ബെന്ഗലൂരു എഫ് സിക്ക് തോല്‍വി;

ദോഹ : ഇന്ന് നടന്ന എ എഫ് സി കപ്പ്‌ ഫൈനല്‍ മത്സരത്തില്‍ ബെന്ഗളൂരു എഫ് സി ഇറാക്കിലെ എയര്‍ ഫോര്‍സ് ക്ലബിനോട് തോല്‍വി ഏറ്റുവാങ്ങി.രണ്ടാം പകുതിയില്‍ വീണ ഒരു ഗോളിനാണ് ബെന്ഗലൂരുവിന്റെ പരാജയം. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ നടത്തുന്ന രണ്ടാം ഡിവിഷന്‍ മത്സരത്തിന്റെ ഫൈനല്‍ ആണ് ഇന്ന് അരങ്ങേറിയത്.നിലവിലുള്ള ചാമ്പ്യന്‍മാരെ തകര്‍ത്താണ് ബെന്ഗളൂരു എഫ് സി ഫൈനലില്‍ എത്തിയത്. ഫൈനലില്‍ കളിച്ചത് കൊണ്ട് ബെന്ഗളൂരു എഫ് സി ക്ക് ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷന്‍ ലഭിച്ചു.

Read More

ഗ്യാസ് കവര്‍ച്ച ;റിലയന്‍സ് ന് 10000 കോടി രൂപ പിഴ.

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ, ഉപയോഗിക്കാതെ കിടക്കുന്ന വാതകക്കിണറില്‍ നിന്ന് പ്രകൃതി വാതകം മോഷ്ടിച്ച റിലയന്‍സിന് കേന്ദ്രസര്‍ക്കാര്‍ പതിനായിരം കോടി രൂപ (10,34,70,17,25,00 രൂപ) പിഴ ചുമത്തി. എണ്ണ പ്രകൃതി വാതക കമ്മീഷന്റെ കൃഷ്ണ ഗോദാവരി തടത്തിലുള്ള കിണറുകളില്‍ നിന്ന് പ്രകൃതി വാതകം അടുത്തുള്ള റിലയന്‍സിന്റെ കിണറുകളിലേക്ക് വലിക്കുന്നുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ജസ്റ്റിസ് എ.പി. ഷാ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ഇതു ശരിയാണെന്ന് കണ്ടെത്തി. ഈ ബ്‌ളോക്കുകള്‍ റിലയന്‍സും ഭാരത് പെട്രോളിയവും (30 ശതമാനം) നൈകോ (10 ശതമാനം) ചേര്‍ന്നാണ് നടത്തിയിരുന്നത്. അതിനാല്‍…

Read More

ചരിത്രം കുറിക്കാന്‍ ബെന്ഗലുരുവിന്റെ ചുണക്കുട്ടികള്‍ ഇന്നിറങ്ങുന്നു.

ദോഹ: ചരിത്രത്തിനും ബെംഗളൂരു എഫ്‌സിക്കുമിടയില്‍ അകലം ഒരു ജയം മാത്രം. ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെ മേല്‍വിലാസമെഴുതാന്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്നു രാത്രി ഇറാഖിലെ അല്‍ ഖുവ അല്‍ ജവായിയെ നേരിടും ബെംഗളൂരു. ഇറാഖി എയര്‍ഫോഴ്‌സ് ടീമെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഏഷ്യയിലെ രണ്ടാം നിര ക്ലബ് ടൂര്‍ണമെന്റ് എഎഫ്‌സി കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. ഫൈനല്‍ പ്രവേശനം ബെംഗളൂരൂവിന് മറ്റൊരു നേട്ടം കൂടി സമ്മാനിച്ചു. ഒന്നാംനിര ടൂര്‍ണമെന്റ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് പ്രവേശനം. ദോഹയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്…

Read More

ബ്ലാസ്റ്റേഴ്സ് തോൽവിയുടെ വഴിയിലേക്ക് തിരിച്ചെത്തി.ഡെൽഹിയോട് 2-0ത്തിന് തോറ്റു

ഇന്നു നടന്ന ലീഗ് മൽസരത്തിൽ  ബ്ലാസ് റ്റേഴ്സിന്  തോൽവി.ഡൽഹിയാണ്  2-0  എന്ന സ്കോറിന് ബ്ലാസ് റ്റേഴ്സിനെ  നാണം  കെടുത്തിയത്. ഈ വിജയത്തോടെ ഡൽഹി  പോയന്റ്  പട്ടികയിൽ ഒന്നാമതെത്തി.

