ന്യൂഡല്‍ഹി: നാഷണൽ ഹെറാൽഡ് ദിനപത്രത്തിന് 2005ൽ ഭൂമി കൈമാറിയ കേസിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ശിക്ഷിക്കപ്പെട്ട ഫിൻമെക്കാനിക്ക മേധാവി ഗസിപോ ഒർസിയുടെ ശിക്ഷ ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചു.
ഹരിയാനയിലെ പഞ്ച്കുലയിൽ 2005ൽ ഹരിയാന നഗരവികസന അതോറിറ്റി നാഷണൽ ഹെറാൽഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് ഭൂമി കൈമാറിയതിനെക്കുറിച്ച നേരത്തെ വിജിലൻസ് അന്വേഷിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പടെയുള്ളവർ ക്രമക്കേട് നടത്തി എന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.
ഉന്നത നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് കേസ് സിബിഐക്ക് വിടാൻ ഹരിയാന സർക്കാർ തീരുമാനിച്ചത്. അതേ സമയം ബിജെപി കേസ് രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
റോബർട്ട് വധ്രയുടെ കമ്പനി രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂമി വാങ്ങിയ കേസിലും അന്വേഷണ ഏജൻസി നീക്കങ്ങൾ ശക്തമായി. ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വധ്രയുടെ കമ്പനി നല്കിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി.
രാജസ്ഥാനിലെ ബിക്കാനീര്‍ എന്നാ സ്ഥലത്ത് സോണിയ ഗാന്ധിയുടെ മരുമകന് ആയ റോബര്‍ട്ട് വദ്രയുടെ നേതൃത്വത്തില്‍ ഉള്ള “സ്കൈ ലൈറ്റ് ” എന്നാ കമ്പനി ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപെട്ടു ഉള്ള തിരിമറികള്‍ എന്‍ഫോര്‍സ് മെന്റ് ഡയരക്ടര്‍ അന്വേഷിക്കുകയായിരുന്നു.എന്നാല്‍ ഇ ഡി യുടെ മുന്നില്‍ ഹാജരാകാതെ ഇരിക്കാന്‍ വേണ്ടി കമ്പനി ഹൈകോടതിയെ സമീപിച്ചു.പക്ഷെ ഹൈകോടതിയും കമ്പനിയെ കൈവിട്ടു .
2010 ല്‍ ആണ് ബിക്കനീരില്‍ 60 ഹെക്ടര്‍ ഭൂമി 70000 രൂപ ഹെക്ടര്‍ നു എന്ന നിരക്കില്‍ സ്കൈലൈറ്റ് എന്നാ കമ്പനി വാങ്ങിക്കൂട്ടുന്നത്.2014 ഓഗസ്റ്റ് ല്‍ 18 പേരെ അനധികൃതമായി സ്ഥലം വാങ്ങിയ കേസില്‍ അറസ്റ്റ് ചെയ്തു.തെറ്റായ രേഖകള്‍ ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത് എന്ന് അധികൃതര്‍ കണ്ടെത്തി.ഡിസംബര്‍ 2014 നു ഈ ഡീല്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി.2016 മെയ് 9 ന് ബിക്കനീറിലെ പല സ്ഥലങ്ങളിലും ഇ ഡി റൈഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.