2019ലെ പൊതുതെരഞ്ഞെടുപ്പിലും എന്‍ഡിഎയെ മോദി നയിക്കും.

ഡല്‍ഹി : 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം.ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ മുന്നണിയെ സജ്ജാമാക്കാനും, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎയുടെ 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷതവഹിച്ചത്.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോദത്തില്‍ തീരുമാനമുണ്ടായി.നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ പിന്തുണയോടെയാണ്…

Read More

കേരളത്തിലും ഓപ്പറേഷന്‍ താമരയുമായി ബി ജെ പി;അസംതൃപ്തരായ പ്രമുഖ കോണ്‍ഗ്രെസ് നേതാക്കളെ ലക്ഷ്യം വക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി വിപുലികരണത്തിന് കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ കണ്ണ്‌ വെച്ച്‌‌ ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പുറത്ത്‌ നിന്ന്‌ കുടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേയ്‌ക്ക്‌ എത്തിക്കണമെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കുടുതല്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത്‌ തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തും. ദുര്‍ബല സാന്നിധ്യമായ ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ച്‌ തിരഞ്ഞെടുപ്പ്‌ തന്ത്രം മെനയുന്ന ബിജെപി കേരളത്തില്‍ മികച്ച അവസരം സ്വപ്‌നം കാണുന്നു. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി സംസ്ഥാനത്ത്‌‌  പ്രബല ശക്തിയാക്കാന്‍ കഴിയുമെന്നാണ്‌…

Read More

വിഷു- ഈസ്റ്റർ അവധി;13 സ്പെഷൽ ബസുകളുമായി കേരള ആർടിസി; നാളത്തെ സർവീസുകൾക്കുള്ള ബുക്കിംഗ് ഇന്നു തുടങ്ങും; മലബാർ ഭാഗത്തേക്കുള്ള ബുക്കിംഗ് അതത് ദിവസം രാവിലെ.

ബെംഗളൂരു : നാട്ടിലേക്കുള്ള വിഷു – ഈസ്റ്റർ തിരക്കിന് പരിഹാരമായി കേരള ആർ ടി സി 13 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.ഇന്ന് മൂന്നും നാളെ ആറും വ്യാഴാഴ്ച ആറും സ്പെഷൽ ബസുകളാണ് അധികമായി സർവ്വീസ് നടത്തുക. തിരുവനന്തപുരം,കോഴിക്കോട്, തൃശൂർ, ബത്തേരി, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ബസുകൾ. 12, 13 തീയതികളിലേക്കായി 18 സ്പെഷൽ ബസുകൾ നേരത്തെ കേരള ആർ ടി സി പ്രഖ്യാപിച്ചിരുന്നു.ഇവയിലെ ടിക്കറ്റുകർ വിറ്റഴിഞ്ഞതാണ് കൂടുതൽ സ്പെഷൻ സർവ്വീസുകൾ പ്രഖ്യാപിക്കാൻ കാരണം. ഏറ്റവും അധികം തിരക്കുള്ള നാളെ സേലം വഴി…

Read More

ഒരു ബട്ടണമർത്തിയാൽ ബെംഗളൂരു പോലീസ് പാഞ്ഞെത്തും;സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയുള്ള “സുരക്ഷ” ആപ്പ് നിങ്ങളും ഡൗൺലോഡ് ചെയ്തോളൂ.

ബെംഗളൂരു : സ്ത്രീകൾക്കെതിരെയുള്ള അക്രമണം തുടരുമ്പോൾ അപകട ഘട്ടങ്ങളിൽ അതി വേഗം സഹായം എത്തിക്കുന്നതിനായി ബെംഗളൂരു പോലീസ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആപ്പിലെ എസ് ഒ എസ് ബട്ടൺ അമർത്തിക്കൊണ്ട്  അവശ്യഘട്ടങ്ങളിൽ പോലീസ് സഹായം തേടാം. എസ് ഒ എസ് ബട്ടൺ ഒരു പ്രാവശ്യം അമർത്തുകയോ പവർ ബട്ടൺ തുടർച്ചയായി അഞ്ചു പ്രാവശ്യം അമർത്തിയാൽ ഉടനടി മൊബൈലിൽ നിന്നുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. പത്ത് സെക്കന്റിനകം മൊബൈലിലേക്ക് പോലീസിന്റെ വിളി എത്തുകയും ചെയ്യും.എന്താണ് പ്രശ്നമെന്ന്…

Read More
Click Here to Follow Us