തിരുവനന്തപുരം: മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ അവധി സമരം പിൻവലിച്ച് ഐഎഎസ് അസോസിയേഷൻ. സമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ ഉദ്യോഗസ്ഥർക്ക് പിണറായി മുന്നറിയിപ്പ് നൽകി. ജേക്കബ് തോമസിനെതിരെ അസോസിയേഷൻ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അതേസമയം സമരം സർക്കാറിനെതിരെ അല്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു. കൂട്ട അവധി പ്രതിഷേധത്തിനൊരുങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് കടുത്ത നിലപാട്. കൂടിക്കാഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഓരോരുത്തരായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം തീരുമാനിച്ചത് അംഗീകരിക്കാനാകില്ല, സമരം…
Read MoreDay: 9 January 2017
മോഹന്‍ലാല്‍ സിനിമ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു?അടുത്ത വര്ഷം രണ്ടാമൂഴം വരും.
എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന്‍റെ ന്യൂസ്മേക്കര്‍ സംവാദത്തിലാണ് എംടി സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നതെന്നും മോഹൻലാൽ അറിയിച്ചത്. മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം 1985 ലെ വയലാർ അവാർഡ് നേടിയിരുന്നു. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിലെ സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ വിവരിക്കുകയാണ് നോവലിൽ.…
Read Moreകര്‍ണാടക 2480 കോടി നല്‍കണം എന്ന് കാണിച്ചു തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു;കാവേരി വിഷയം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍
ബെന്ഗളൂരു : കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും 2480 കോടി രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു തമിഴ്നാട് സുപ്രീ കോടതിയെ സമീപിച്ചു.കഴിഞ്ഞ വര്ഷം കാവേരി നദീജല അതോറിറ്റി യുടെ നിര്‍ദേശ പ്രകാരമുള്ള ജലം വിട്ടു നല്‍കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല ,പിന്നീട് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക തമിഴ്നാടിനു ജലം വിട്ടുകൊടുക്കാന്‍ തയ്യാറായത്.അത് തന്നെ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു.ഇങ്ങനെ വൈകിയത് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കര്‍ണാടക നല്‍കണം എന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. രണ്ടു സംസ്ഥാനങ്ങളോടും സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി തുടരുന്ന…
Read Moreഅങ്ങനെ ഒരു പീഡനം നാടകമാണ് എന്ന് തെളിഞ്ഞു;കെ ജി ഹള്ളിയിലെ പീഡന ശ്രമം മുന്‍പേ ഒരുക്കിയ തിരക്കഥക്ക് അനുസരിച്ച്.
ബംഗളൂരു: നഗരത്തിലെ കെ.ജി. ഹള്ളിയിൽ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്. യുവതിയുടെ കാമുകൻ ഇർഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് അഡീഷണൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു. കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിക്കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചിരുന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇർഷാദും മുൻപിലുണ്ടായിരുന്നു. ഇർഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിനു…
Read More