ഒരു ബട്ടണമർത്തിയാൽ ബെംഗളൂരു പോലീസ് പാഞ്ഞെത്തും;സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയുള്ള “സുരക്ഷ” ആപ്പ് നിങ്ങളും ഡൗൺലോഡ് ചെയ്തോളൂ.

ബെംഗളൂരു : സ്ത്രീകൾക്കെതിരെയുള്ള അക്രമണം തുടരുമ്പോൾ അപകട ഘട്ടങ്ങളിൽ അതി വേഗം സഹായം എത്തിക്കുന്നതിനായി ബെംഗളൂരു പോലീസ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആപ്പിലെ എസ് ഒ എസ് ബട്ടൺ അമർത്തിക്കൊണ്ട്  അവശ്യഘട്ടങ്ങളിൽ പോലീസ് സഹായം തേടാം. എസ് ഒ എസ് ബട്ടൺ ഒരു പ്രാവശ്യം അമർത്തുകയോ പവർ ബട്ടൺ തുടർച്ചയായി അഞ്ചു പ്രാവശ്യം അമർത്തിയാൽ ഉടനടി മൊബൈലിൽ നിന്നുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. പത്ത് സെക്കന്റിനകം മൊബൈലിലേക്ക് പോലീസിന്റെ വിളി എത്തുകയും ചെയ്യും.എന്താണ് പ്രശ്നമെന്ന്…

Read More