Read More

ടിപ്പു ജയന്തി ആഘോഷം തടയനാകില്ല: ഹൈക്കോടതി,സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ല.

ബെംഗളൂരു :ടിപ്പു സുൽത്താൻ ജയന്തിയുമായി ബന്ധപ്പെട്ട് കർണാടകയിൽ  നടക്കുന്ന കിട മൽസരത്തിൽ ആദ്യ ജയം സർക്കാറിന്. ടിപ്പു സുൽത്താൻ ജയന്തി ആഘോഷം സർക്കാറിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാൻ കഴിയില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.കുടക് സ്വദേശി മഞ്ജുനാഥ് സമർപ്പിച്ച  പൊതുതാൽപര്യ ഹർജിയിലാണ്  ഹൈക്കോടതിയുടെ  ഈ  അഭിപ്രായം.സർക്കാറിന് നേരിട്ട്  നിവേദനം നൽകാൻ പരാതിക്കാരന്  അവകാശമുണ്ടെന്നും, പരാതി ലഭിച്ചാൽ  എട്ടാം തീയതിക്ക് മുൻപായി സർക്കാർ  തീരുമാനമെടുക്കണമെന്നും  കോടതി  പറഞ്ഞും.പത്താം തീയതിയാണ്  സിദ്ധരാമയ്യയുടെ  നേതൃത്വത്തിലുള്ള  സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് കെ  മുഖർജിയും…

Read More

300 കോടി രൂപയുടെ ബി എസ് എന്‍ എല്‍ അഴിമതി;മോഡി ഭരണത്തിലെ ആദ്യത്തെ അഴിമതി ആരോപണവുമായി “ദി ക്വൈന്റ്റ്” എന്നാ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍.

അച്ചേ ദിന്‍ കൊണ്ടുവരും എന്ന പ്രതീക്ഷയോടെയാണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നത്,ഇത് വരെയും അഴിമതി മുക്തമായ ഭരണം കാഴ്ച വയ്ക്കാനായി എന്നത് മോഡിയുടെ ഭരണത്തില്‍ എല്ലാവര്ക്കും പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്.എന്നാല്‍ “ദി ക്വൈന്റ്റ്” എന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ഇതുവരെ യുള്ള പ്രതീക്ഷയെ തകിടം മറക്കുന്നതാണ്. ബി എസ് എന്‍ എല്‍ – സിസ്കോ യുമായി ഉണ്ടാക്കിയ കരാറില്‍ 300 കോടിയുടെ നഷ്ട്ടം നേരിടേണ്ടി വന്നു എന്നാണ് “ദി ക്വൈന്റ്റ്” പറയുന്നത്.നാഷണല്‍ ഇന്റര്‍നെറ്റ്‌ ബാക്ക് ബോണ്‍ (NIB) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു പര്‍ച്ചേസ്…

Read More

“അമ്മ” റിട്ടേണ്‍സ്

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നും വൈകാതെ അവരെ സിസിയുവില്‍ നിന്ന് (ക്രിട്ടിക്കല്‍ കെയര്‍ യൂണീറ്റ്) റൂമിലേക്കു മാറ്റുമെന്നും എഐഎഡിഎംകെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതര നില അതിജീവിച്ചുകഴിഞ്ഞതായും ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും പാര്‍ട്ടി നേതാവും വക്താവുമായ സി. പൊന്നയ്യന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജയ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

എന്‍ ഡി ടി വി ഇന്ത്യക്ക് പണികിട്ടി;ഒരു ദിവസം പ്രക്ഷേപണം നിര്‍ത്തണം.

