‘പൂക്കൾ പോലെ’ എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ചിത്രീകരണത്തിലെ വ്യതിരിക്തത കൊണ്ടും ശ്രദ്ധേയമാണ്. ജോയ്സ് സാമുവൽ എഴുതി സംഗീതം പകര്‍ന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. ലളിതവും സുന്ദരവുമായ സംഗീതവും ദൈവ സ്നേഹത്തെ പ്രകീർത്തിക്കുന്ന വരികളും ചേർന്ന “ക്രിസ്തുമസ് താരകം” എന്ന ഈ ഗാനം ബ്ലൂ ഐസ് മീഡിയയുടെ ബാനറിൽ വരുൺ ജി റായ് ആണ് നിർമ്മിച്ചിരിക്കുന്നത് . യൂടൂബില്‍ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ നാൽപ്പതിനായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഏവർക്കും…
Read MoreDay: 21 December 2016
ബോംബ് പൊട്ടിച്ച് രാഹുല്‍ ഗാന്ധി.
വഡോദര : ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ ബിര്‍ള കമ്പനികളില്‍ നിന്ന് നാല്പതു കോടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ കുടുംബം കുടുങ്ങുമെന്ന പേടിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് ബിജെപി പ്രതികരിച്ചു. പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നല്കിയ പരാതിയിലെ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പ്രധാനമന്ത്രി വ്യക്തിപരമായ അഴിമതി നടത്തിയെന്നും തന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ് ഭൂകമ്പം ഉണ്ടാകുമെന്നും പാര്‍ലമെന്റില്‍ പറഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം സംസാരിക്കുന്നത്. ഗുജറാത്തിലെ മെഹസാനയില്‍ നടന്ന…
Read Moreഅടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്;10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരെ ഗ്യാസ് സബ്സിഡിയില്‍ നിന്നും ഒഴിവാക്കിയേക്കും.
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് പാചകവാതക സബ്സിഡിയില്‍നിന്ന് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ ഒഴിവാക്കുന്നതിതിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്സിഡി ഒഴിവാക്കിക്കൊണ്ട് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ തീരുമാനമെടുത്തിരുന്നു. ജനുവരി മുതല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നല്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പുതിയ തീരുമാന പ്രകാരം, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്സിഡിയില്‍നിന്ന്…
Read Moreഎല്ലാം ശരിയാക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ മാന്ത്രിക വടി എടുക്കാന്‍ മറന്നോ ? തന്റെ കയ്യില്‍ മാന്ത്രിക വടി ഇല്ലെന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം: കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പ്രതിസന്ധി കണക്കിലെടുത്ത് മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുടങ്ങിയ ശമ്പളവും പെന്‍ഷനും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതോടെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച് പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്.ടി.സി.യിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയായിരുന്നു വിവിധ തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ശമ്പളവും ആനുകൂല്യവും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതോടെ സമരത്തില്‍ നിന്ന് പിന്മാറാന് സംഘടനകള്‍ തീരുമാനിച്ചു.…
Read Moreചക്കിനു വച്ചത് കൊക്കിന് കൊള്ളുമോ ? അമിത് ഷാ അധ്യക്ഷനായ സഹകരണ ബാങ്കില്‍ മൂന്നു ദിവസം കൊണ്ട് 500 കോടി നിക്ഷേപം.
അഹമ്മദാബാദ് : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി രൂപ. ബാങ്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ് ഇപ്പോള്‍. നോട്ട് നിരോധനത്തിന് ശേഷം ബാങ്കില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 190 ശാഖകളുള്ള ബാങ്കിന്റെ അഹ്മദാബാദ് റോഡിലുള്ള കേന്ദ്ര ശാഖയിലാണ് വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ മാത്രം 500…
Read More