ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. തോല്‍വിയുടെ വക്കോളമെത്തിയ മല്‍സരത്തില്‍ 75 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഇതോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ് (1-1). ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് വെറും 112 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 41 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസീസ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍…
Read MoreMonth: March 2017
മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍
ബെംഗളൂരു: മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കര്‍ണാടകയിലെ മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. സുനകല്‍മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടെയും ആയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കേസില്‍ മുഹമ്മദ് വാസില്‍ (42), റഷീദുന്നീസ (38), മന്ത്രവാദി നസീം താജ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ മൂന്നുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഹൊസഹള്ളി റോഡിന് സമീപത്തെ കനാലില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴുത്ത് മുറിച്ചനിലയിലും കാലില്‍…
Read Moreവയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.
കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്‍പറ്റ പൊലീസ് കസറ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു.കുട്ടികള്‍ പുറത്തുപോകുന്ന അവസരങ്ങളില്‍ മധുരപലഹാരങ്ങള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. കേസ് അന്വേഷണഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വയനാട് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു.
Read Moreബജറ്റ് ചോര്‍ച്ച: നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും.
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍ . അതുകൊണ്ടുതന്നെ ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. അതിനിടെ ബജറ്റ് ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും . മൂന്ന് ദിവസമാണ് ചര്‍ച്ച . ഡപ്യൂട്ടി സ്പീക്കറാണ് ആദ്യം സംസാരിക്കുക .
Read Moreമണികിലുക്കം നിലച്ചിട്ട് ഒരു വര്ഷം.
മലയാളസിനിമയ്ക്കും കലാസാംസ്കകാരിക മേഖലയേ്ക്കും നികത്താനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു. ചാലക്കുടിയിൽ രാമൻ – അമ്മിണി ദന്പതികളുടെമകനായി 1971ൽ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിത വൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ…
Read Moreബാലികാ പീഡനം: ബെല്ലന്തൂരിലെ പ്രീ സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവ്.
ബെംഗളൂരു : സ്കൂൾ സൂപ്പർവൈസർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന ബെല്ലന്തൂരിലെ പ്രീ നഴ്സറി സ്കൂൾ അടച്ചു പൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി പി ഐ) ഉത്തരവിട്ടു.ഇവിടെ പഠിച്ചിരുന്ന കുട്ടികളെ സമീപത്തേ റജിസ്ടേഡ് പ്രീ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു. മൂന്നര വയസ്സുള്ള മകൾ പീഡനത്തിന് ഇരയായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ സൂപ്പർവൈസർ മഞ്ജുനാഥിനെയാണ് പോലീസ് ആദ്യം അറെസ്റ്റ് ചെയ്തത്.സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന് സ്കൂൾ ചെയർമാനേയും പ്രിൻസിപ്പാളിനെയും അറസ്റ്റ്…
Read Moreകേരള ബജെറ്റ് 2017 ഒറ്റ നോട്ടത്തില്‍.
മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും ക്ഷീരവികസനത്തിന് 97 കോടി അനുവദിച്ചിട്ടുണ്ട് മറൈന്‍ ആംബുലന്‍സ് സംവിധാനത്തിന് രണ്ടു കോടി നീക്കിവെച്ചു ലക്ഷ്യമിടുന്നത് അഗതിരഹിത സംസ്ഥാനം വിപണി ഇടപെടലിന് 420 കോടിരൂപ ആരോഗ്യമേഖലയ്‌ക്ക് ഊന്നല്‍; ചികില്‍സാസഹായ പദ്ധതികള്‍ തുടരും വിദ്യാഭ്യാസമേഖല ഹൈടെക് ആക്കും എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 574 കോടി ഭിന്നശേഷിക്കാര്‍ക്കായി 250 കോടി സ്മാര്‍ട്ട്‌സിറ്റി മിഷന് 100കോടി ജന്റം പദ്ധതിക്ക് 150കോടി സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് സഹായം കയര്‍ മേഖലയ്ക്ക് 128 കോടി പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 270 കോടി റോഡ് വികസനത്തിന് വന്‍ പദ്ധതി…
Read Moreസ്പെഷൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു;എപ്രിൽ 5, 12 തീയതികളിലേക്ക് ടിക്കറ്റുകൾ ലഭ്യം.
ബെംഗളുരു: രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ച മൈസുരു – ബെംഗളൂരു- എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 5, 12 തീയതികളിലേക്ക് ടിക്കറ്റ് ലഭ്യമാണ്. തിരക്ക് കൂടുന്നതിനനുസരിച്ച് ചാർജ് കൂടുന്ന ട്രൈയിനിൽ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ കാശു ലാഭിക്കാന്‍ കഴിയും. മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം ജംഗ്ഷനിലെത്തും തിരിച്ച്…
Read Moreട്രാഫിക് നിയമ ലംഘകരെ ജാഗ്രതൈ! കഴുത്തിൽ ക്യാമറയും തൂക്കി അവർ വരുന്നു.ബെംഗളൂരു പോലീസിന്റെ പുതിയ ” അവതാരം” ഇങ്ങനെ.
ബെംഗളൂരു :ഒരു വലിയ സിറ്റി എന്ന നിലക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങൾ ഓടുന്ന ഒരിടമാണ് ബെംഗളൂരു. ട്രാഫിക് നിയമങ്ങൾ പരിപാലിക്കുക എന്നതും നിയമ ലംഘകരെ പിടികൂടുക എന്നതും ട്രാഫിക് പോലീസുകാരന് ശ്രമകരമായ ജോലിയാണ്. ഈ ജോലിയിൽ സഹായകരമാകാൻ വേണ്ടി വർഷങ്ങൾക്ക് മുന്പ് തന്നെ ബെംഗളൂരു ട്രാഫിക് പോലീസിന് ഡിജിറ്റൽ ക്യാമറകൾ നൽകിയിരുന്നു. ഇപ്പോൾ ഒരു പുതിയ സംവിധാനവുമായാണ് ബെംഗളൂരു ട്രാഫിക് പോലീസ് വന്നിരിക്കുന്നത്, തിരക്കേറിയ ഇടങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കഴുത്തിൽ തൂക്കിയിട്ട ക്യാമറകളുമായി പോലീസ് നഗരത്തിൽ ഉണ്ടാവും. കഴുത്തിൽ…
Read Moreജനരോഷത്തിന് മുന്‍പില്‍ പിടിച്ചു നില്ക്കാനായില്ല;ഉരുക്ക് ഫ്ലൈഓവര്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി.
ബെന്ഗളൂരു : 2700 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ചാലുക്യ സര്‍ക്കിളില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ് ലേക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്റ്റീല്‍ ഫ്ലൈഓവറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.നഗര വികസന കാര്യമന്ത്രി ശ്രീ കെ ജെ ജോര്‍ജ് ഔദ്യോകികമായി അറിയിച്ചതാണ് ഇക്കാര്യം. വായിക്കുക : രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക് ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍! വായിക്കുക :എതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു. വായിക്കുക : നാളെ നടക്കേണ്ട നിർമ്മാണ…
Read More