ന്യൂഡല്‍ഹി: ദേശീയ ചാനലായ എൻഡിടിവി ഇന്ത്യയോട് ഈ മാസം ഒമ്പതിന് സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. പത്താൻകോട്ട് ഭീകരാക്രമണം ചാനൽ സംപ്രേഷണം ചെയ്തത് തന്ത്രപ്രധാനമായ പല വിവരങ്ങളും പുറത്താകാൻ ഇടയാക്കിയെന്ന് മന്ത്രിതല സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് പ്രക്ഷേപണം നിർത്തി വയ്ക്കാൻ ചാനലിനോട് മന്ത്രാലയം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ഒരു കാരണം കാണിക്കൽ നോട്ടീസ് നേരത്തെ വാർത്താ വിതരണ മന്ത്രാലയം ചാനലിന് അയച്ചിരുന്നു. ചാനൽ നൽകിയ വ്യോമസേനാത്താവളത്തിലെ വിവിധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും വിവരങ്ങൾ ഭീകരർക്കു സഹായകമാകാമായിരുന്നു. ഇതു രാജ്യസുരക്ഷയ്ക്കും നിരപരാധികളുടെ ജീവൻപോലും നഷ്ടപ്പെടുന്നതിനും…

Read More

സന്തോഷ വാർത്ത;ഇനി കർണാടക ആർ ടി സി ബസുകൾ 30 ദിവസം മുൻപ് തന്നെ റിസർവ് ചെയ്യാം; ഇന്നു മുതൽ പ്രാബല്യത്തിൽ.

ബെംഗളൂരു :കർണാടക ആർ ടി സിയുടെ അഡ്വാൻസ്ഡ് റിസർവേഷൻ ഇനി 30 ദിവസം മുൻപേ തന്നെ നടത്താം. നിലവിൽ ഇത് 15 ദിവസമായിരുന്നു. ഇന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. 15 ദിവസം എന്നത് ഒരു ചെറിയ സമയമായതുകൊണ്ടും  പ്രത്യേകിച്ച്  ദസറ ദീപാവലി പോലുള്ള ഉൽസവ സമയങ്ങൾ വരുമ്പോൾ പലരും സ്വകാര്യ ബസുകളിൽ സീറ്റ്  ഉറപ്പിക്കുകയാണ്  ചെയ്യുന്നത്.അതു കൊണ്ടു തന്നെ നല്ല  സർവ്വീസ് നൽകുന്ന കർണാടക ആർ ടി സിക്കു പോലും വരുമാന നഷ്ടമാണ് ഫലം. ഇപ്പോൾ  30 ദിവസമാക്കുമ്പോൾ വളരെ മുൻപു തന്നെ…

Read More

“സുവർണരഥ”മേറാൻ ഇനി 25000 രൂപ മാത്രം;നിരക്ക് 40% കുറച്ച് കെ എസ് ടി ഡി സി.

ബെംഗളുരു :  കർണാടക  വിനോദ സഞ്ചാര വകുപ്പിന്  ഇന്ത്യൻ റയിൽവേ  നിർമ്മിച്ചു നൽകിയതാണ്  ” ഗോൾഡൻ ചാരിയറ്റ് ” എന്ന ട്രൈയിൻ,രാജകീയ  സൗകര്യങ്ങളോടെ ഒരാഴ്ചത്തെ  ദക്ഷിണേന്ത്യൻ യാത്ര  ലക്ഷ്യമിടുന്നവർക്ക് ഉതകുന്ന  തരത്തിലാണ് ഇതിന്റെ നിർമ്മാണം. എല്ലാ  തിങ്കളാഴ്ചകളിലും  ബെംഗളുരുവിൽ നിന്നാണ്  ട്രെയിൻ  യാത്ര തിരിക്കുന്നത്. പ്രൈഡ് ഓഫ് സൗത്ത്, സതേൺ സ്പ്ലെൻന്റർ എന്ന രണ്ട് പാക്കേജുകൾ  ആണ് നിലവിലുള്ളത്. ബെംഗളുരുവിൽ നിന്ന്  ഗോവ, മൈസൂർ ശ്രാവണ ബെലഗൊള, ബേലൂർ ,ഹംപി,ബദമി  എന്നിവിടങ്ങളിലേക്കുള്ള  പാക്കേജ്  ആണ് പ്രൈഡ് ഓഫ് സൗത്ത്.ഇതിന്റെ  നിരക്കാണ്  ഇപ്പോൾ 40% കുറച്ച്…

Read More
Click Here to Follow Us