പ ഭക്തൻമാർക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ജാലഹള്ളി അയ്യപ്പൻ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വൃശ്ചിക മാസത്തിൽ വൃതമെടുത്തു ശബരി മലക്ക് പോകുന്ന ബെംഗളൂരുവിൽ നിന്നുള്ള സ്വാമിമാരിൽ നല്ലൊരു ശതമാനവും മാലയിടുന്നത് ജാലഹള്ളി ക്ഷേത്രത്തിൽ നിന്നാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ അൻപതാം വർഷികം ഏപ്രിൽ 28,…
Read Moreകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്പ്‍വാരയിലെ സൈനിക ക്യാമ്പിന് നേരെ ഇന്നു പുലര്‍ച്ചെ 4.30ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടവരില്‍ ഒഫീസറും ഉള്‍പ്പെട്ടെതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത് . രണ്ട് ഭീകരരെ സൈന്യം വധിച്ചു . കൂടുതല്‍ ഭീകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന സൈന്യം പരിശോധിക്കുകയാണ്. ആറു മാസത്തിനു മുമ്പ് ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന സമാനരീതിയിലുള്ള ആക്രമണമാണിത്.
Read Moreനാളെ 7 സ്പെഷൽ സർവീസുകൂടി പ്രഖ്യാപിച്ച് കേരള ആർടിസി.
ബെംഗളൂരു :മെയ് ദിന അവധി കണക്കിലെടുത്ത് കേരള ആർടിസി നാളെ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 7 പ്രത്യേക സർവ്വീസ് കൂടി പ്രഖ്യാപിച്ചു. കോഴിക്കോട് (4), തൃശൂർ (1), ബത്തേരി (1), തലശ്ശേരി (1) എന്നിവിടങ്ങളിലേക്കാണ് അധിക സർവ്വീസുകൾ നടത്തുക എന്ന് കേരള ആർ ടി സി അറിയിച്ചു.ആദ്യം പ്രഖ്യാപിച്ച 10 സ്പെഷൽ സർവ്വീസുകളിൽ ടിക്കറ്റുകൾ മുഴുവനും വിറ്റുപോയതുകൊണ്ടാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. ഇതോടെ നാളെ മാത്രം കേരള ആർടിസി ബെംഗളുരുവിൽ നിന്ന് 17 സ്പെഷൽ സർവ്വീസുകളാണ് നാളെ നടത്തുന്നത്.കർണാടക ആർ ടി സി 20…
Read More