കേന്ദ്രം തുണച്ചു;ജല്ലിക്കെട്ട് നടക്കും.

നാളെ മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. ജല്ലിക്കട്ടിന് അനുമതി ലഭിച്ചതറിഞ്ഞ് ചെന്നൈ മറീനാബീച്ചിലും മധുരയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. ജല്ലിക്കട്ട് ഒരു നിമിത്തമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും മറുപടിയായി തമിഴ്‌നാട്ടിലെമ്പാടും ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ ആദ്യവിജയമാണിത്. കേന്ദ്ര വനം, പരിസ്ഥിതിമന്ത്രാലയവും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഉച്ചയ്ക്ക് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ വൈകിട്ട് അഞ്ച് മണിയോടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചു.…

Read More
Click Here to Follow Us